ജി.യു.പി.എസ് പെരിഞ്ഞനം/സീഡ് ക്ലബ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിപ്രിയ ടീച്ചര്‍ ക്ലാസ്സ് നടത്തി , കറിവേപ്പ് പ്രോജ്ക്ട് പ്രകാരം ഓരോ വീട്ടിലും ഓരോ വേപ്പിന്‍തൈ വിതരണം നടത്തി, വേപ്പിലയുടെ ഉപയോഗവും, അവയുടെ ഗുണങ്ങളെ കുുറിച്ച് ക്ലാസ്സും നടത്തി. മഴക്കുഴി നിര്‍മ്മാണം , തുണി സഞ്ചി നിര്‍മ്മാണം ,ഓരോ വീട്ടിലേക്കും ഓരോ തുണി സഞ്ചി പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി സ്കൂളില്‍ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തി. നല്ല പ്രതികരണമായിരുന്നു. പത്തിലക്കറികള്‍ ഉണ്ടാക്കി പ്രദര്‍ശനം നടത്തി ദശപുഷ്പത്തോട്ടം നിര്‍മ്മിച്ചു. പയര്‍ വര്‍ഷത്തോടനുബന്ധിച്ച് കാര്‍ഷിക ക്ലബുമായി ചേര്‍ന്ന് വിവിധയിനം പയര്‍ കൃഷി ചെയ്തു. പ്രോജക്ട് അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ പയര്‍ വിഭവ മേള നടത്തി.