സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കാട് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട് | |
|---|---|
| വിലാസം | |
തമ്പലക്കാട് വഞ്ചിമല പി.ഒ. , 686508 , കോട്ടയം ജില്ല | |
| സ്ഥാപിതം | 04 - 06 - 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | strithaslpstmplkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32333 (സമേതം) |
| യുഡൈസ് കോഡ് | 32100400603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 27 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബെറ്റിസി വര്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | വര്ഗീസ് പി സി |
| എം.പി.ടി.എ. പ്രസിഡണ്ട് | സെലിൻ ജോണി |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 32333 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ശ്രിമതി.ബെറ്റിസി വര്ഗീസ് ആണ് ഈ സ്കൂളിലെ നിലവിലെ പ്രധാനാധ്യാപിക.
1 മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 27 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിനോട് ചേർന്ന് കാര്യക്ഷമായി പ്രവർത്തിച്ചു വരുന്നു.
വളരെ മികച്ച അക്കാദമിക സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
ചരിത്രം
1951 ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.ചെത്തിമറ്റത്തിൽ വർക്കി ജോസഫ്, കൊട്ടാരത്തിൽ ഇട്ടിയവിര എന്നിവർ കൂടി തമ്പലക്കാട് പള്ളിക്ക് ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ 250 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നൽകുന്ന പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് വിവിധ കളികളും,കായിക ഇനങ്ങളിലും എർപ്പെടാനുള്ള ഗ്രൗണ്ട് സ്കൂളിൽ ഉണ്ട്
സയൻസ് ലാബ്
കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ചെയ്തു പഠിക്കുനനതിന് സഹായകമായ ശാസ്ത്ര,ഗണിത ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്
ഐടി ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ജോസിമോൾ ജോസഫ്, സീന അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
പ്രധാനാധ്യാപിക ബെറ്റിസി വര്ഗീസ് , അധ്യാപികയായ ബിൽബി റോസ് ബെന്നി എന്നിവരുടെ നേത്രത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾ സ്കൂളിൽ നടത്തി വരുന്നു.
ഗണിത ക്ലബ്
അധ്യാപകരായ സീന അഗസ്റ്റിൻ ,ബിൽബി റോസ് ബെന്നി എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തിവരുന്നു.
സ്പോർട്സ് ക്ലബ്
അധ്യാപകരായ ബിൽബി റോസ് ബെന്നി ,സീന അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു .
നേട്ടങ്ങൾ
- മെച്ചപ്പെട്ട ഭൗതിക സാഹചര്യം.
- ഉയർന്ന അക്കാദമിക നിലവാരം(4-ആം ക്ലാസ്സ് പൂർത്തിയാകുന്ന എല്ലാ കുട്ടികളും നന്നായി വായിക്കാനും, എഴുതാനും, ഗണിതക്രിയകൾ ചെയ്യാനും, ലഖു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള പ്രാവീണ്യം നേടിക്കൊണ്ട് ആണ് സ്കൂൾ വിടുന്നത്. )
ജീവനക്കാർ
അധ്യാപകർ
- ആൻസ് ജോസ് (H.M)
- സീന അഗസ്റ്റിൻ (Lpst)
- ബിൽബി റോസ് ബെന്നി (Lpst)
- ജോസിമോൾ ജോസഫ് ( Lpst )
അനധ്യാപകർ
- ബിന്ദു പ്രസന്നൻ (N.F)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|