കരിയാട് നമ്പ്യാർസ് യു പി എസ്/എന്റെ ഗ്രാമം
എന്റെ ഗ്രാമം കരിയാട്

തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കരിയാട് ഗ്രാമപഞ്ചായത്ത്. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. 2015മുതൽ പാനൂർ, പെരിങ്ങളം കാരിയാട് പഞ്ചായത്തുകൾ ചേർത്ത് പാനൂർ നഗരസഭ രൂപീകരിച്ചു .


അതിരുകൾ
- വടക്ക്:പെരിങ്ങളം
- പടിഞ്ഞാറ്:ചൊക്ലി, മയ്യഴിപ്പുഴ(അഴിയൂർ)
- കിഴക്ക്: മയ്യഴിപ്പുഴ (എടച്ചേരി)
- തെക്ക്: മയ്യഴിപ്പുഴ(എരമല)
ഭൂപ്രകൃതി
പഞ്ചായത്തിനെ സമതലം, കുന്നുകൾ, ചെരിവുകൾ, ചെമ്മൺ പ്രദേശം എന്നിങ്ങനെ തരം തിരിക്കാം. മണൽമണ്ണ്, മണൽ ചേർന്ന ചെളിമണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ.
ജലപ്രകൃതി
തോടുകളും കുളങ്ങളും മയ്യഴിപ്പുഴയുമാണ് പ്രധാന ജലസ്രോതസ്സുകൾ.