"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 433: | വരി 433: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *ചെർപ്പുളശ്ശേരി മണ്ണാർക്കാട് റോഡിലൂടെ ചെർപ്പുളശ്ശേരി ടൗണിൽ നിന്ന് 10 കി.മീ. സഞ്ചരിച്ചാൽ തിരുവാഴിയോട്.തിരുവാഴിയോട് നിന്നും മംഗലാകുന്ന്-പാലക്കാട് വഴി 8കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
|---- | |---- |
22:16, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമത്തിൽ നൂറ്റാണ്ടിന്റെ മഹിമ വിളിച്ചോതുന്ന പ്രഥമ സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.
ജി.യു. പി. എസ്. കടമ്പഴിപ്പുറം | |
---|---|
വിലാസം | |
കടമ്പഴിപ്പുറം. കടമ്പഴിപ്പുറം. , കടമ്പഴിപ്പുറം. പി.ഒ. , 678633 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - - 1921 |
വിവരങ്ങൾ | |
ഫോൺ | 0466 2267468 |
ഇമെയിൽ | hmgupsktp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20352 (സമേതം) |
യുഡൈസ് കോഡ് | 32060300608 |
വിക്കിഡാറ്റ | Q64690138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പഴിപ്പുറം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 348 |
പെൺകുട്ടികൾ | 353 |
ആകെ വിദ്യാർത്ഥികൾ | 701 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണൻ എം പി |
പി.ടി.എ. പ്രസിഡണ്ട് | പി പി അബ്ദുൾ സുൽത്താൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ വി |
അവസാനം തിരുത്തിയത് | |
31-01-2022 | Gups20352 |
ചരിത്രം
വരരുചി പഴമയുടെ ചരിത്രമുറങ്ങുന്ന, പറയിപെറ്റ പന്തിരുകുലത്തിലെ അവസാന കണ്ണിയായ ശ്രീ വായില്യാംകുന്നിലപ്പന്റെ തട്ടകത്തിൽ നൂറ്റാണ്ടിന്റെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.
1921ൽ ഏറ്റവും ഉത്തമമായ സുദിനത്തിൽ(മാസവും തീയ്യതിയും കൃത്യമായി അറിവില്ല) ഒരു നില തട്ടോട് കൂടിയ ഒരു ചെറിയ പീടികയുടെ പൂമുഖത്ത് ശ്രീ. മണ്ണഴി ദേവർ ഗുപ്തൻ തന്റെ വീട്ടിലെ രണ്ട് കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുവാൻ ആരംഭിച്ചു.അയൽ വീട്ടുകാർ ഈ വിവരം അറിയുകയും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അപ്രിയം ഒന്നും കൂടാതെ ശ്രീ. ദേവർ ഗുപ്തൻ സമ്മതിച്ചു. ഈ പീടികയും അത് നില്ക്കുന്ന സ്ഥലവുമെല്ലാം ശ്രീ ദേവർ ഗുപ്തന്റെ ജ്യേഷ്ഠൻ ശ്രീമാൻ കൃഷ്ണ ഗുപ്തന്റെതായിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ശ്രീ.കൃഷ്ണ ഗുപ്തൻ ഒരു വൈമനസ്യം കാണിക്കാതെ തന്റെ പീടിക മുഴുവനും സ്കൂളിനായി നല്കി.