അഴിയൂർ ഈസ്റ്റ് യു പി എസ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കലാ സാഹിത്യ രംഗങ്ങളിലൂടെയാണ് ഒരു പ്രദേശത്തിന്റെ സംസ്കാരം ഉരു ത്തിരിയുന്നത്. അഴിയൂരിന്റെ ചരിത്രത്തിലും ഈ പ്രദേശത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴി തെളിക്കുമാറുള്ള നാടൻ പാട്ടുകളും നാടൻ കലകളും പ്രചാരത്തിലുണ്ടായിരുന്നു. സോപാന സംഗീതങ്ങൾ എന്ന് വിളിക്കപ്പെടാവുന്ന തോറ്റംപാട്ട് , കളമെഴുത്ത് പാട്ട് , കളം പാട്ട്, നാഗപ്പാട്ട് തുടങ്ങിയ പാട്ടുകൾ ഇവിടെ പാടി വരുന്നു. തലമുറകളുടെ ആത്മനൊമ്പരങ്ങളും അധ്വാനത്തിന്റെ മഹിമയും താളലയങ്ങളോടെ പുതതലമുറ ഏറ്റുവാങ്ങിയപ്പോൾ വിവിധ മതക്കാരുടെയും ജാതിക്കാരുടെയും ഇടയിൽ പുത്തൻ കലാരൂപങ്ങൾ രൂപം കൊണ്ടു. പൂരക്കളി, തച്ചോളിക്കളി, കോൽക്കളി എന്നിവ ഇതിൽ ചിലതാണ്.

തച്ചോളികളി

16255thacholi.jpeg


അഴിയൂർ ഉൾപ്പെടുന്ന കടത്തനാട് ഭാഗങ്ങളിൽ വ്യാപകമായി ഉള്ള ഒരു നാടൻ കലാരൂപമാണ് തച്ചോളികളി .കടത്തനാട്ട് ജീവിച്ചുമരിച്ച തച്ചോളിഒതേനന്റെ വീരസാഹസിക കഥകൾ വാഴ്ത്തിപ്പDട്ടുന്ന നാടൻപാട്ടുകൾ താളബോധത്തോടെ അരങ്ങത്ത് അവതരിപ്പിക്കപ്പെടുന്നതിനാലായിരിക്കാം ഈ കലാരൂപത്തിന് പ്രസ്തുതപേര് ലഭിച്ചത്.നടുവിൽ നിറപറയും ദീപവും വെച്ച് അതിനു ചുറ്റും തോർത്ത്മുണ്ട് ഉടുത്ത് അരയിൽ ചുവന്ന പട്ട് മുറുക്കി കെട്ടി കളിക്കാർ അണിനിരക്കുന്നു. ഗുരുക്കൾ ചൊല്ലുന്ന മുൻപാട്ട് കളിക്കാർ രണ്ടുപ്രാവശ്യം പിൻപാട്ടായി ഏറ്റുപാടുന്നു.പാട്ടിനൊപ്പം  കൈകൊട്ടലും താളത്തിനൊത്ത് ചുവടുവെപ്പും ഇതിന്റെ പ്രത്യേകതയാണ്.പാട്ടു മുറുകുമ്പോൾ ചുവട്മാറ്റവും ധ്യതഗതിയും രൂപംകൊള്ളുന്നു. കളിക്കാർക്കും കാണികൾക്കും ഒരു പോലെ ആവേശം പകരുന്ന കലാരൂപമാണിത്.പണ്ട് കാലത്തെ കല്യാണപന്തലിലും കലാരൂപം അവതരിപ്പിക്കാറുണ്ട്.അഴിയൂർ ഭാഗത്തെ പ്രൈമറി സ്കൂളിൽ  തച്ചോളികളി വ്യാപകമായി പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ഇളം പാളി മണപ്പാട്ട് നാണു മാസ്റ്റർ,  കൊല്ലാച്ചേരി കോരൻ മാസ്റ്റർ,ചെറുവത്ത്കണ്ടി കുമാരൻ മാസ്റ്റർ,കോറോത്ത്കണ്ടികുമാരൻ മാസ്റ്റർ തുടങ്ങിയവർ.

