ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് പെരിഞ്ഞനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== പെരിഞ്ഞനം ==പ്രമാണം:1000323546.jpg\Thumb\പെരിഞ്ഞനം എന്റെ ഗ്രാമം തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തിലാണ് ഈ പ്രദേശം. തൃശൂർ ജില്ലയിൽ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പെരിഞ്ഞനം .പെരിയ ജ്ഞാനം ഉള്ളവരുടെ ദേശം എന്നാണത്രെ പെരിഞ്ഞനം എന്ന വാക്കിന് അർഥം .N .H .17 ഈ പ്രദേശത്തുകൂടി കടന്നുപോകുകയും പെരിഞ്ഞനത്തെ കിഴക്ക് പടിഞ്ഞാറു എന്നിങ്ങനെ രണ്ടു ഭാഗങ്ങളാക്കി തിരിക്കുകയും ചെയ്യുന്നു.

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ളോക്കിലാണ് 9 .3 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുള്ള പെരിഞ്ഞനം ഗ്രാമപഞ്ചായത് സ്ഥിതി ചെയ്യുന്നത്.

1 9 6 2 -ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത് .ഈ ഗ്രാമ പഞ്ചായത്തിന് 1 5 വാർഡുകളാണുണ്ടായിരുന്നത് .പുതിയ  വാർഡ് വിഭജന പ്രകാരം 15 ൽ ഏറെ വാർഡുകൾ ആക്കി തിരിച്ചിട്ടുണ്ട് .

പ്രമുഖ വ്യക്തികൾ  

സുപ്രസിദ്ധസൂഫി വരാനായിരുന്ന ഉണ്ണീൻ മുഹിയുദ്ധീൻ ബക്രി ,മകൻമഹ്മൂദുൽ ബക്രി എന്നിവരുടെ ഖബറിടവും പെരിഞ്ഞനം പൊന്മണിക്കുടം ജുമാമസ്ജിദിൽ ചാരെ സ്ഥിതി ചെയ്യുന്നു .

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് u .p .സ്കൂൾ പെരിഞ്ഞനം .
  • R .M .V .H .S .S പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ പെരിഞ്ഞനം
  • എസ എൻ സ്മാരകം യു പി സ്കൂൾ
  • അയ്യപ്പൻ മെമ്മോറിയൽ

എൽ .പി സ്കൂൾ

  • വെസ്റ്റ് എൽ .പി സ്കൂൾ
  • സെൻട്രൽ എൽ. പി സ്കൂൾ
  • എയ്ഡഡ് മാപ്പിള എൽ പി സ്കൂൾ
  • എസ.എൻ.ജി.എം.എൽ.പി. സ്കൂൾ

ആരാധനാലയങ്ങൾ

ഏറെ പഴക്കമുള്ള പള്ളിയിൽ ഭഗവതി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു. ഈക്ഷേത്രത്തിനു കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത് .പലപ്പോഴും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് വരുന്ന തമിഴ് ഭക്തർ ഈ ക്ഷേത്രവും സന്ദർശിച്ച മടങ്ങാറുള്ളു.

ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാല കൃതികളിലും സന്ദേശ കാവ്യങ്ങളിലുംപരാമര്ശിച്ചിട്ടുള്ള

തൃക്കണ്ണമതിലകം  സ്ഥിതി ചെയ്യുന്നത്.