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതല താലൂക്ക് ബോർഡിനായിരുന്നു. വള്ളുവനാട് താലൂക്ക് ബോർഡിൻ കീഴിലായിരുന്നു കടമ്പഴിപ്പുറം. നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് 1923 ജൂണിൽ താലൂക്കു ബോർഡിന്റെതായ രണ്ടദ്ധ്യാപകന്മാരോടു കൂടി 4 ക്ലാസ്സുകളുള്ള ഒരു പ്രാഥമിക വിദ്യാലയം ഇവിടെ തുറക്കപ്പെടുകയും ചെയ്തു. ഇതിനും മുൻകയ്യെടുത്തു പ്രവർത്തിച്ചത് ശ്രീ.എം.കൃഷ്ണഗുപ്തൻ തന്നെയായിരുന്നു. സ്കൂൾ നടത്തുവാൻ ഉള്ള സ്ഥലം അദ്ദേഹം തന്നെ കൊടുത്തു. പീടിക മുകളിൽ ഗവൺമെന്റ് അംഗീകാരമൊന്നുമില്ലാത്ത ശ്രീ.ദേവർ ഗുപ്തന്റെ സ്കൂളും താഴെ അംഗീകാരമുള്ള ബോർഡ് സ്കൂളും പ്രവർത്തനം നടന്നു. താലുക്ക് ബോർഡ് ഏറ്റെടുക്കുന്നതു വരെ അതിന്റെ പ്രഥമാധ്യാപകൻ ശ്രീ.ദേവർ ഗുപ്തനായിരുന്നു. പിന്നീട് ശ്രീ. ദേവർ ഗുപ്തനെ ബോർഡ് അധ്യാപകനായി വേണമെന്ന നാട്ടുകാരുടെ അപേക്ഷ പ്രകാരം ശ്രീ. ദേവർ ഗുപ്തനെ അധ്യാപക പരിശീലനം കഴിക്കണമെന്ന നിബന്ധനയോടെ സർവ്വീസിലേക്കെടുത്ത് അധ്യാപകനായി ബോർഡ് സ്കൂളിൽ നിയമിച്ചു. തുടർന്ന് ബോർഡ് സ്കൂളിലെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ.വാപ്പാലെ രാഘവമേനോനെ നിയമിച്ചു.
അക്കാലത്ത് ഇവിടെ അടുത്തെങ്ങും ഒരു ഹയർ എലമെന്റെറി (അപ്പർ പ്രൈമറി) സ്കൂളോ ഹൈസ്കൂളോ ഉണ്ടായിരുന്നില്ല. തുടർപഠനത്തിന് ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടതിനാൽ ഒരു ഹയർ എലിമെന്റെറി സ്കൂളിന്റെ ആവശ്യകത ഉയർന്നു വന്നപ്പോൾ വള്ളുവനാട് താലൂക്ക് ബോർഡിനെ അറിയിക്കുകയും 1925 ജൂണിൽ ഇവിടെ ഒരു ഹയർ എലമെന്ററി സ്കൂൾ തുറക്കുകയും ഹെഡ്മാസ്റ്ററായി ശ്രീമാൻ. എൻ.വി.ശങ്കുണ്ണിവാര്യരെ നിയമിക്കുകയും ചെയ്തു. എന്നാൽ ഹയർ എലമെന്റെറി സ്കൂൾ നടത്തുവാൻ തക്കവണ്ണം സൗകര്യമില്ലാത്തതിനാൽ ശ്രീ.എം കൃഷ്ണ ഗുപ്തന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പീടിക മുഴുവൻ പൊളിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ട് പുതിയ കെട്ടിടം നിർമ്മിച്ചു. ഹെഡ്മാസ്റ്റർ ശങ്കുണ്ണി വാര്യർ ട്രെയിനിങ്ങിന് പോകയാൽ ശ്രീ.എം.'കുട്ടികൃഷ്ണമേനോനെ ഹെഡ്മാസ്റ്ററായി നിയമിച്ചു.
പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.
ഭൗതികസൗകര്യങ്ങൾ
വിദ്യാർഥികളുടെ മാനസികവും ആരോഗ്യപരവുമായ ബൗദ്ധികവുമായ വളർച്ച ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നമ്മുടെ വിദ്യാലയത്തിൽ ഏതാണ്ട് എണ്ണൂറിൽപരം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും വായനാമുറി, ലാബോറട്ടറി, ഡൈനിങ്, അസംബ്ലി ഹാൾ തുടങ്ങിയവയോട് കൂടി വിപുലമാക്കുന്നതിന് കിഫ്ബി ഉപയോഗിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന ക്ലാസ് മുറികൾ ഉപയോഗപ്പെടുത്താനാവും. 9 ക്ലാസ് റൂമുകൾ കൂടി ലഭ്യമാകുന്നതോടെ ഈ സർക്കാർ വിദ്യാലയത്തിന്റെ ഭൗതിക വളർച്ച സമൂഹത്തിന് ആകമാനം അഭിമാനിക്കാവുന്ന ഒന്നായി മാറും.
