എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(M.R.S.L.B.V.H.S.S. VAIPUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ
വിലാസം
വായ്‌പ്പൂർ

വായ്‌പ്പൂർ
,
വായ്‌പ്പൂർ പി.ഒ.
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽmrslbvghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37052 (സമേതം)
എച്ച് എസ് എസ് കോഡ്3076
യുഡൈസ് കോഡ്32120700216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ31
പെൺകുട്ടികൾ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിമി
വൈസ് പ്രിൻസിപ്പൽജിഷ
പ്രധാന അദ്ധ്യാപകൻസെലിൻ വി വി
പി.ടി.എ. പ്രസിഡണ്ട്സജി വി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ സന്തോഷ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മല്ലപ്പള്ളി ടൗണിൽനിന്ന് 7 km അകലെയായി ആനിക്കാട് ഗ്രാമപഞ്ചായത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ആമുഖം

പത്തനംതിട്ടജില്ലയിലെ തിരുവല്ലാ വിദ്യഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ വായ്പ്പുര് ചെട്ടിമുക്ക് എന്ന സഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ സൂക്കുൾ ആണിത്.



ചരിത്രം

മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എന്നതാണ് സ്കൂളിന്റെ പൂർണ്ണനാമം.100 വർഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ സർക്കാർ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജൻടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്. മഹാറാണി സേതുലക്ഷമീ ഭായി തമ്പുരാട്ടിയുടെ സ്മരണനിലനിർത്തുന്ന മഹനീയ വിദ്യാപീഠത്തെ നല്ല നിലയിൽ പ്രവർത്തിപ്പിക്കുന്നതിന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസീമമായസഹകരണംഅത്യന്താപേക്ഷിതാമാണ്. കുട്ടികൾനന്നേകുറവ് എങ്കിലുംഅദ്ധ്യാപകർ നല്ല സേവന സന്നദ്ധരാണ്. പഠിതാക്കൾക്ക് നല്ല പഠനാനുകുലമായ അന്തരീക്ഷവും പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്നു. ചരിത്രം ഉറങ്ങുന്ന മണിമല ആറിൻ്റ തീരത്ത് ഈ സരസ്വതീവിദ്യാലയം സ്ഥിതിചെയ്യുന്നു. 118 വർഷത്തിലധികം പഴക്കം ഉള്ളആനിക്കാട് പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമാണിത്. 19-ാം നൂറ്റാണ്ടിന്റ് അവസാനത്തിൽ കുടിപ്പള്ളിക്കുടമായി തുടങ്ങിയ ഈ വിദ്യാലയം 01/06/1902ൽ എൽ പിസ്ക്കൂളായി . 1950ൽയു.പി സ്ക്കുളായി. 1986ൽ ഹൈസ്ക്കുളായി അപ്ഗ്രേഡ് ചെയ്തു. 2004 ൽ ഹയ‍ർസെക്കൻഡറിഅനുവദിച്ചുകിട്ടി.സയൻസ്, കോമേഴ്സ് എന്നീ ബാച്ചുകൾ ഇവിടെപ്രവർത്തിക്കുന്നു.

പഴമക്കാരുടെവായ്മൊഴിയിൽ ഇത് "തിരുത്തി പള്ളിക്കുടമാണ്. " "തിരുത്തിപള്ളി"എന്ന പുരാതന കുടുബത്തിൻറ് ഉടമസ്ഥയിൽആയിരുന്ന സ്ഥലത്ത് സ്ക്കുൾസ്ഥിതിചെയ്യുന്നതുമുലമാണ് ഈ പേര് വന്നത് . പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന ഈ വിദ്യാലയം ഈ നാടിന് എന്നും അഭിമാനമായി പ്രശോഭിക്കുന്നു.



ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മൂറികൾ അപര്യാപ്തം.ഗതാഗതസൗകര്യങ്ങൾ നന്നേ കുറവാണ്.കടത്ത് കടന്നാണ് പല കുട്ടികളും എത്തുന്നത്. സ്കൂളിന് നല്ല ഒരു കളിസ്ഥലത്തിന്റെ കുറവുണ്ട്.മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കൻഡറി ക്ലാസ്സുകൾ രണ്ടായിരത്തി നാലിലാണ് തുടങ്ങിയത്. ശാസ്ത്ര,കൊമേഴ്സ് വിഭാഗങ്ങൾ‍ ഇപ്പോൾ പ്രവർത്തിക്കുന്നു. 2008ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി.സ്ക്കൂളിൻ്റ എല്ലാ ബിൽഡിംഗ്കളും ഇപ്പോഴും ആസ് ബറ്റോസ് മേഞ്ഞിരിക്കുന്നു.

നേട്ടങ്ങൾ

2019-2020 എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി.ഒരുകുട്ടി ഫുൾ എ പ്ലസും ഒരുകുട്ടി 8 എ പ്ലസും നേടി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന ഈസ്ക്കൂളിലെ കുട്ടികളുടെ നേട്ടങ്ങൾ നിസാരമായി കണ്ടുകൂടാ. അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ ഉണർത്തുന്നതിന് സ്ക്കുളിലെ അദ്ധ്യാപകർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് ഫലപ്രാപ്തിവരണമെങ്കിൽ രക്ഷിതാക്കളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ അന്ത്യാപേഷിതമാണ്. അത്തരുണത്തിൽ പ്രവർത്തിച്ചാൽ കുടുതൽ ഉയരങ്ങൾ കീഴടക്കാൻ കുട്ടികൾ പ്രപ്തരായിത്തീരും .2020-2021 എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി..രണ്ട് ഫുൾ എ പ്ലസും ഒരുകുട്ടി9 എ പ്ലസും ഒരുകുട്ടി 8 എ പ്ലസും നേടി യിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005-2006 ഇന്ദിരാദേവി
2006-2007 വിലാസിനി.സി.പി
2007-2008 രാജലക്ഷ്മി.പി.ജി
2008-2009 ജയശ്രീ.കെ
2008-2009 കെ.വി.കൃഷ്ണൻ
2009-2012 തോമസ്.പി.തോമസ്
2012-2017 പി ആർ മധുകുമാർ
2017-2018 നന്ദകുമാർ
2018-2019 ശ്രീലത എം പി
2019-2020 മേരി ആ‍ർ

ഇബ്രാഹിം ഖലിം

2020-2021 ശാരതാ മണി
2021-2022 സെലിൻ വി വി (ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി വഴി ഏഴ് കി.മി. കുളത്തൂർ മൂഴിയിൽ നിന്നും 3 കി.മീറ്റർ ദൂരം .വായ്പ്പൂര് നിന്നും ശാസ്താംകോയിക്കൽ കൂടി 2.5 കീ.മീറ്റ‍ർ തൂക്കപാലം കടന്ന് എത്തിച്ചേരാം നെടുങ്കുന്നം- പുന്നവേലിവഴി ബസിന് സ്ക്കളിൽ എത്തിച്ചേരാം .കുളത്തുർപ്രയാർവഴി 1.5കീ.മീറ്റ‍ർ നടന്ന് സ്ക്കൂളിൽ എത്തിച്ചേരാം.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map