എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി | |
---|---|
വിലാസം | |
നെയ്യശ്ശേരി നെയ്യശ്ശേരി പി.ഒ. , ഇടുക്കി ജില്ല 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04862 262262 |
ഇമെയിൽ | 29006neyyassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29006 (സമേതം) |
യുഡൈസ് കോഡ് | 32090800508 |
വിക്കിഡാറ്റ | Q64615535 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Tomy Joseph |
പി.ടി.എ. പ്രസിഡണ്ട് | സജിമോൻ പീറ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുരിമണ്ണൂർ പഞ്ചായത്തിൽ നെയ്യശ്ശേരി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് . സെബാസ്റ്റ്യ൯സ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിെൻറ സ്ഥാപനത്തിനു പിന്നിലുള്ളത്.
ചരിത്രം
1924- ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . ജോസഫ് പുത്തൻകുളം ആയിരുന്നു. 1936 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . കെ. ജെ. കുഞ്ചെറിയ ആയിരുന്നു. 1968 -ൽ ഈ സരസ്വതിക്ഷേത്രം ഹൈസ്കൂളായി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി 15 ക്ലാസ് മുറികളും വിശാലമായ ഒരു ഹാളും , അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഇവിടെ മൾട്ടി മീഡിയ മുറിയും , ലൈബ്രറിയും , സയൻസ് ലാബും, എൽ സി ഡി പ്രൊജക്ടറും , ബ്രോഡ്ബാന്റ് - ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- ലൈബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുള്ള മാനേജ്മെന്റാണ് വിദ്യാലയത്തിന്റ ഭരണം നടത്തുന്നത്. റവ. ഫാ. മാത്യു മുണ്ടയ്ക്കൽ വിദ്യാഭ്യാസ സെക്രട്ടറിയായും , ഫാ. നിക്കോളാസ് മൂലശ്ശേരിൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.ഷൈനി ജോസഫുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ജോസഫ് പുത്തൻകുളം |
കെ. ജെ. കുഞ്ചെറിയ |
പി.റ്റി. ത്രേസ്യ |
എം. ജെ. അന്നം |
പി. എം. പീറ്റർ |
പി. ജെ അവിര |
റ്റി. പി. മത്തായി |
ബേബി അബ്രാഹം |
എൻ . എ. ജയിംസ് |
പി. വി ലൂക്ക |
കെ. എൽ. ലൂക്കോസ് |
ജോർജ്ജ് ജോസഫ് |
പോൾ . സി. വർഗ്ഗീസ് |
ഫ്രാൻസീസ് കെ.എ |
എൽസി തോമസ് |
സുബാഷ് കെ.ബാബു |
ഷാജു മാത്യു |
സോണി മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാ. ജോസഫ് പുത്തൻകുളം - മുൻ ഓൾ കേരള മാനേജ്മെൻറ് അസ്സോസിയേഷൻ സെക്രട്ടറി
- ജോസ് വലിയപുത്തൻപുര - മുൻ സ്പോർട്സ് താരം
- സാബു നെയ്യേശ്ശരി - പത്രപ്രവർത്തകൻ
- ജോർജ്ജ് നെയ്യശ്ശേരി - നോവലിസ്റ്റ്
- സി. കെ. ഔസേപ്പ് - മുൻ വോളിബോൾ താരം
- റ്റി . എം. അബ്രാഹം - നാടകകൃത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29006
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