മികച്ച വിദ്യാലയാന്തരീക്ഷം
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ ഏറ്റവും വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. നിരവധി കായിക മത്സരങ്ങൾക്ക് വേദിയായ ഈ മൈതാനം ഒരു സ്റ്റേഡിയം ആക്കി മാറ്റുക എന്നത് കടമ്പഴിപ്പുറം ഗ്രാമത്തിന്റെ തന്നെ ഒരു സ്വപ്നമാണ്.
നൂറു വർഷം പഴക്കമുള്ള വിദ്യാലയത്തിനെ തണലേകി കൊണ്ട് മൈതാനത്തിൽ ആൽ മുത്തശ്ശിയും കേരവൃക്ഷങ്ങളും മറ്റു തണൽമരങ്ങളും പച്ചക്കുട നിവർത്തി വിരാജിക്കുന്നു.
ക്ലാസ്സ് മുറികൾ
പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് സ്വന്തമായി ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ഉണ്ട്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ ക്ലാസ് റൂമുകൾ പൂർണമായും ഹൈടെക്ക് സംവിധാനത്തിൽ ആണ് ഒരുക്കുന്നത് അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള പഠനം കുട്ടികൾക്ക് ഉറപ്പുവരുത്താൻ സാധിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ സംവിധാനങ്ങളും നിലവിലുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച് വളരെയധികം ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസ്സുകളും ഫാൻ സൗകര്യം, ലൈറ്റ് സംവിധാനങ്ങൾ എന്നിവയുമുണ്ട്.
സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി
മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ലാബ്, ലാബോറട്ടറി
കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,സാമൂഹ്യശാസ്ത്ര ലാബ് എന്നിവ വിദ്യാലയത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.ഓരോ ക്ലാസ് റൂമും ഒരു ലാബാക്കി മാറ്റി ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പാചകപ്പുര
ശ്രീകൃഷ്ണപുരം ബ്ലോക്കിന്റെ നന്മ@സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയത്തിന് നല്ല ഒരു പാചകപ്പുര നിർമ്മിക്കാൻ ആയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി രണ്ട് കുഴൽക്കിണറുകളും ഒരു കിണറും ഉണ്ട്.
തുമ്പൂർമുഴി- ജൈവ മാലിന്യ പ്ലാന്റ്
പച്ചക്കറിയുടെയും ഉച്ചഭക്ഷണത്തിന്റെയും അവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റുന്ന ജൈവ മാലിന്യ പ്ലാന്റ് വിദ്യാലയത്തിനു മാത്രമല്ല സമൂഹത്തിനു തന്നെ മാതൃകയായ ഒന്നാണ്.
പെൺകുട്ടികൾ , ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ
വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിനനുപാതമായി വേണ്ടത്ര ശുചിമുറികൾ ഉണ്ട്. അതിൽ തന്നെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം ഷീ ടോയ്‌ലറ്റുകളും ഉണ്ട്.
ബാന്റ് സെറ്റ്
പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവസരം നൽകുക എന്നതോടൊപ്പം അച്ചടക്കവും ചിട്ടയും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിന് സ്വന്തമായി ഒരു ബാൻഡ്സെറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു ശ്രീകൃഷ്ണപുരം ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബാൻഡ് സെറ്റ് ലഭിച്ചത്.
ഗതാഗത സൗകര്യം
മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.
ഗ്രന്ഥശാല
വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിന്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .
ലക്ഷ്യം
ആഴത്തിലേക്ക് പോകുന്തോറും അറിവിന്റെ വിസ്മയം കുട്ടികളിലേക്ക് എത്തിക്കുന്ന അനുഭൂതിയാണ് വായന. വായനയിലൂടെ കുട്ടികളുടെ സർഗശേഷി വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ക്ലാസ്സ് ലൈബ്രറി
സ്കൂൾ ലൈബ്രറിക്ക് പുറമേ 2018 -19 കാലഘട്ടത്തിൽ ക്ലാസ് തലത്തിൽ ലൈബ്രറി നിർമ്മിക്കുകയുണ്ടായി. അതു കൂടാതെ കുഞ്ഞുങ്ങൾക്ക് പിറന്നാൾ ദിനത്തിൽ 'പിറന്നാൾ പുസ്തകം' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്. ഓരോ ക്ലാസിലേക്കും പത്രങ്ങൾ ഉണ്ട്.അറിവിന്റെ ജാലകകൂട് തുറക്കാനായി ഉത്തരശ്രീ പദ്ധതി. കുട്ടികളുടെ അന്വേഷണത്വര വർദ്ധിപ്പിക്കാനായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ എൽ പി ,യു പി വിഭാഗത്തിന് പ്രത്യേക ചോദ്യങ്ങൾ നൽകുകയും ഉത്തരമെഴുതി വ്യാഴാഴ്ചക്കുള്ളിൽ ഉത്തരശ്രി പെട്ടിയിൽ നിക്ഷേപിക്കുകയും വ്യാഴാഴ്ച അസംബ്ലിയിൽ വെച്ച്,എഴുതിയ കുട്ടികളിൽനിന്ന് നറുക്കെടുപ്പിലൂടെ എൽപി തലത്തിലും യുപി തലത്തിലും ഓരോ വിജയിയെ കണ്ടെത്തി സമ്മാനം നൽകുന്നു.
ഏതാണ്ട് മൂവായിരത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി സംവിധാനം വിദ്യാലയത്തിൽ ഉണ്ടെങ്കിലും ലൈബ്രറി പ്രവർത്തിക്കുവാൻ ആവശ്യമായ സ്ഥലപരിമിതി ഉണ്ട്. എന്നാൽ ഇതിന് പരിഹാരമെന്നോണം സർക്കാർ നൽകിയ ഒരുകോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട 9 ക്ലാസ് റൂമുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ഈ കുറവ് നമുക്ക് പൂർണ്ണമായും നികത്താൻ കഴിയും. അതു കൂടാതെ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടും വിധം ഒരു ലൈബ്രറി തുടങ്ങുന്നതിന് വിദ്യാലയം കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ അംഗീകാരത്തിനായി അപേക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങൾ
കുഞ്ഞു മനസ്സിൽ വായനാ വസന്തം തീർക്കുന്നതിനായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ അരങ്ങേറിയിട്ടുണ്ട്.
* വായന പക്ഷാചരണം
* അമ്മ വായന
* വിശുദ്ധ ഗ്രന്ഥപാരായണം
* പുസ്തക പരിചയം
നൈതികം
2019 ൽ ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നൈതികം എന്ന പേരിൽ അപ്പർ പ്രൈമറി തലത്തിൽ നടത്തുകയുണ്ടായി.ഇതിനായി യു പി തലത്തിലെ കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് വീട്, വിദ്യാലയം, പൊതു ഇടങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ, കടമകൾ, എന്നിവ എഴുതി വാങ്ങി. ഇവ ക്ലാസ്സ് തലത്തിൽ ക്രോഡീകരിച്ച് സ്കൂളിനൊരു ഭരണഘടന എഴുതിയുണ്ടാക്കി.
നൈതികവുമായ ബന്ധപ്പെട്ട് പ്രത്യേക അസംബ്ലിയിൽ ഇവ അവതരിപ്പിച്ചു.സ്കൂൾ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണവും നടത്തി.
പ്രീ പ്രൈമറി
2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിന്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് റൂമിൻ്റെ ഭാഗമായി നിലം ടൈൽ ഇടുകയും ചുമർചിത്രങ്ങളും ടി.വി യും അലമാരകളും ഉണ്ട്. ഭക്ഷണം കഴിക്കുവാൻ ഓരോ കുട്ടിക്കും ഗ്ലാസ്സ്, പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകാല ഹെഡ്മാസ്റ്റർമാർ, പി.ടി.എ.ക്കാർ നാട്ടുകാർ എന്നിവയുടെ പങ്ക് അഭിനന്ദാർഹമാണ്.
നാടറിയാൻ... കുട്ടിയെ അറിയാൻ....
അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസാവസാനങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശനങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തോട് ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.
