"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=കുളക്കട
|സ്കൂൾ വിലാസം=കുളക്കടട
|പോസ്റ്റോഫീസ്=കുളക്കട
|പോസ്റ്റോഫീസ്=കുളക്കട
|പിൻ കോഡ്=691521
|പിൻ കോഡ്=691521

21:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട
വിലാസം
കുളക്കട

കുളക്കടട
,
കുളക്കട പി.ഒ.
,
691521
,
കൊല്ലം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽhskulakkada@yahoo.in
കോഡുകൾ
സ്കൂൾ കോഡ്39023 (സമേതം)
എച്ച് എസ് എസ് കോഡ്02035
വി എച്ച് എസ് എസ് കോഡ്902011
യുഡൈസ് കോഡ്32130800203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1000
പെൺകുട്ടികൾ1221
ആകെ വിദ്യാർത്ഥികൾ3000
അദ്ധ്യാപകർ191
ഹയർസെക്കന്ററി
ആൺകുട്ടികൾ600
പെൺകുട്ടികൾ500
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹരി
പ്രധാന അദ്ധ്യാപകൻശ്രീകുമാർ
പി.ടി.എ. പ്രസിഡണ്ട്ശശി
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
11-01-2022Kottarakkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകൻ ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തിൽ ആണ്.

ചരിത്രം

കുളക്കട താമരശ്ശേരി നമ്പിമഠത്തിൽ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തിൽ 1910 ൽ മണ്ണടിയിൽ ബ്രാഹ്മണ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്ത് എം സി റോ‍‍‍‍ഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വർഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നിൽക്കുന്നു. ഈ പടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ചരിത്രം/കൂടുതൽവായിക്കാം

ഭൗതികസൗകര്യങ്ങൾ

2ഏക്കർ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസിൽ രണ്ടു നിലകളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.

ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • എൻ.സി.സി.

. Students Police Cadet

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. ഫിലിം ക്ലബ്

  ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിക്ടേഴ്സ് ചാനലിൽ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ചു. സംസ്ഥാന സ ക്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉൽപ്പന്നം) ബിൻസാ ബിജു (മുളകൊണ്ടുള്ള ഉൽപ്പന്നം) എ ഗ്രേഡ് നേടി. യു. പി വിഭാഗത്തിലെ പ്രവീൺ ക്യഷ്ണൻ. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചൻ, അനില. ആർ എന്നിവർ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകർ

  1. പി.ജി.കേശവൻനമ്പൂതിരി
  2. വി.ലക്ഷ്മി നാരായണയ്യർ
  3. ആർ‍.സുബ്രമണ്യശർമ്മ
  4. എം.എൻ.ജാനകിഅമ്മ
  5. കെ.ദാമൊദരൻപിള്ള
  6. കെ.എൻ.കൃഷ്ണക്കുറുപ്പ്
  7. കെ.ബാലകൃഷ്ണപിള്ള
  8. കെ.പി.കൊച്ചമ്മിണി പിഷാരസ്യാർ
  9. എസ്.വസുമതിയമ്മ
  10. കെ.കെ.ജോൺ
  11. എ.കെ.രാജരാജവർമ്മ
  12. പി.ജി.സക്കറിയ
  13. എൻ‍.നാരായണൻപോറ്റി
  14. വി.എസ്.ജോർജ്ജ്
  15. എസ്.പരമേശ്വരൻആചാരി
  16. പി.ഐ.ജേക്കബ്
  17. ടി.കെ.ശ്രീധരൻ
  18. ഒ.സുധാകരൻ(ട്രയിനി)
  19. എൻ‍.വി.സരോജനിയമ്മ
  20. കെ.എൻ.ശാരംഗധരൻ
  21. കെ.ലീലാഭായി
  22. ഇ.വിജയാദേവി
  23. കെ.എൽ.തോമസ്
  24. വി.നാരായണൻ നമ്പൂതിരി
  25. വി.കെ.ഏലിയാക്കുട്ടി
  26. സി.ആർ.സുരേന്ദ്രനാഥൻ
  27. എം.രവീന്ദ്രൻ
  28. അന്നമ്മജോൺ
  29. പി.ജെ.സരസ്വതിയമ്മ
  30. കെ.ബേബിസരോജം
  31. പി.രാധാമണി
  32. ജെ ലില്ലിക്കുട്ടി
  33. എം. ആർ. ഉഷാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.മോഹൻ ദാസ്
    കെ.പി.സോമരാജൻ
    ഐഷാപോറ്റി

ആൽബം

വഴികാട്ടി

{{#multimaps:9.07928,76.75226|zoom=18}}