സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ .പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സിഎംസി സന്യാസിനി സമൂഹം കാഞ്ഞൂർ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ് ജോസഫ്സ് സിജി എച്ച് എസ് കാഞ്ഞൂർ. ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിന്റെ തിലകക്കുറിയായി അഭിമാനസ്തംഭമായി വിദ്യാലയം ഇന്ന് നിലകൊള്ളുന്നു.
| സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ | |
|---|---|
| വിലാസം | |
കാഞ്ഞൂർ കാഞ്ഞൂർ പി.ഒ. , 683575 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1943 |
| വിവരങ്ങൾ | |
| ഫോൺ | 0484 2466777 |
| ഇമെയിൽ | stjosephscghskanjoor@gmail.com |
| വെബ്‍സൈറ്റ് | www.sjkcghs.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25045 (സമേതം) |
| യുഡൈസ് കോഡ് | 32080102302 |
| വിക്കിഡാറ്റ | Q99485861 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ആലുവ |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാഞ്ഞൂർ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 641 |
| ആകെ വിദ്യാർത്ഥികൾ | 675 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിനിമോൾ കെ പി |
| പി.ടി.എ. പ്രസിഡണ്ട് | നിജോ വർഗീസ് |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്വർഗ്ഗരാജ്യം പൗരത്വത്തിനായി ജീവൻ വെടിഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ സുകൃതങ്ങളുടെയും രാജകുടുംബങ്ങളുടെയും ടിപ്പുസുൽത്താന്റെ പടയോട്ട കാലങ്ങളുടെയും ചരിത്രമുറങ്ങുന്ന കാഞ്ഞൂർ ഗ്രാമം .ഇവിടെ ഏഴര പതിറ്റാണ്ട് മുമ്പേ സ്ത്രീശക്തികരണത്തിന് പതാക ഏന്തി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ.
സിഎംസിയുടെ തനത് സ്വപ്നമാണ് പെൺപള്ളിക്കുടങ്ങൾ ബഹുമാനപ്പെട്ട ആഗ്നസ് മേരി ലൂയിസ് അമ്മമാരിലൂടെ ആ സ്വപ്നം ഇവിടെ യാഥാർത്ഥ്യമായി 1943 ചെങ്ങൽ സ്കൂളിൽനിന്ന് അഞ്ചാം ക്ലാസ് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ഒഴിഞ്ഞുകിടന്ന ക്ലാസുകളിൽ ആരംഭിച്ചാണ് തുടക്കം. 1943 വിദ്യാലയത്തിന്റെ രൂപഭാവങ്ങളോടെ കോൺവെന്റിനരികത്തേക്ക് ഇത്പറിച്ചു നട്ടു. മാത്രമല്ല ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും ലഭിച്ചു പ്രധാന അധ്യാപികയായി. ബാലാരിഷ്ടതകളെ സഹിഷ്ണുതയോടെ നേരിട്ടു സെൻ ജോസഫ് ഉയരങ്ങളിലേക്ക് ചിറകടിച്ചു. യഥാകാലം കാഞ്ഞൂർ പള്ളി വികാരിമാരായിരുന്ന വന്ദ്യവൈദികളെ പ്രത്യേകം സ്മരിക്കേണ്ടതാണ് . സിസ്റ്റർ മേരി ആൻ കഴിഞ്ഞ് മിസ്സ് റബേക്ക മാത്യുവും ആൻറണിറ്റമ്മയും തുടർ സാരഥികളായി. 1980ൽ സ്റ്റേറ്റ് അവാർഡും 1981 നാഷണൽ അവാർഡും നേടിയ സിസ്റ്റർ ആന്റണീറ്റ കാഞ്ഞൂർ വിദ്യാലയത്തിന്റെ വലിയ സമ്പത്താണ്.
ആദ്യ അധ്യാപകർ കാത്തുസൂക്ഷിച്ച പൈതൃക ചൈതന്യം അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ വിദ്യാലയത്തിന്റെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം. 1992 ൽ സിസ്റ്റർമാരുടെയും സ്റ്റാഫിനെയും പിടിഎയുടെയും ശക്തമായ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സുവർണ ജൂബിലി ആഘോഷം നടത്തുകയുണ്ടായി 1996 98 കാലഘട്ടത്തിൽ പുതിയ ലൈബ്രറിക്കും സ്മാർട്ട് റൂമിനും ഇടം ഉണ്ടാക്കുവാനും കഴിഞ്ഞു . സിസ്റ്റർ ഹാരിയത്തിന്റെ കാലത്ത് സ്കൂൾ ബസ് വാങ്ങി അതിനുള്ള ഷെഡ്പണികഴിപ്പിച്ചു. ഇക്കാലഘട്ടത്തിൽ അങ്ങനെ വിദ്യാലയത്തിന് മികവുകൾ നാഷണൽ തലത്തിലേക്ക് ഉയർന്നു. സ്കൂളിൻറെ പലക തട്ട് പൊളിക്ക് മുകൾ വാർക്കുകയും വരാന്തകൾ നിർമ്മിക്കുകയും ചെയ്തു ജലദൗർലഭ്യത്തിനും ടാപ്പുകളുടെ കുറവിനും പരിഹാരമായി .മനോഹരമായ സൈക്കിൾ ഷെഡ് സജ്ജമാക്കി. ട്രസ്സ് വർക്കുകൾ ക്രമീകരിച്ചു. 2014 15 വർഷത്തിൽ സ്കൂളിന് ഒരു നല്ല ഓപ്പൺ ഓഡിറ്റോറിയം എന്ന സ്വപ്നം മാനേജ്മെൻറ് പിടിഎയും കഠിനാധ്വാനം ചെയ്ത് പൂർത്തിയാക്കി. വിദ്യാലയ പൂമുഖം മനോഹരമാക്കി 2016 17 കാലഘട്ടത്തിൽ ഓഫീസ് റൂം ആകർഷകവും സൗകര്യപൂർണവും ആക്കി കുടിവെള്ളത്തിനും കൂടുതൽ സാധ്യതയായി. 2023 ലിറ്റിൽ ജില്ലാതല രണ്ടാം സ്ഥാനം അവാർഡ് വാങ്ങി വിദ്യാലയം തന്റെ മികവ് പുലർത്തി.
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി ഈ സ്ഥാപനം മാറി കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും അധ്യാപകർ സവിശേഷശ്രദ്ധ പുലർത്തുന്നു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടി മുൻനിരയിൽ തന്നെ വിദ്യാലയം നൽകുന്നു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിങ്ങും പ്രത്യേക പ്രാർത്ഥന സഹായങ്ങളും നൽകാൻ കഴിയുന്നു എന്നതും അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. അങ്ങനെ വിദ്യാലയത്തിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ തുടർന്ന് വരുന്നത്.
അധ്യാപകർ
മാനേജ്മെൻറ്
പരീക്ഷാഫലം
വിദ്യാർത്ഥികളുടെ രചനകൾ
അംഗീകാരങ്ങൾ
ഫോട്ടോഗാലറി
ലിങ്കുകൾ
യാത്രാസൗകര്യം
വഴികാട്ടി