കോവിഡ് കാലത്ത് നാടിനൊപ്പം,നന്മയോടെ
കോവിഡ് എന്ന മഹാമാരി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയപ്പോൾ സഹായത്തിനായി ഒപ്പം ഞങ്ങളുമുണ്ടെന്ന് പറയുകയും നാട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിസന്ധികളെ അതീജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്തവരാണ് നമ്മുടെ വിദ്യാലയത്തിലെ ഓരോ അധ്യാപകരും രക്ഷിതാക്കളുമെല്ലാം.
കൊറോണ ബോധവത്കരണ ക്ലാസ്സുകൾ
കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.
സാമൂഹിക അടുക്കള
ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തന്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തന്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിന്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിന്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.
കോവിഡ് കാലത്തെ പഠനം
കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.
അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും (ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.
ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും നഷ്ടമായപ്പോൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് കൂട്ടായി 'കൈരളിക്ക് ഒരു കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായി ഞങ്ങൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ധാരാളം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്കി നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ മാതൃക കാട്ടി.
കൂടുതൽ ചിത്രങ്ങൾ(ടി.വി സംഭാവന )
സംസ്കൃത ഭാഷയിലൂടെ
ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.
ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം. ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായിക്കൊണ്ടിരിക്കുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അവരുടെ സംസ്കൃത പഠന നൈപുണി വർദ്ധിപ്പിക്കുവാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ഇന്ന് കേരളത്തിലെല്ലാ വിദ്യാലയങ്ങളിലുമുണ്ട്. ഇതിന്റെ ഫലമായി കടമ്പഴിപ്പുറം ജി.യു.പി സ്കൂളിൽ നടത്തിയ സംസ്കൃത വിദ്യാർത്ഥികളുടെ പഠന നൈപുണികൾ താഴെ കൊടുക്കുന്നു :-
1. സംസ്കൃത അസംബ്ലി
2. സംസ്കൃത കലോത്സവം
3. സംസ്കൃത ദിനാചരണ പരപാടികൾ
4. സംസ്കൃതം - ശ്രാവണികം :-സംസ്കൃതം വാർത്ത , സംസ്കൃതം ഏകാഭിനയം
5. സംസ്കൃത രാമായണ പ്രശ്നോത്തരി
6. സംസ്കൃത പാരായണം
7. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ
8. സംസ്കൃത നാടകം
9. കഥ, കവിതാ രചന, സംസ്കൃത പ്രഭാഷണം തുടങ്ങി ഒട്ടുമിക്ക പഠന നൈപുണികൾ കുട്ടികൾക്ക് നേടാൻ സഹായകമാകുന്നു.
10. സംസ്‍കൃതവാചന ദിനാചരണം
11. കഥാകഥനം
അറബിക് ഭാഷയിലൂടെ
ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയൽ അത്യന്താപേക്ഷിതമായിരിക്കുന്നു. അതിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്.
പുറമെ അറബിപാട്ടു കൾ ഒറ്റയ്ക്കും സംഘം ചേർന്നും വിവിധ ഈണത്തിൽ പാടുകയും വിവരണങ്ങൾ ഒഴുക്കോടെയും തെറ്റില്ലാ തെയും ഗ്രാഹ്യവും സുവ്യക്തവുമായ രീതിയിൽ വായിച്ചതവതരിപ്പിക്കുകയും ചെയ്യാറുണ്ട്
പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി അറബിക് അസംബ്ലി നടത്തുകയും ദിനാചരണങ്ങളുടെ ഭാഗഭായി പാട്ടുകളും കവിതകളും കുറിപ്പുകളും അവതരി ക്കുന്ന മത്സ' രങ്ങളും അലിഫ് ടാലൻ്റ് ടെസ്റ്റ് പദ നിർമ്മാണം' അറബിക് ക്വിസ് 'ദേശഭക്തിഗാനം തുടങ്ങി ധാരാളം മത്സരങ്ങളിൽ സബ് ജില്ലയിൽ സ്കൂളിന് ഫസ്റ്റും Agrade കളുംകിട്ടിയിട്ടുണ്ട്.
ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ആരോഗ്യ ശുചിത്വ ക്ലബ്ബ്
- രാഷ്ട്രഭാഷാ ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- ഇംഗ്ലീഷ് ക്ലബ്ബ്
- പ്രവൃത്തി പരിചയം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.എം.ദേവർഗുപ്തൻ | 1922-1923 |
2 | ശ്രീ.വാപ്പാല രാഘവമേനോൻ | 1923-1925 |
3 | ശ്രീ.എൻ.വി.ശങ്കുണ്ണി വാര്യർ | 1925 ജനുവരി- മെയ് |
4 | ശ്രീ.കുട്ടികൃഷ്ണമേനോൻ | 1925-1928 |
5 | വി.എസ്.ശങ്കരനാരായണ അയ്യർ | 1928-1935 |
6 | കെ.യു.തമ്പാൻ | 1935-1939 |
7 | കെ.വി.നാരായണനെഴുത്തശ്ശൻ | 1939 ഫെബ്രുവരി - ഏപ്രിൽ |
8 | കെ.ഗോവിന്ദൻ നായർ | 1939-1953 |
9 | പി.വി.കുഞ്ഞുണ്ണി നായർ | 1953-1958 |
10 | എസ്.സുബ്രഹ്മണ്യ അയ്യർ | 1958-1962 |
11 | കെ.കുട്ടികൃഷ്ണൻ നായർ | 1962-1968 |
12 | ടി. സുബ്രഹ്മണ്യൻ നമ്പൂതിരി | 1968-1973 |
13 | ഭാസ്കരൻ നായർ | 1973-1974 |
14 | കാർത്ത്യായനി | 1974-1975 |
15 | ശാസ്ത്ര ശർമ്മൻ നമ്പൂതിരി | 1975-1990 |
16 | എം.സി.ഉണ്ണികൃഷ്ണൻ | 1990- 1993 |
17 | കുഞ്ചു മാസ്റ്റർ | 1993-1995 |
18 | കെ.സേതുമാധവൻ മാസ്റ്റർ | 1995-1997 |
19 | ഗോവിന്ദൻ കുട്ടി മാസ്റ്റർ | 1997-2000 |
20 | ഭാനുമതി ടീച്ചർ | 2000 |
21 | അച്ചൻകുഞ്ഞ് മാഷ് | 2001 |
22 | ഐ.കെ.പൊന്നമ്മ ടീച്ചർ | 2001-2003 |
23 | സി.രാധാകൃഷ്ണൻ | 2003-2005 |
24 | കൃഷ്ണമോഹനൻ | 2005-2017 |
25 | എ.ആർ.സ്വാമിനാഥൻ | 2017-2019 |
26 | കെ.വിജയ കേശവൻ | 2019- 2021 |
27 | ഗോപാലകൃഷ്ണൻ | 2022 തുടരുന്നു |
നേട്ടങ്ങൾ
എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ
ചിട്ടയായ പരിശീലനത്തിലൂടെLSS/USS പരീക്ഷകളിൽ നമ്മുടെ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു. 2019- 20 അധ്യയനവർഷത്തിൽ അതിനു തൊട്ടു മുമ്പുള്ള വർഷത്തേക്കാൾ ഇരട്ടി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. അതുപോലെ സംസ്കൃത സ്കോളർഷിപ്പിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ അർഹരായി.
ഭിന്നശേഷിക്കാർക്കുള്ള പിന്തുണ
* റിസോഴ്സ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം
* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ സാധിച്ചു.
ST കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ 8 ലാപ്ടോപുകൾ ലഭിച്ചു.
കായികം
സ്കൂൾതല സബ്ജില്ലാതല മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കുട്ടികൾക്കായി കായിക അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം തുടർന്നുവരുന്നു. അതു കൂടാതെ ധാരാളം നേട്ടങ്ങളും കായിക ഇനത്തിൽ നമുക്ക് സബ്ജില്ലാ തലത്തിൽ ലഭിച്ചിട്ടുണ്ട്.
ആൺകുട്ടികളുടെ അണ്ടർ 16 ടെന്നീസ് ബോൾ ക്രിക്കറ്റ്,കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭയായ അനശ്വർ തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രമേള
ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത പ്രവർത്തിപരിചയ മേളകളിൽ എല്ലാവർഷവും മികച്ച പ്രകടനം നടത്താൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ ഒട്ടേറെ വ്യക്തിഗത അവാർഡുകളും ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്.
കലാമേളയിലും നമ്മുടെ സ്കൂളിന്റെതായ പേരും പ്രശസ്തിയും ഉയർത്തികൊണ്ട് മികച്ച പ്രകടനം നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നൂറ്റാണ്ടിന്റെ പഴമ വിളിച്ചോതുന്ന കടമ്പഴിപ്പുറം സർക്കാർ യുപി സ്കൂളിൽ പഠിച്ചവരിൽ ഒരുപാട് പേർ വിവിധ മേഖലകളിലായി ഉന്നതസ്ഥാനം വഹിക്കുന്നു. നിയമം, കല,സാഹിത്യം, ബാങ്കിംഗ്, അധ്യാപക മേഖലകളിലും അവരുടേതായ വ്യക്തിത്വം കൈവരിക്കുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ എല്ലാവിധ നടത്തിപ്പിനും പരിപാടികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടാകാറുണ്ട്.
നമ്മുടെ വിദ്യാലയത്തിന്റെ, കടമ്പഴിപ്പുറം ഗ്രാമത്തിന്റെ സാഹിത്യകാരനായ ശ്രീ. കെ എൻ കുട്ടി കടമ്പഴിപ്പുറം നമ്മുടെ സ്കൂളിലെ അധ്യാപകനാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന് ഈ അടുത്ത കാലത്തായി ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ നമ്മുടെ വിദ്യാലയം അഭിമാനത്തോടെ അദ്ദേഹത്തെ ആദരിച്ചു. പാരമ്പര്യവും സംസ്കാരവും ഒരുപോലെ ഒത്തിണങ്ങിയ നമ്മുടെ വിദ്യാലയത്തിൽ അധ്യാപകരിലും വിദ്യാർഥികളിലും ഇനിയും ധാരാളം കലാകാരന്മാർ ഉണ്ട്. എല്ലാവരെയും ഉന്നതങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാട് അഭിമാനമുണ്ട്.
പ്രതിഭയെ തേടി
2019 ൽ സംസ്ഥാന സർക്കാർ നമ്മുടെ ഓരോ വിദ്യാലയത്തിന്റെയും പരിസരത്തുള്ള പ്രാദേശിക കലാകാരന്മാരെ ആദരിക്കാനുള്ള ഒരു സംരംഭം തുടങ്ങുകയുണ്ടായി. സർക്കാർ യുപി സ്കൂളിൽ ചുറ്റും ഒട്ടേറെ കലാകാരന്മാർ ഉണ്ടെങ്കിലും അവരിൽ നിന്നും തിരഞ്ഞെടുത്ത ശ്രീ.കലാമണ്ഡലം കൃഷ്ണൻകുട്ടി ആശാനെ സന്ദർശിക്കുന്നതിനായി പ്രധാനാധ്യാപകൻ നേതൃത്വത്തിൽ വിദ്യാരംഗം കൺവീനറും, പിടിഎ പ്രസിഡന്റും കുട്ടികളുമായി അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കഥകളി വേഷം കെട്ടിയാടുന്നതിൽ പ്രമുഖനാണ് കൃഷ്ണൻകുട്ടി ആശാൻ. അദ്ദേഹത്തിന്റെ ദമയന്തി വേഷം കാണികളിൽ എന്നും അത്ഭുതം സൃഷ്ടിക്കുന്നതാണ്. അദ്ദേഹത്തെ ഏറെ ബഹുമതികളോടെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹം നമ്മുടെ വിദ്യാലയത്തിലെ കുട്ടികളോടൊപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു
പാഠഭാഗത്തിനപ്പുറം
നാടൻ പലഹാര പ്രദർശനം
എൽ പി വിഭാഗത്തിലെ നാടൻ പലഹാര പ്രദർശനം രുചികൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തത പുലർത്തി.വിവിധ നിറങ്ങളിലുള്ള ദോശകൾ പൂവട,അണ്ടിപ്പുുട്ട്, വിവിധതരം ഉണ്ണിയപ്പങ്ങൾ,
പത്തിരി, വ്യത്യസ്ത പുട്ടുകൾ (കോറ അരി. ഗോതമ്പ് ) എന്നിവ ഈ പ്രദർശനത്തിന് കൂടുതൽ മിഴിവേകി.രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ പ്രദർശനത്തിന് കൂടുതൽ തിളക്കമേകിയത്
