ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(GOVT. MODEL HSS CHANGANACHERRY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതംമെയ് - 1871
വിവരങ്ങൾ
ഫോൺ0481 2420748
ഇമെയിൽgmhschry@gmail.com
കോഡുകൾ
സ്കൂൾ കോഡ്33015 (സമേതം)
യുഡൈസ് കോഡ്32110010010
വിക്കിഡാറ്റQ87659989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശ് കുമാർ വി
പ്രധാന അദ്ധ്യാപികശ്രീജ .എസ്
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജാമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്നു സ്കൂളിന്റെ പ്രധാനകെട്ടിടങ്ങൾ.പഴയ നാലുകെട്ടിന്റെ ആകൃതിയിലാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂൾ.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ്സ്‌മുറികളിൽ നാലെണ്ണവും ഹൈടെക്‌ ക്ലാസ്സ്മുറികളായി പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.പ്രത്യേകമായി തയ്യാറാക്കിയ ബാസ്‌ക്കറ്റ് ബോൾ കോർട്ട് പ്രവർത്തനസജ്ജമാണ് .മുനിസിപ്പാലിറ്റി പണികഴിപ്പിച്ച കുട്ടികളുടെ തീയേറ്റർ പ്രവർത്തിച്ചു വരുന്നു .കോട്ടയം ജില്ലയിൽ അനുവദിച്ച ഏക ഗണിത പാർക്ക് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു .ഗണിത ലാബ്‌,ശാസ്ത്ര ലാബ്‌ ,ഐ.ടി ലാബ് ഇവ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.ലൈബ്രറി കൂടാതെ  വിശാലമായ വായനാമുറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  നാല് വീതം പ്രേത്യേക ടോയ്‍ലെറ്റുകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കൗമാര ക്ലബ്ബ്
  • ജെ.ആർ.സി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൊതുവിദ്യാലയം.ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയിൽ വരുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ. എസ്സ് .രാജകുമാർ. ശ്രീമതി. ആനി മത്തായി ശ്രീമതി. കെ. രമാഭായി ശ്രീമതി.കെ.രത്നമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി ഉള്ളൂർ എസ് പരമേശ്വരഅയ്യർ
  • ശ്രീ. സിബി മാത്യൂസ്
  • ശ്രീമതി. കവിയൂർ പൊന്നമ്മ
  • ശ്രീമതി. കെ.പി.എ.സി ലളിത

വഴികാട്ടി

ചങ്ങനാശ്ശേരി കെ.എസ് .ആർ.ടി.സി  ബസ്സ്‌റ്റാൻഡ്‌ --->പോസ്റ്റോഫിസ് ജംഗ്‌ഷൻ--->വലത്തേക്ക് 400 മീറ്റർ ദൂരത്തിൽ മുൻസിഫ് കോടതിക്ക് സമീപം സ്‌ഥിതി ചെയ്യുന്നു

Map