"ജി.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G.U. P. S Peringanam }} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= ജി യു പി എസ് പെരിഞ്ഞനം | | | പേര്= ജി യു പി എസ് പെരിഞ്ഞനം | |
15:52, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പെരിഞ്ഞനം | |
---|---|
വിലാസം | |
പെരിഞ്ഞനം പെരിഞ്ഞനം, പി. ഒ, തൃശൂർ , 680686 | |
സ്ഥാപിതം | 20 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04802848682 |
ഇമെയിൽ | gupsperinjanam@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 24551 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല ഇ ആർ |
അവസാനം തിരുത്തിയത് | |
29-12-2021 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നവോത്ഥാനത്തിൻെറ വെളിച്ചം കേരള സമൂഹത്തിൽ പടനരാനാരംഭിച്ച 20-ാം നൂറ്റാണ്ടിൻെറ പ്രാരംഭത്തിലാണ് പെരിഞ്ഞനം ഗവ.യുപി സ്കൂകൂളും പിറവി കൊള്ളുന്നത്.1903ൽ ശ്രീ ടി.കെ കുുഞ്ഞാമൻ മാസ്റ്റർ ഈ അക്ഷരവെട്ടത്തിരി തെളിയിച്ചു. അദ്ദേഹത്തോടൊപ്പവും തുടർന്നും ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച ത്യാഗ നിർഭരമായ ഒട്ടെറെ പേരെ ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. സർവ്വ ശ്രീ താഴിശ്ശേരി കൃഷ്ണൻ മാസ്റ്റർ,അമരിപ്പാടത്ത് നാരായണമേനോൻ, ശ്രീ വടവട്ടത്തു ഗോപാലമേനോൻ,എം.രാമമേനോൻ, അരിപ്പാടത്ത് ശേഖരമേനോൻ, പള്ളിപ്പുറത്ത് രാമൻനായർ, ശ്രീ ചെമ്മാലികുഞ്ഞുണ്ണി,തട്ടാഞ്ചരി നാരായണൻ നായർ,താഴിശ്ശേരി വേലുക്കുട്ടി,പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടൻമേനോൻ, ചക്കാലക്കൽ ശങ്കരനായർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ സ്മരണീയരാണ്. 1914 മുതൽ ഈ വിദ്യാലയം ശ്രീ ശങ്കുണ്ണി ഗുരുക്കൾ തൻറെ സുഹൃത്തായ ശ്രീ കുഞ്ഞാമൻ മാസ്റ്ററിൽ നിന്ന് ഏറ്റെടുത്തു. തുടർന്ന് 1919 ജൂൺ 19 തീയ്യതി ഈ വിദ്യാലയം മലബാർ താലൂക്ക് ബോർഡ് ഏറ്റെടുക്കുകയും 4 ക്ലാസ്സ് വരെയായി ഉയർത്തുകയും ചെയ്യതു. 1925 ൽ 5 ക്ലാസ്സും 1929 ൽ ഒരു പൂർണ്ണ എലിമെൻെററി വിദ്യാലയമായി ഉയർത്തപ്പടുകയും ചെയ്യതു. 1956 ൽ ഐക്യകേരളം രൂപം കൊള്ളുകയും മലബാർ ഡിസ്ട്രിക് ബോർഡ് അപ്രസ്ക്തമാകുുകയും ബോർഡിൻെറ കീഴിലുള്ള വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതിൻെറ ഭാഗമായി "ബോർഡ്" സ്കൂൾ ആയിരുന്ന ഈ വിദ്യാലയം കേരള സർക്കാർ പള്ളികൂടമായി മാറി. സ്വന്തമായി കെട്ടിടമില്ലാത്തടക്കം ഭൗതികസൗകര്യങ്ങളുടെ ഒട്ടെറെ പ്രാരാബ്ദ്തങ്ങൾ ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ സ്കൂളിൻെറ അനുമതി തന്നെ നിഷേധിയ്ക്കപ്പെടുമെന്ന അവസ്ഥ ഉണ്ടായി. വിദ്യാർഥിക്കളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന് ഒാലയും മുളയും കവുങ്ങും എല്ലാം നാട്ടിൽ നിന്ന് സംഘടിപ്പിച്ച് ഷെഡുകൾ പണിത് ക്ലാസ്സ് മുറികൾ ഉണ്ടാക്കി. തുടർന്ന് പ്രധാന അധ്യാപകനായിരുന്ന പി. കുുമാരൻമാസ്റ്റർ ബഹുമാനപ്പെട്ട MLA ആയിരുന്ന ശ്രീ .വി.കെ രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉയർത്തികൊണ്ടുവന്ന ബഹുജന സമ്മർദ്ദങ്ങളെ തുടർന്ന് സ്ഥലവും കെട്ടിടവും സർക്കാർ നേരിട്ട് ഏറ്റെടുത്തു. ഈ വിദ്യാലയ നടത്തിപ്പിന് തുടർന്നും ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണന്ന കാര്യം കൃതജ്ഞതപൂർവ്വം സ്മരിക്കുകയാണ്. ഇപ്പോൾ 1 ഏക്കർ 10 സെൻറ് സ്ഥലത്ത് 9 കെട്ടിടങ്ങളൊടെ സ്കുൂൾ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീ പൈമറി അടക്കം 20 മുറികളുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കൂടാതെ ഓപ്പൺ സ്റ്റേജും വാഹന സൗകര്യവും ഉണ്ട്.