വെജിറ്റബിൾസാലഡ് നിർമ്മാണം
സ്ക്കൂളിലെ മറ്റൊരു നിറ പ്പകിട്ടേകിയ പ്രവർത്തനമായിരുന്നു LP വിഭാഗം കുട്ടികളുടെ വെജിറ്റബിൾ സാലഡ് നിർമ്മാണം. കുട്ടികളിൽ നിന്നു ശേഖരിച്ച സവാള, സലാഡ് വെള്ളരിക്ക, തക്കാളി, കാരറ്റ്, പച്ചമുളക്, തൈര് എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് രുചിയിൽ വ്യത്യസ്തത പുലർത്തി കുട്ടികളെ പാചകത്തിൽ പങ്കാളികളാക്കാനും നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞത് അവരുടെ മനസ്സുകളിൽ ആ പാഠഭാഗം മായാതെ നിലനിൽക്കാൻ സഹായകമായി.
വിരൽത്തുമ്പത്തെ വിസ്മയം
പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ .പി വിഭാഗം കുട്ടികൾ വളരെ സജീവമായി ഏറ്റെടുത്തു നടത്തിയ ഒരു പരിപാടി ആയിരുന്നു "വിരൽത്തുമ്പത്തെ വിസ്മയം." തെങ്ങോല കൊണ്ട് മനോഹരമായ വാച്ചുകളും ക്ലോക്കുകളും പീപ്പികളും നക്ഷത്രങ്ങളും ഹെലികോപ്റ്റർ, തോണി, റോസാപ്പൂ, പായകൾ, കുടകൾ.... അങ്ങനെയെത്രയെത്ര ഉപകരണങ്ങളാണ് കുട്ടികളുടെ സർഗാത്മകതയിൽ വിരിഞ്ഞത്.... കണ്ണിനും മനസിനും ആനന്ദം പകരുന്ന... പഴയ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഈ വിസ്മയം കാണാൻ കടമ്പഴിപ്പുറം സ്കൂളിലെ 1 മുതൽ 7വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഓടിയെത്തി.
പൂക്കൾത്തേടി
ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും സംയുക്തമായി സംഘടിപ്പിച്ച വ്യത്യസ്തതയാർന്ന ഒരു പരിപാടിയായിരുന്നു പൂക്കളെ തേടി എന്ന ഫ്ലവർ ഷോ.. വളരെ ഉത്സാഹപൂർവ്വം കുട്ടികളെല്ലാവരും പൂക്കൾ കൊണ്ടുവരികയും പ്രദർശനം നടത്തുകയും ചെയ്തു. കുട്ടികൾക്കെല്ലാം പൂക്കൾ വളരെ ഇഷ്ടമാണ് എന്നാൽ പല പൂക്കളും അവർ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ഇങ്ങനെ ഒരു ഫ്ലവർഷോ നടത്തിയതിലൂടെ കുട്ടികൾക്ക് പലതരം പൂക്കൾ കാണാനും അവയുടെ പ്രത്യേകത മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു. പല നിറങ്ങളിലുള്ള പൂക്കൾ, പല മണങ്ങളിലുള്ള പൂക്കൾ, വലുപ്പം, ആകൃതി, അങ്ങനെ പൂക്കളെ തരം തിരിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.
വഴികാട്ടി
{{#multimaps:10.873851007283847, 76.44496480692999|zoom=16}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെർപ്പുളശ്ശേരി മണ്ണാർക്കാട് റോഡിലൂടെ ചെർപ്പുളശ്ശേരി ടൗണിൽ നിന്ന് 10 കി.മീ. സഞ്ചരിച്ചാൽ തിരുവാഴിയോട്.തിരുവാഴിയോട് നിന്നും മംഗലാകുന്ന്-പാലക്കാട് വഴി 8കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20352
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