Schoolwiki സംരംഭത്തിൽ നിന്ന്
ഭാഷാക്ലബ്ബിന്‍െറ ഭാഗമായി ആഴ്ചയില്‍ വിവിധഭാഷയില്‍ (മലയാളം, ഇംഗ്ലീഷ്,ഹിന്ദി) അസംബ്ലി നടത്തുന്നു.ദിനാചരണത്തിന്‍െറ ഭാഗമായി കഥാരചന,കവിതാരചന, ഉപന്യാസ മത്സര പ്രസംഗം,ക്വിസ് എന്നിവ നടത്തി സമ്മാനങ്ങള്‍ കൊടുക്കുന്നു. ഹിന്ദി,അറബിക്ക്,സംസ്കൃതം ഭാഷകളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ക്ലാസ്സ് തല ക്വിസ് മത്സരങ്ങള്‍ നടത്തപ്പെടുകയുും അതില്‍ വിജയിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹനം നല്‍കപ്പെടുകയും ചെയ്തുവരുന്നു.കുട്ടികളിലുള്ള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പരിശീലനം നല്കി കലോല്‍സവങ്ങളില്‍ പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു. സംസ്കൃതം, ഹിന്ദി, സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുവേണ്ടി കുുട്ടികളെ തയ്യാറാക്കുന്നു. ഭാഷകളില്‍ അക്ഷരജ്ഞാനം കുറഞ്ഞ കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുുന്നുണ്ട്. വായനപ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ക്ലാസ്സുറൂം വായനമൂല (അറബിക്ക്, ഹിന്ദി, സംസ്കൃതം) സജ്ജീകരിച്ചിരിക്കുന്നു.അടുത്ത അധ്യായനവര്‍ഷം മുതല്‍ അറബിക്ക്, സംസ്കൃതം അസംബ്ലി നടത്താന്‍ തീരുമാനം എടുത്തിട്ടുണ്ട്.