ഉള്ളടക്കത്തിലേക്ക് പോവുക

വി.എസ്.യു.പി.എസ് വെള്ളറക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

24360_ende gramam_vsups vellarakad

വെള്ളറക്കാട്

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വെള്ളറക്കാട്.

2011 ലെ സെൻസസ് വിവരങ്ങൾ പ്രകാരം വെള്ളറക്കാട് ഗ്രാമത്തിന്റെ ലൊക്കേഷൻ കോഡ് അല്ലെങ്കിൽ വില്ലേജ് കോഡ് 627735 ആണ്. ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് വെള്ളറക്കാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ (തഹസിൽദാർ ഓഫീസ്) നിന്ന് 14 കിലോമീറ്റർ അകലെയും ജില്ലാ ആസ്ഥാനമായ തൃശൂരിൽ നിന്ന് 27 കിലോമീറ്റർ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2009 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കടങ്ങോട് വെള്ളറക്കാട് ഗ്രാമത്തിന്റെ ഗ്രാമപഞ്ചായത്താണ്. ഗ്രാമത്തിന്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 611 ഹെക്ടറാണ്. വെള്ളറക്കാട് ആകെ 5,771 ആളുകളുണ്ട്, അതിൽ പുരുഷ ജനസംഖ്യ 2,753 ഉം സ്ത്രീ ജനസംഖ്യ 3,018 ഉം ആണ്. ഇത് 1,000 പുരുഷന്മാർക്ക് ഏകദേശം 1096 സ്ത്രീകൾ എന്ന ലിംഗാനുപാതത്തിൽ കലാശിക്കുന്നു. വെള്ളറക്കാട് ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 83.50% ആണ്, അതിൽ 83.36% പുരുഷന്മാരും 83.63% സ്ത്രീകളും സാക്ഷരരാണ്. വെള്ളറക്കാട് ഗ്രാമത്തിൽ ഏകദേശം 1,310 വീടുകളുണ്ട്. വെള്ളറക്കാട് ഗ്രാമ പ്രദേശത്തിന്റെ പിൻകോഡ് 680584 ആണ്.

വെള്ളറക്കാട് എന്ന പ്രദേശത്തിന്റെ ഐതിഹ്യം

അന്നാട്ടിലെ ശ്രീരാമസ്വാമി ക്ഷേത്രം നോക്കാനായി മൂന്ന് ഊരായ്‌മ കുടുംബങ്ങളെയാണ് ആദ്യകാല ഭരണാധികാരികൾ ഏല്‌പിച്ചിരുന്നത്. കോടനാട് മനക്കാർ, മറവഞ്ചേരി തെക്കേടത്ത് മനക്കാർ, പാഴിയോട്ടു മനക്കാർ എന്നീ കുടുംബങ്ങളാണ് മേൽപറഞ്ഞ ഊരായ്‌മ കുടുംബങ്ങൾ. ഈ കുടുംബക്കാർ പന്നിയൂർ ദേശത്തെ വെള്ള ഗൃഹത്തിൽ നിന്നും വന്നവരാണെന്ന് പറയപ്പെടുന്നു.ഇതിൽ പ്രധാനികളാണ് പാഴിയോട് മന നേന്ത്രൻ ഭട്ടതിരിപ്പാട്, കോടനാട് മന നാരായണൻ നമ്പൂതിരിപ്പാട്, തെക്കേടത്ത് മന ടി.എസ് ഭട്ടതിരിപ്പാട്.

വെള്ളറക്കാട് ക്ഷേത്രത്തിൻ്റെ ചുമതല പ്രധാനമായും വഹിച്ചിരുന്നത് കക്കാട് ഭട്ടതിരിപ്പാടായിരുന്നു. വെള്ള ഗൃഹവും കക്കാടുമനയും ഒരുമിച്ചപ്പോൾ വെള്ളറക്കാട് ഉണ്ടായി എന്ന ഒരു ഐതിഹ്യവും ഉണ്ട്.

എ.ഡി. 1760 കളിൽ ടിപ്പു സുൽത്താൻ്റെ മലബാർ അധിനിവേശം വെള്ളറക്കാട് ഭാഗത്തേക്ക് വ്യാപിച്ചിരുന്നു. ശ്രീരാമസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് കൊള്ളയടിക്കാൻ കിഴക്ക് നിന്ന് വരാൻ ശ്രമിച്ചു വെങ്കിലും ഒരു ഫർലോങ്‌ വീതിയുള്ള ചെറിയ പുഴയിലെ വെള്ളത്തിന്റെ ശക്തിയായ ഒഴുക്കു മൂലം ക്ഷേത്രത്തിൽ എത്താൽ കഴിഞ്ഞില്ലെന്നും കുറെ ദിവസം തമ്പടിച്ചെങ്കിലും വെള്ളം കുറയാത്തതിനാൽ പട്ടിണി കിടന്ന് നിവൃത്തിയില്ലാതെ തിരികെ പോകാൻ തീരുമാനിച്ചുവെന്നും, പടിഞ്ഞാറ് കാട്ടിലൂടെ പടയോട്ടം നടത്താൻ ശ്രമിച്ചെങ്കിലും കാട്ടിലെ കടന്നൽ കുത്തേറ്റതു മൂലം അവർ തിരികെ മലബാറിലേക്ക് പോയി എന്നും ഒരു കഥയുണ്ട്.

ചരിത്രം

കിഴക്ക് വെള്ളവും പടിഞ്ഞാറ് കാടും നിറഞ്ഞതിനാൽ ഈ നാട് വെള്ളറക്കാട് എന്ന പേരിൽ അറിയപ്പെട്ടു എന്നും ഐതിഹ്യമുണ്ട്. മധ്യകേരളത്തിലേക്ക് നമ്പൂതിരിമാർ പാലക്കാട് കാനം (കാട്) വഴിയാണ് വന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നു. 3000 സംവത്സരങ്ങൾക്ക് മുമ്പ് പന്നിയൂർ ഗ്രാമത്തിൽ ഉള്ളവരാണ് വെള്ള ഗൃഹക്കാർ. ഈ വെള്ള ഗൃഹം വെള്ള, മറവഞ്ചേരി എന്നീ രണ്ടായി പിരിഞ്ഞു. മറവഞ്ചേരിയാണ് വെള്ള ഗൃഹത്തിലെ ജേഷ്ഠ സഞ്ചാരശാഖ. പിന്നീട് ഈ മറവഞ്ചേരി കുടുംബവും രണ്ടായി പിരിഞ്ഞു. ഇതിൽ അഷ്‌ഠ വംശം കക്കാട് കുടുംബമായി തീർന്നു.

വെള്ളറക്കാട് വില്ലേജിൽ 7-ാം വാർഡിൽ ശിലായുഗ കാലത്തെ ചരിത്ര സ്‌മാരകങ്ങളായ കുടക്കല്ല്, തൊപ്പിക്കല്ല്, വീരക്കല്ല്, മുടിക്കല്ല്, കൽവൃത്തം, നന്നങ്ങാടി എന്നിവ ഇന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്നുണ്ട്. ഈ സ്ഥലം ചെറമനങ്ങാട് കുടക്കൽ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. ബി.സി.6 മുതൽ ബി.സി. 2 വരെ ആണ് ഈ ശിലായുഗ ശേഷിപ്പുകൾ നിർമ്മിച്ചിരു ന്നത് എന്ന് വിശ്വസിക്കുന്നു.ചെറമനങ്ങാട് മാത്രം ഇത്തരം 69 ശിലായുഗ സ്‌മാരകങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ഏറ്റവും വലിയ കുടക്കല്ല് 270 സെ.മീ ഉയരവും 150 സെ.മീ വീതിയും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 1990 മുതൽ 1991 വരെയും 2002 - 2003 വരെയും. 2 പ്രാവശ്യം ഖനനം നടത്തിയ പ്പോൾ ഇതിൽ ശവകുടീരങ്ങളാണ് എന്നാണ് കണ്ടെത്തിയത്. ക്രിസ്‌തുവിന് 2000 വർഷങ്ങൾ മുൻപായിരിക്കണം ഈ സ്മമാരകങ്ങൾ നിർമ്മിക്കപ്പെട്ടത്.

കുടക്കല്ല്

മഹാശിലായുഗത്തിലെ ശിലാ നിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ അക്കാലത്തെ ആളുകൾ നിർമ്മിച്ചവയാണെന്ന് പറയപ്പെടുന്നു. കേരളത്തിൽ മാത്രമാണ് നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുക്കല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ്, സാധാരണ കുടക്കല്ലിൻ്റെ ആകൃതിയും പ്രകൃതിയും.

