"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 80: വരി 80:
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

21:27, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ്  അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത്  കോഴിക്കോട് കണ്ണൂർ ജില്ലകളുടെ  അതിർത്തിയിൽ  സ്ഥിതിചെയ്യുന്ന അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷൻ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു.

അഴിയൂർ ഈസ്റ്റ് യു പി എസ്
വിലാസം
അഴിയൂർ

അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ,അഴിയൂർ പി.ഒ,673309
,
അഴിയൂർ. പി.ഒ പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496 2501920
ഇമെയിൽ16255hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16255 (സമേതം)
യുഡൈസ് കോഡ്32041300210
വിക്കിഡാറ്റQ64551849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ437
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ.
പി.ടി.എ. പ്രസിഡണ്ട്പ്രീജിത്ത്കുമാർ .കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ഷാജി
അവസാനം തിരുത്തിയത്
13-01-202216255-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ്. സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്.

പഴയ കുറുമ്പനാട് താലൂക്കിൽ അഴിയൂർ അംശം കോട്ടമല ദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം എഴുതി ചേർക്കാനുണ്ട്. കഴിഞ്ഞ കുറെ ദശകങ്ങളിലായി ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായി തീരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അക്ഷരം അന്യമായ ഒരു ജനതയുടെ സാഫല്യമായി ഈ വിദ്യാലയം തികച്ചും എളിമയോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. വളരെ വർഷങ്ങൾക് മുമ്പ് തന്നെ കോട്ടമല കക്കടവ്,കോറോത്ത് റോ‍ഡ്, ചാരങ്കയിൽ ,മൂന്നാം ഗേറ്റ്,ചുങ്കം,കപുവയൽ എന്നീ പ്രദേശങ്ങളിലെ കുട്ടികളെല്ലാം അധ്യായനത്തിനായി ഈ വിദ്യാലയത്തിലാണ് എത്തി ചേർന്നിരുന്നത്. 1930കളിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കമെന്ന് രേഖകളിൽ ഉണ്ടെങ്കിലുംഅതിന്റെ മുൻപേ ഉണ്ടായിരുന്നുവെന്ന് ചില പഴമക്കാർ പറയപ്പെടുന്നുണ്ട് കൃത്യമായ രേഖകൾ അത് തെളിയിക്കുന്നതായി ഇല്ല എന്നതാണ് സത്യം.

ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളി രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന്‌ മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.

ഇന്ന് സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് സാഹചര്യങ്ങളിൽ കാതലായ മാറ്റം വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്.

സ്കൂളിൽ ഇപ്പോൾ 20 അധ്യാപകരും ഒരു അനധ്യാപകനുമാണ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. അതിൽ 4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. സ്കൂളിൽ 436 കുട്ടികളും പ്രീ പ്രൈമറിയിൽ 84 കുട്ടികളും പഠിക്കുന്നുണ്ട്.ഏതോരുവിദ്യാലയത്തിനേയും പോലേതന്നെ തന്നെനല്ല നിലവാരം പുലർത്തുന്ന രീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ട് അതിന് വളരെ സജീവമായി പ്രവർത്തിക്കുന്ന അധ്യാപകർ ബദ്ധശ്രദ്ധരായി പ്രവർത്തിച്ചു പ്രവർത്തിച്ചു പോരുന്നുണ്ട്.സമൂഹത്തിൽ മൂല്യബോധമുള്ളപൗരൻ മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി വിദ്യാലയം വളർച്ചയുടെ പാത പിന്തുടർന്ന് പ്രവർത്തിച്ച് വരുന്നു അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്.

ഭൗതികസൗകര്യങ്ങൾ

അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.സ്കൂൾ നല്ല അടച്ചുറപ്പുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ചുറ്റുമതിലും ഗേറ്റുുമുണ്ട്.എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.കിണർ,കുടിവെള്ള സൗകര്യമുണ്ട്.നല്ല ശുചിമുറികൾ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനായി നല്ല അടുക്കള ഉണ്ട്. പഠനാവശ്യത്തിനായി സർക്കാർ വിതരണം നടത്തിയതും അല്ലാത്തതുമായ കമ്പ്യൂട്ടറുകൾ പ്രൊജക്ടർ എന്നിവയുണ്ട്.കൂടാതെ ഇന്റർനെറ്റ് സംവിധാനവുമുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലാബ്,ലൈബ്രറി സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് കായിക,കലാ,പരീശിലനം നടത്താനുള്ള ഉപകരണങ്ങളുണ്ട്. കുട്ടികൾക്ക് വരാനും പോകാനും സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. എല്ലാ ക്ലാസ്സ് റൂമിലുും പവർ ലഭ്യമായതിനാൽ ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ

സി.എച്ച് നാണു മാസ്റ്റർ

മനോരമ ടീച്ചർ

കമലാക്ഷി ടീച്ചർ

മുകുന്ദൻ മാസ്റ്റർ

അംബുജം ടീച്ചർ

പി.എസ് രാധാലക്ഷ്മി ടീച്ചർ

പി.കെ വനജ ടീച്ചർ

ടി.സ്നേഹലത ടീച്ചർ

എ.വി സുമതി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ

പി.സി.അനന്തൻ മാസ്റ്റർ

ഉരുപ്പുുറത്ത് അച്ചുതൻ മാസ്റ്റർ

കെ.പി.കൃഷ്ണൻ മാസ്റ്റർ

സി.എച്ച്.കുമാരൻ മാസ്റ്റർ

കുഞ്ഞിക്കണ്ടി വാസു മാസ്റ്റർ

ദമയന്തി ടീച്ചർ

സത്യഭാമ ടീച്ചർ

സരോജിനി ടീച്ചർ

ലക്ഷമണൻ മാസ്റ്റർ

കമലാക്ഷി ടീച്ചർ

എം മുകുന്ദൻ മാസ്റ്റർ

കെ.ഗോപാലൻ മാസ്റ്റർ

സെൈമൻ മാസ്റ്റർ

എ.ശാരദ ടീച്ചർ

ടി.എം നാണു മാസ്റ്റർ

എംമമ്മു മാസ്റ്റർ

മാധവി ടീച്ചർ

അംബുജം ടീച്ചർ

പി.സരോജിനി ടീച്ചർ

പി.എസ് രാധാലക്ഷ്മി ടീച്ചർ

സിവി ഗോപിനാഥൻ മാസ്റ്റർ

സി.അബ്ദുൾ ഹമീദ് മാസ്റ്റർ

ടി.പി സജിതടീച്ചർ

പി സുധടീച്ചർ

ശിവദാസൻ മാസ്റ്റർ

അഹമ്മദ് കുട്ടി മാസ്റ്റർ

മനോരമ ടീച്ചർ

സി.എച്ച് നാണു മാസ്റ്റർ

നാരായണൻ മാസ്റ്റർ

സി.രാജൻ മാസ്റ്റർ

എ.വി സുമതി ടീച്ചർ

പി.കെ വനജ ടീച്ചർ

ടി.സ്നേഹലത ടീച്ചർ

എം ബേബി ര‍ഞ്ജനി ടീച്ചർ

പിസി കനകരാജൻ മാസ്റ്റർ

സുഷമ ടീച്ചർ

എം.കെ പ്രേമചന്ദ്രൻ മാസ്റ്റർ

കെ.കെ മുരളീധരൻ മാസ്റ്റർ

നേട്ടങ്ങൾ

  • 2016-17 വർഷത്തിൽ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.
  • 2016-17 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോളിൽ 2-ാം സ്ഥാനം കിട്ടി
  • 2016-17 വർഷത്തിൽ ഗണിത മേളയിൽ ഓവറോളിൽ എൽ.പിയിൽ ഒന്നാം സ്ഥാനം
  • സബ് ജില്ലാ കലാമേളയിൽ യു.പി ജനറൽ, യു.പി സംസ്കൃതം, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും
 എൽ.പി അറബിക്കിൽ ഓവറോളിൽ രണ്ടാം സ്ഥാനവും എൽ.പി ജനറലിൽ ഓവറോളിൽ മൂന്നാം 
 സ്ഥാനവും  നേടിയിട്ടുണ്ട്.
  • കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി, മികച്ച
   വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
  • ചോമ്പാൽ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റിൽ (അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിൽ) ഒന്നാം സ്ഥാനം
  നാദിയ നിസാം  എന്ന വിദ്യാർത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ 
  അർഹത നേടി.  ജില്ലാ കലോത്സവത്തിൽ 4 ഒന്നാം സ്ഥാനം ഉൾപ്പെടെ യു.പി വിഭാഗത്തിൽ 
  നിരവധി A ഗ്രേഡുകൾ കരസ്ഥമാക്കി.

2017-18 ലെ പ്രധാന നേട്ടങ്ങളിലൂടെ….

കോഴിക്കോട് ജില്ലാ കലോത്സവം

തുടർച്ചയായി രണ്ടാം തവണയും യുപി സംസ്കൃതോത്സവം ഏറ്റവും കൂടുതൽ പോയിൻറ് നേടി മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു .

യുപി വിഭാഗത്തിൽ ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വിദ്യാലയം

സംസ്കൃതം കഥാരചനയിൽ സംഗീത പിവിക്ക് ഒന്നാംസ്ഥാനവും എ ഗ്രേഡും

സംസ്കൃത സംഘഗാനം അനാമികയ്ക്കും  ടീമിനും ഒന്നാം സ്ഥാനവും എ ഗ്രേഡും

യുപി വിഭാഗത്തിൽ ടോപ് എങ്കിൽ ഇടം നേടിയ സബ് ജില്ലയിലെ ഏക വിദ്യാലയം

സംസ്കൃതം അക്ഷരശ്ലോകം ഇതിൽ അനാമിക രണ്ടാം സ്ഥാനവും എ ഗ്രേഡും

സംസ്കൃതം പദ്യം ചൊല്ലൽ അനാമിക പിക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും

സംസ്കൃതം പദ്യം ചൊല്ലൽ അനാമിക കെ പിക്ക് മൂന്നാം സ്ഥാനം എ ഗ്രേഡ്

സംസ്കൃത വിഭാഗത്തിൽ 13 ഇനങ്ങളിൽ 4 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും

ചോമ്പാല ഉപജില്ല യ്ക്ക് സംസ്കൃതം കിരീടം നേടാൻ നിർണായക പങ്കുവഹിച്ച വിദ്യാലയം am

യുപി വിഭാഗം മോഹിനിയാട്ടത്തിൽ ദേവനന്ദ വിനീഷിന് A ഗ്രേഡ്

യുപി കുച്ചിപ്പുടി ദേവികാ യു ആറിന് എ ഗ്രേഡ്

യുപി ദേശഭക്തിഗാനം a ഗ്രേഡ്

യുപി സംഘനൃത്തം a ഗ്രേഡ്

യുപിസംസ്കൃതംകവിതാരചന,സമസ്യാപൂരണം എന്നിവയിൽ ദിൽഷ വൺപി എസിന് എ ഗ്രേഡ്

യുപി സിദ്ധരൂപോച്ചാരണം നിയ.വി എ ഗ്രേഡ്

യുപി സംസ്കൃതം കഥാകഥനം  ദേവനന്ദ വിനീഷിന് എ ഗ്രേഡ്

സംസ്കൃതം പ്രഭാഷണം അനാമിക കെ പി എ ഗ്രേഡ്

സംസ്കൃതനാടകം എ ഗ്രേഡ്

ഉറുദു

യുപി ഉറുദു കവിത രചന സൽഹാ എ കെ എ ഗ്രേഡ്

യുപി ഉർദു സംഘഗാനം a ഗ്രേഡ്

ജില്ലാ ഉറുദു ടാലൻറ് സെർച്ച് എക്സാം സൽഹാ  എ കെ എ ഗ്രേഡ്

ജില്ലാ ഉറുദു പദപ്പയറ്റ് നാസിയ ഷെറിൻ എ ഗ്രേഡ്

തഹരിക്കെ ഉറുദു സ്കോളർഷിപ്പ്  സൽഹാ എകെ നേടി

ജില്ലാ ശാസ്ത്രോത്സവം പ്രണവ് ടി എം, അഭിരാം എന്നിവർക്ക് യുപി വർക്കിംഗ് മോഡലിൽ എ ഗ്രേഡ്

ജില്ലാ പ്രവൃത്തി പരിചയ മേള സ്റ്റഫഡ് ടോയ്സ് എൽപി സായൂജ് രണ്ടാം സ്ഥാനം എ ഗ്രേഡ്

ജില്ലാ പ്രവൃത്തി പരിചയ മേള കുട നിർമ്മാണം  എൽപി ആകാശ് രവീന്ദ്രൻ എഗ്രേഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
  2. സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ്
  3. അന്തരിച്ച പ്രശസ്ത ചിത്രകാരൻ ശ്രീ.സദു അലിയൂർ
  4. പ്രശ്സത ആർട്ടിസ്റ്റായ സാജു
  5. കാലിക്കറ്റ് യൂണിവേസിറ്റിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ നിഖില

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
  • മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.69757,75.54981|zoom=18}}

"https://schoolwiki.in/index.php?title=അഴിയൂർ_ഈസ്റ്റ്_യു_പി_എസ്&oldid=1282177" എന്ന താളിൽനിന്ന് ശേഖരിച്ചത്