കരിയാട് നമ്പ്യാർസ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(KARIYAD NAMBIARS UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യസജില്ലയിലെ ചൊക്ലി ഉപജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റിയിലെ കരിയാട് സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ .

കരിയാട് നമ്പ്യാർസ് യു പി എസ്
വിലാസം
കരിയാട്

കരിയാട് സൗത്ത് പി.ഒ.
,
673316
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0490 2997722
ഇമെയിൽknup.mail@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14459 (സമേതം)
യുഡൈസ് കോഡ്32020500203
വിക്കിഡാറ്റQ64458895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ331
പെൺകുട്ടികൾ297
ആകെ വിദ്യാർത്ഥികൾ628
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ എം ജ്യോതിലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്വിനോദ് ഇ എം
അവസാനം തിരുത്തിയത്
01-01-202414459


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്. മുക്കാളിക്കരയിലായിരുന്നു ആരംഭം. മതസൗഹാർദ്ദവും സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകുകയും ചെയ്‌ത സ്ഥാപനമാണ് ഈ വിദ്യാലയം തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ . തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക

പാഠ്യേതര പ്രവർത്തനങ്ങൾ 2021-22

കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ 2021-22 വർഷത്തിൽ നടത്തിയ വിവിധ പ്രോഗ്രാമുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയുക

മാനേജ്‌മെന്റ്

കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം. 1988 ൽ കോടതി ഉത്തരവ് പ്രകാരം കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ഒരു സ്വതന്ത്ര യു പി സ്കൂളായി . പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മധുസൂദനൻ നമ്പ്യാർ, എൻ സി ടി രാജഗോപാൽ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻ സി ആർ സുധാകരനാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ക്രമ നമ്പർ എച് എം കാലഘട്ടം
1 പി ഇ കുഞ്ഞിരാമൻ നമ്പ്യാർ
2 പി കുഞ്ഞപ്പ നായർ
3 കെ നാണു മാസ്റ്റർ 1988-1992
4 എൻ സി ടി വിജയകുമാർ മാസ്റ്റർ 1992-98
5 സൗദാമിനി ടീച്ചർ 1998-2000
6 സുശീല ടീച്ചർ 04/2000-05/2000
7 പി ബാലകൃഷ്ണൻ മാസ്റ്റർ 2000-2006
8 പി കെ ഹരീന്ദ്രൻ മാസ്റ്റർ 2006-2014
9 എം കെ മുരളീധരൻ മാസ്റ്റർ 2014-2015
10 കെ ബേബി വിനോദിനി 2015-2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ കെ കെ എൻ കുറുപ്പ്,-കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനു.
  • ഡോ: രാജൻ ഗുരിക്കൾ-കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനു
  • ശ്രീ കെ എ പട്ട്യേരി-പ്രമുഖ ഗാന്ധിയൻ
  • ഇ ദേവദാസ്- മുൻ കാസർഗോഡ് ജില്ല കലക്ടർ
  • ഡോക്ടർ സൗമിത്രൻ -കോഴിക്കോട് മെഡിക്കൽ കോളേജ് ഡെന്റൽ വിഭാഗം തലവൻ

വഴികാട്ടി

{{#multimaps: 11.687733, 75.578248 | width=800px | zoom=16 }}

  • തീവണ്ടി മാർഗം വരുമ്പോൾ മാഹീ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോ മീറ്റർ
  • തലശ്ശേരിയിൽ നാദാപുരം സ്റ്റേറ്റ് ഹൈവേയിൽ പെരിങ്ങത്തൂരിൽ നിന്നും കരിയാട് റോഡിൽ 3 കിലോ മീറ്റർ യാത്ര ചെയ്താൽ കെ എൻ യു പി എത്താം
  • കോഴിക്കോട് കണ്ണൂർ  ദേശീയ പാതയിൽ കുഞ്ഞിപ്പള്ളിയിൽ നിന്നും 2.5 കിലോമീറ്റർ
  • കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 38 കിലോ മീറ്റർ