എല്ലാ ക്ലാസ്സുമുറികളിൽ ഫാനും, ചുറ്റുമതിൽ, പച്ചക്കറിത്തോട്ടം, ക൩്യൂട്ടർ റൂം, സ്മാർട്ട് ക്ലാസ്സ് റൂം , ലൈബ്രറി ,ഒാപ്പൺ ലൈബ്രറി, അടുക്കള, ആവശ്യമായ വൃത്തിയുള്ള ടോയിലറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ട്. കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ലൈഡർ, ഊഞ്ഞാൽ,സീസോ,കോൺക്രീറ്റ് ഇരിപ്പിടങ്ങൾ എന്നിവയും ഉണ്ട്. മതിലകം ബി.ആർ.സിയും, സി.ആർ.സിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ഇരൂപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഭൂരിപക്ഷം പേർക്കും അക്ഷരവെളിച്ചം അന്യമായിരുന്ന കാലത്ത് ജാതിരഹിതവും ജനാധ്യപത്യപരവുമായ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോപങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിൽ 1903 ൽ ശ്രീമാൻ ടി.കെ കുഞ്ഞാമൻ മാസ്റ്റുടെ നേതൃത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിനു വേണ്ടി നവീനരീതിയിലുള്ള ഒരി വിദ്യാലയം എന്ന സ്വപ്നം സാക്ഷൽകരിക്കുന്നതിന് സർവ്വ ശ്രീ താഴിശ്ശേരി കൃഷ്ണമാസ്റ്റർ, അമരിപ്പാടത്ത് നാരായണൻ മേനോൻ തുടങ്ങിയവരുടെ ത്യാഗ സ൩ന്നമായ സഹകരണം ലഭിച്ചിരുന്നു. ഇവരെ കൂടാതെ സർവ്വശ്രീ വടവട്ടത്ത് ഗോപാലമേനോൻ, എം രാമൻ മേനോൻ, അമരിപ്പാടത്ത് ശേഖരമേനോൻ പള്ളിപ്പുറത്ത് രാമൻ നായർ, ചെമ്മാലി കുുഞ്ഞുണ്ണി,തട്ടഞ്ചേരി നാരായണൻ നായർ, താഴശ്ശേരി വേലുക്കുട്ടി, പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടമേനോൻ, ചക്കാല്ക്കൽ ശങ്കരനായർ തുടങ്ങിയവർ ഈ വിദ്യാലയത്തിനുവേണ്ടി നിസ്വർത്ഥ സേവനം അനുഷ്ടിച്ചിട്ടുണ്ട്.1914 ൽ നേതൃത്വം ശ്രീ ശങ്കുണ്ണി ഗുരുക്കൾ ഏറ്റെടുത്തു. എെക്യകേരളത്തിൻെറ രൂപീകരണത്തെ തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം അന്നത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി.കുുമാരൻ മാസ്റ്ററുടെയും എം.എൽ.എ ആയിരുന്ന ശ്രീ പി.കെ രാജൻെറയും .നേതൃത്വത്തിൽ നടന്ന ബഹുജന സമ്മർദ്ദങ്ങളെ തുടർന്ന് സർക്കാരിനെ കൊണ്ട്ഏറ്റെടുപ്പിക്കാൻ സാധിച്ചു. 1986 ൽ ശ്രീ ടി.കെ ഗംഗാധരമാസ്റ്റർ പ്രധാന അധ്യാപകനായിരുന്നപ്പോൾ വലപ്പാട് ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയം ഉയർന്നു. ശ്രീ ടി.എ ഗ്രിഗോറിയസ് മാസ്റ്റർ കായിക അധ്യാപകനായിരുന്ന കാലത്ത് കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പലമേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളി൯െറചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും, എഞ്ചിനീയറിംഗ് മേഖലകളിലും ,ആതുരസേവന രംഗത്തും ,ബാങ്കിംഗ് മേഖലയിലും ,വ്യവസായ മേഖലകളിലും, കലാസാഹിത്യ രംഗങ്ങളിലും ,കായിക മേഖലകളിലും ,കാർഷിക മേഖലകളിലും.നേഴ്സിംങ്ങ് മേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ ശാസ്ത്രമേളകൾ,കലോത്സവങ്ങൾ,സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽസങ്കടിപ്പിക്കുന്ന മത്സരങ്ങൾതുടങ്ങിയവയിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിയാറുണ്ട്. മലയാളമനോരമയുടെ നല്ലപാഠം പദ്ധതി പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 2014 -15 അധ്യയന വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013 -14 ,2015 -16 എന്നീ അധ്യയന വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് നല്ലപാഠം A ഗ്രെഡ് നൽകി വിദ്യാലയത്തെ ആദരിക്കുകയുണ്ടായി.
2012-2013, 2013-2014 എന്നീ അധ്യായനവർഷത്തിൽ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ പങ്കാളിയായതിൻെറ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിരുന്നു. കൈപ്പമംഗലം നിയോജകമണ്ഡലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന o.s സത്യൻ അനുസ്മരണ സമിതി 2011-2012 മുതൽ ഏർപ്പെടുത്തിയ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള അവാർഡിൽ തുടർച്ചയായി രണ്ടാം സ്ഥാനം ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.
വഴികാട്ടി
{{#multimaps:10.314730,76.147553|zoom=15}}