നന്നങ്ങാടി

NANANGADI

മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരു തരം ശവക്കല്ലറ) ആണ് നന്നങ്ങാടി. ഗ്രാമ്യമായി "ചാറ' എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ് മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമ ക്കപ്പാടി എന്നും പേരുണ്ട്.മൃതദേഹങ്ങളുടെക്കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. നന്നങ്ങാടികളിൽ ശവം അടക്കുന്നത് മഹാശിലാ സംസ്‌കാര കാലത്തെ വിവിധ സംസ്കാര രീതികളിൽ ഒന്നായിരുന്നു. നന്നങ്ങാടികളിൽ എല്ലിൻ കഷ്ണങ്ങൾ ചെറുപാത്രങ്ങൾ, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ഠങ്ങൾ, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, ജപമണികൾ എന്നിവ ഉണ്ടായിരുന്നു.എല്ലാ നന്നങ്ങാടികൾക്കും അടപ്പുകളും അടപ്പുകളുടെ മധ്യ ഭാഗത്തായി ദ്വാരവും ഉണ്ടായിരുന്നു. ചെറുപാത്രങ്ങളിൽ ഉണ്ടായിരുന്നത് പരേതന് ഇഷ്‌ടപ്പെട്ട വിഭവങ്ങളായിരുന്നു. അകം കറുത്തും പുറം ചുവന്നും ഇരിക്കുന്ന ഈ ഭരണികളിൽ ചിലതിൽ അറുപതു മുതൽ എഴുപത് വരെ ലിറ്റർ വെള്ളം കൊള്ളും.

വീരക്കല്ല്

വരണ്ട പ്രദേശങ്ങളിൽ (പാലൈ) കവർച്ച സജീവമായിരുന്നു. ആയുധ ധാരികളായ മറവർ, എയിനെർ എന്നീ ഗോത്രവിഭാഗക്കാർ പാലൈ പ്രദേശത്തുക്കൂടി കടന്നുപോകുന്ന ജനങ്ങളെ കൊള്ളയടിച്ചിരുന്നു. വെട്ച്ചി എന്നറിയപ്പെട്ടിരുന്ന മറവരുടെ കാലിമോഷണവും അവയെ വീണ്ടെടുക്കുവാനുള്ള പോരാട്ടങ്ങളും സംഘകാല സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്നു.ഇത്തരം കാലിവേട്ടയ്ക്കിടയിൽ മരണപ്പെട്ട വീരന്മാരുടെ സ്മരണക്കായി നാട്ടിയവയായിരുന്നു വീരക്കല്ലുകൾ.

കൽവൃത്തങ്ങൾ


മുനിയറകൾ (ശയ്യക്കല്ല്)

വെട്ടുകൽ ഗുഹകളാണ് പൊതുവെ മുനിയറ, മുനിമട, വെട്ടുകൽ ഗുഹ എന്നീ പേരിൽ അറിയപ്പെടുന്നത്. ശത്രുക്കളിൽ നിന്നും ഹിംസ്രമൃഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനും മറ്റും ആണ് ഇവ നിർമ്മിച്ചിരുന്നത് എന്നു കരുതുന്നു. കേരളത്തിൽ ചെങ്കൽപാറ പ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒന്നിലധികം അറകളോടു കൂടിയ ഒരു മഹാ ശിലാസ്മാരകമാണ് ചെങ്കൽ ഗുഹകൾ .ബി.സി. രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ ജൈന സന്യാസിമാരുടെ വാസസ്ഥലസങ്ങളായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1.ഗുൽപ്സ് മന്ദംപറമ്പ്

2. എംപിഎംഅപ്സ് മരത്തൻകോട്

3. എം‌ജി‌എം‌എൽ‌പി‌എസ് മരത്തൻ‌കോഡ്

4. നിർമ്മല മാതാ കോൺവെന്റ് സ്കൂൾ എയ്യാൽ

5 .എംജിഎംഎൽപിഎസ് ചിറമനേങ്ങാട്

6. ശ്രീ മൂകാംബിക വിദ്യാനികേതൻ ഇയ്യാൽ

7 .കോൺകോർഡ് ഇംഗ്ലീഷ് എച്ച്എസ്എസ് ചിറമനേങ്ങാട്

8 .വെള്ളറക്കാട് വി.എസ്.യു.പി.എസ്.

9. ജിഎൽപിഎസ് കടങ്ങോട്

10. മഹാത്മാ എൽ.പി.എസ് ആദൂർ

11. ജിഎച്ച്എസ് മരത്തൻകോട്