ആയോധനകല

16255kalari2index.jpeg

കേരളത്തിൽ ആയോധനകലയ്ക്ക് കളരിപ്പയറ്റ് എന്ന് പറഞ്ഞു വരുന്നു. പ്രാചീന കാലത്ത് വിദ്യ അഭ്യസിക്കുന്ന  സ്ഥലങ്ങൾക്ക് കളരി എന്ന് വിളിച്ചു വന്നിരുന്നു. ആ കാലഘട്ടത്തിൽ ഉച്ചവരെ അക്ഷരാഭ്യാസവും, ഉച്ചയ്ക്ക് ശേഷം കായികാഭ്യാസവും ഈ കളരിയിൽ  വെച്ച് ന്ടത്തിയിരുന്നു .പിൽക്കാലത്ത്  എഴുത്തുകളരിയും ആയോധന കളരിയും രണ്ടായി തരം തിരിച്ചു. എഴുത്ത് കളരി എന്ന പേര് കാലാന്തരത്തിൽ എഴുത്തള്ളിയും, പിന്നീട് എഴുത്തുപള്ളിയും ക്രമേണ പള്ളിക്കൂടങ്ങളായി മാറുകയും ചെയ്തു ആയോധനകല അഭ്യസിപ്പിച്ച സ്ഥലം കളരി എന്ന പേരിൽ തന്നെ നിലനിന്നു

കേരളത്തിൽ കളരിപയറ്റ് കൊണ്ടുവന്നത് പരശുരാമനാണ് എന്ന ഒരു ഐതിഹ്യമുണ്ട്. നീണ്ടു നിന്ന ആര്യ ദ്രാവിഡ സംഘട്ടനത്തിൽ നിന്നും രണ്ടു കൂട്ടരുടെയും ആയോധനവിദ്ദ്യകൾ കൂടിക്കലർന്നുണ്ടായ ഒരു പുതിയ ആയോധന കലയാണ് കളരിപ്പയറ്റ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

16255kalari.jpeg

കളരി ചരിത്രത്തിൽ കടത്തനാടിന്റെയും അഴിയൂരിന്റെയും പ്രാധാന്യം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലേവരേണ്യ വർഗ്ഗത്തിന്റെ അധീനതയിൽ ആയിരുന്ന. കളരി സമ്പ്രദായം ജനകീയ വൽക്കരിക്കാൻ പ്രയത്നിച്ച ഗുരുക്കന്മാരിൽ പ്രധാനിയാണ് ചോമ്പാലിൽ ജനിച്ച കോട്ടക്കൽ കണാരൻ ഗുരുക്കൾ .വടകരയിലും അഴിയൂരിലും നിരവധി ശിഷ്യന്മാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അവരിൽ പ്രധാനികളാണ്  അഴിയൂരിലെ  മണിയാംകണ്ടി ഭാസ്കരൻ ഗുരുക്കൾ സിവി നാരായണൻ നായർ എന്നിവർ.സി.വി നാരായണൻ നായർ സി വി എൻ കളരി സംഘം സ്ഥാപിച്ചപ്പോൾ ഭാസ്കരൻ ഗുരുക്കൾ  ചോമ്പാലിലും അഴിയൂരിലും കുറിച്ചിക്കര ചോയിഗുരുക്കളുടെ സഹായത്തോടെ മൂന്ന് നാല് കളരികൾ സ്ഥാപിച്ച് കളരി അഭ്യാസം ശീലിപ്പിച്ചു പോന്നു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും പരിശീലന മികവ് കൊണ്ടും മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കൾ സ്ഥാപിച്ച ചോമ്പാലിലെ ഉദയ കളരിസംഘം ഇന്നും ആയോധനകല അന്യംനിന്നു പോകാതെ പരിരക്ഷിക്കുന്നു.ഇന്ത്യ ഗവൺമെൻറിൻറെ ക്ഷണമനുസരിച്ച് ഭാസ്കരൻ ഗുരുക്കളും സംഘവും ഡൽഹിയിലും മറ്റും വിവിധ പരിപാടികളോട് അനുബന്ധിച്ച് കളരി അഭ്യാസപ്രകടനങ്ങൾ നടത്തി എന്നത് അഴിയൂരിന്  അഭിമാനകരമാണ്.അഴിയൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളിൽ ഒടിവ് ചതവ് മുതലായവ സംഭവിച്ചാൽ അവരെ ഉഴിച്ചിലീലൂടെയും  മറ്റു ചികിത്സകളിലൂടെയും ആയത് ഭേദമാക്കി കൊടുത്തീരുന്നു എന്നത് അദ്ദേഹത്തിൻറെ സ്തുത്യർർഹമായ സേവനങ്ങൾ ആയിരുന്നു.ഇപ്പോൾ ഇത് ഉദയ കളരി& മർമ്മ ചികിത്സാ കേന്ദ്രം എന്നറിയപ്പെട്ടുന്നു