ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്
വിലാസം
പാപ്പിനിശ്ശേരി

GUPS പാപ്പിനിശ്ശേരി വെസ്റ്റ്

പി ഓ പാപ്പിനിശ്ശേരി

കണ്ണൂർ 670561
,
പാപ്പിനിശ്ശേരി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1973
വിവരങ്ങൾ
ഫോൺ9400584230
ഇമെയിൽschool13659@gmail.com
കോഡുകൾ
സ്കൂൾ കോഡ്13659 (സമേതം)
യുഡൈസ് കോഡ്32021300201
വിക്കിഡാറ്റQ64459485
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ315
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതിലക്ഷ്മി വി പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സത്താർ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്

ചരിത്രം

വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്.

ദീനുൽ ഇസ്ലാം സംഘം മദ്രസയും കൂടെ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട്‌ സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ൽ govt LP ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ആദ്യം ഇന്നു കാണുന്ന അറബി കോളേജിൻെറ പടിഞ്ഞാറുവശത്ത് മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ ആരംഭിച്ചത്. അന്ന് ഹെഡ്മാസ്റ്റർ ചാർജ് വഹിച്ചത് മുസ്തഫ മാസ്റ്ററായിരുന്നു. പിന്നീട് ആനന്ദതീർത്ഥൻ ശിഷ്യൻ ആനന്ദകൃഷ്ണൻ ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി. പക്ഷേ നാലാം ക്ലാസിന് ശേഷം കുട്ടികൾ പഠനം നിർത്തി പോകുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. അതുകൊണ്ട് സ്കൂളിൻറെ ലക്ഷ്യത്തിലേക്ക് എത്തിയില്ല. സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. 3 ക്ലാസ് മുറികളും ഒന്നര ഏക്കർ ഭൂമിയും അതായിരുന്നു അംഗീകാരം ലഭിക്കാനുള്ള വ്യവസ്ഥ. പെൺകുട്ടി എന്ന ആളുടെ സ്ഥലത്ത് ആണ് ഈ വിദ്യാലയം പണിതത്. മുഴുവൻ പണവും കൊടുക്കാതെ 60 സെൻറ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു തന്നു. സർക്കാറിലേക്ക് പിടിഎ കമ്മിറ്റി കൊടുക്കേണ്ടുന്ന ബാക്കി ഭൂമിക്കുവേണ്ടി സർക്കാർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അന്നത് കൊടുക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭൂമി നൽകുന്നതുവരെ അധ്യാപകർക്ക് ശമ്പളം നൽകേണ്ട എന്ന ഒരു നിർദേശവും വെച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി വഴി നിർമിച്ച കെട്ടിടത്തിന് ഉദ്ഘാടന സമയത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് ബാക്കി ഭൂമി വാങ്ങി കൊടുക്കേണ്ട അതിൽ നിന്ന് പിടിഎ കമ്മിറ്റി ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. സ്കൂളിൻറെ വളർച്ചയിൽ അന്നുണ്ടായിരുന്ന സഹകരണ വകുപ്പ് മന്ത്രി ശ്രീ എം വി രാഘവൻ പങ്ക് എടുത്തുപറയേണ്ടതാണ്.

ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ .

പുതിയ കെട്ടിടം

സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു . 2021 ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ട എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു .










ഭൗതികസൗകര്യങ്ങൾ

ആധുനികമായ ക്ലാസ്സ് മുറികൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി, 300 സിഡികൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG, UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.

കുട്ടികൾക്കുള്ള പാർക്ക് ,ഔഷധ തോട്ടം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്കൂളിന്റെ മുതൽക്കൂട്ട് ആണ് . പുതുതായി സോളാർ സിസ്റ്റം , ആധുനിക സൗകര്യങ്ങളുള്ള 6 മുറികളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം MLA കെ വി സുമേഷ് കഴിഞ്ഞ വർഷം അവസാനം ഉദ്ഘാടനം ചെയ്തു .


പാഠ്യേതര പ്രവർത്തനങ്ങൾ

2021-22

* ഓൺലൈൻ പ്രവേശനോത്സവം

*പരിസ്ഥിതി ദിന പരിപാടികൾ

*വായന വാരം -പരിപാടികൾ

*ബഷീർ ദിന പരിപാടികൾ

*തണലിടം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി

*ചാന്ദ്ര ദിന പരിപാടികൾ

*ഡെങ്കി പനി മാസാചരണം -ബോധവൽക്കരണ ക്ലാസ്

*ഹിരോഷിമ നാഗസാക്കി ദിന പരിപാടികൾ

*സ്വാതന്ത്ര്യ ദിന പരിപാടികൾ

*ഓണാഘോഷ പരിപാടികൾ

2022-23

  • പാരന്റിങ് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്
  • ഏകദിന വനയാത്ര
  • പലഹാര മേള  
  • ക്രിസ്മസ് കേക്ക് നിർമ്മാണം
  • അന്താരാഷ്ട്ര മില്ലറ്റ് ഡേ  
  • ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര
  • ഹാപ്പി ഡ്രിങ്ക്സ്  സ്കൂൾ വാർഷികം
  • അമ്മ വായന

2023 - 24

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • പഠനോപകരണ നിർമ്മാണ ശില്പശാല
  • ചാന്ദ്രദിനം
  • അമ്മവായന
  • തൊടിയിലെ കൃഷി - പരിശീലന ക്ലാസ്
  • ഹിരോഷിമ  -  നാഗസാക്കി ദിനാചരണം
  • വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്‌ഘാടനം
  • സാനിറ്ററി  നാപ്കിൻ ഇൻസിനറേറ്റർ സമർപ്പണം
  • വാർഷിക ജനറൽ ബോഡി
  • സ്വാതന്ത്ര്യ ദിനാഘോഷം
  • ഓണാഘോഷം
  • അധ്യാപകദിനം
  • പ്രവൃത്തി പരിചയ മേള
  • സുരീലി ഭാഷ ദിനാചരണം
  • ഗാന്ധിജയന്തി
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
  • അമ്മ വായന - വായന സദസ്സ്
  • സ്കൂൾ കാലോത്സവം
  • കേരളപ്പിറവി
  • ശിശുദിനം
  • വരയുത്സവം - കാഥോത്സവം
  • ഭരണഘടനാചരണം
  • യു. പി വയനാട്  പഠനയാത്ര
  • പലഹാര മേള
  • ലോകഅറബിക് ദിനം
  • ക്രിസ്‌മസ്‌ ആഘോഷം
  • പുതുവത്സരാഘോഷം
  • ഇന്റർണൽ കംപ്ലൈന്റ്  കമ്മിറ്റി
  • മാധ്യമം വെളിച്ചം പദ്ധതി
  • എൽ.പി പഠനയാത്ര
  • സംയുക്ത ഡയറി പ്രകാശനം


മാനേജ്മെൻറ്

സർക്കാർ

മുൻസാരഥികൾ

വർഷം പ്രധാന അധ്യാപകൻ /അധ്യാപക  
2012-2014 ലൂസി ജോസഫ്
2014-2016 ഹാരിസ് വി കെ
2016-2017 ശശികല  
2018-2021 അനിത കെ വി
2021.... എൻ പി ജയപ്രകാശൻ
JAYAPRAKASH SIR


ANITHA TEACHER



















പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map