വി.എസ്.യു.പി.എസ് വെള്ളറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(V. S. U. P. S Vellarakad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.എസ്.യു.പി.എസ് വെള്ളറക്കാട്
വിലാസം
വെള്ളറക്കാട്

VSUPS വെള്ളറക്കാട്
,
680584
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04885264428
ഇമെയിൽvkdskul@gmail.com
കോഡുകൾ
സ്കൂൾ കോഡ്24360 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി. & യു.പി.
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല. പി.കെ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് വിവേക സാഗരം അപ്പർ പ്രൈമറി സ്കൂൾ (വി.എസ്.യു.പി.എസ്, വെള്ളറക്കാട്). ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928ൽ ആണ് ഈ സ്ഥാപനത്തിന്റെ ജനനം. ഇന്നും സ്കൂൾ പറമ്പ് എന്ന പേരിൽ അറിയപെട്ടു വരുന്ന അയ്യപതു പറമ്പിൽ ആണ് സ്കൂളിന്റെ തുടക്കം. മനപടി സെന്റെറിൽ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ്‌ മുറികളിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ. പട്ടിയിൽ കുട്ടികൃഷ്ണൻ എന്ന ഇളയ നായർ ആയിരുന്നു സ്ഥാപകൻ. പിന്നീടു മനപ്പടിയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. സ്‌കൂളിന്റെ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമൻ മാസ്റ്റർ ആയിരുന്നു. സീ എസ് പരമേശ്വര അയ്യർ, രാമൻ എഴുത്തച്ചൻ, രാമ വാരിയർ തുടങ്ങിയവർ ആയിരുന്നു അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 115 സെന്റ് സ്ഥലത്തു പരന്നു കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്.ഒരു ഇരുനില കെട്ടിടത്തിലും ഓട് മേഞ്ഞ കെട്ടിടങ്ങളിലുമായി പതിനഞ്ചോളം ക്ലാസ് മുറികളിലായി കുട്ടികൾക്ക് അധ്യയനം നടന്നുവരുന്നു. ഇവ കൂടാതെ ലൈബ്രറി, ലാബ്, വിശാലമായ കളിസ്ഥലം, സ്റ്റേജ് എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.24360
  • ക്ലാസ്സ്‌ മാഗസിൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കുന്നംകുളം-വടക്കാഞ്ചേരി റോഡ്,  കുന്നംകുളം ടൗണിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ  സഞ്ചരിച്ചാൽ വെള്ളറക്കാട് ജംഗ്ഷൻ, അവിടെ നിന്ന് 300 മീറ്ററിൽ  സ്കൂൾ.


Map