ഗവ. എൽ. പി. എസ്. നീറിക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. നീറിക്കോട് | |
|---|---|
| വിലാസം | |
നീറിക്കോട് നീറിക്കോട് പി.ഒ. , 683511 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 0484 2515444 |
| ഇമെയിൽ | glpsneericode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25208 (സമേതം) |
| യുഡൈസ് കോഡ് | 32080102101 |
| വിക്കിഡാറ്റ | Q99509615 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | പറവൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആലങ്ങാട് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 59 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു ടി പി |
| പി.ടി.എ. പ്രസിഡണ്ട് | മജീഷ് വി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസ്രത് ഫൈസൽ |
| അവസാനം തിരുത്തിയത് | |
| 30-07-2025 | GLPSNeericode |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു കൊണ്ട് 1961ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 137 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം നാളിതുവരെ മൂവായിരത്തിൽ പരം വിദ്യാർഥികളെ അക്ഷരലോകത്തേക്ക് നയിച്ചു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്.
ഭൗതികസൗകര്യങ്ങൾ
ആറ് ക്ളാസ് മുറികളുള്ള ഒരു ഓട് മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ക്ളാസുകൾ നടത്തുന്നത്. പ്രീപ്രൈമറി മുതൽ നാല് വരെ ക്ളാസുകളാണ് ഉള്ളത്.സിസിടിവി നിരീക്ഷണത്തിലാണ് സ്കൂൾ പരിസരം.ശിശുകേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദവുമായ സ്കൂൾ അന്തരീക്ഷം, പരിമിതമായ സ്ഥലത്തിന്റെ പൂർണ വിനിയോഗം എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.പ്ലാസ്റ്റിക് രഹിത ഹരിത വിദ്യാലയം എന്ന ലക്‌ഷ്യം നേടുന്നതിനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പി കെ ലീല
ഉഷ പോൾ
ആനറ്റ് ഡിസിൽവ
വി കെ ചന്ദ്രൻ
ജി ഗോപിനാഥൻനായർ
എം കെ വിജയലക്ഷ്മി
എസ് രാധാകൃഷ്ണൻ
വാഹിദ ബീവി എൻ എ
ഫൗസിയ വി എം
നേട്ടങ്ങൾ
🏆2016 -17 വർഷത്തെ ആലുവ സബ് ജില്ലാ ബെസ്റ്റ് പിടിഎ അവാർഡ്
🏆2017 -18 വർഷത്തെ കളമശ്ശേരി നിയോജകമണ്ഡലത്തിലെ ബെസ്റ്റ് സ്കൂൾ റണ്ണർഅപ്
🏆എൽഎസ്എസ്സ് സ്കോളർഷിപ്പ് വിജയികൾ
🏆തുടർച്ചയായി മൂന്ന് വർഷം മനോരമ നല്ല പാഠം എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
🌹കൊടുവഴങ്ങ ബാലകൃഷ്ണൻ (സാഹിത്യ കാരൻ)
🌹കെ പി സാജൻ (റോട്ടറി ക്ലബ് പ്രസിഡന്റ്)
🌹കെ പി വത്സൻ (വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മെഡൽ ജേതാവ്)
വഴികാട്ടി
ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
- തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ കൂനമ്മാവ് ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം