ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2023-2024  അദ്ധ്യയന വർഷത്തിൽ സബ്‌ജില്ലാ തലത്തിൽ വിവധ  മത്സരയിനങ്ങളിൽ  പങ്കെടുക്കുകയും എ  ഗ്രേഡ്  കരസ്ഥമാക്കുകയും  ചെയ്തു . യു .പി വിഭാഗം അറബിക്‌  പദ്യം  ചൊല്ലൽ ആമിന  നിയാസ് എ  ഗ്രേഡ്  കരസ്ഥമാക്കുകയുണ്ടായി .യു  പി വിഭാഗം അറബിക് ഗാനം ഏഴാം  ക്ലാസ്സിലെ ഹാദി മൻസൂർ എ ഗ്രേഡ് കരസ്ഥമാക്കി .ഹൈ സ്കൂൾ  വിഭാഗം മാപ്പിളപ്പാട്ട് ഒമ്പതാം ക്ലാസ്സിലെ മുഹമ്മദ് സ്വാദിഖ് രണ്ടാം സ്ഥാനവും എ  ഗ്രേഡും കരസ്ഥമാക്കി. കേരള സ്‌കൂൾ സംസ്ഥാന ക്രിക്കറ്റ് ടീമിലേക് ( അണ്ടർ -14 )എട്ടാം ക്ലാസ്സിലെ നൈജിൻ കെ പ്രവിലാൽ തിരഞ്ഞെടുക്കുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "വാങ്മയം' പരിപാടിയിൽ യു .പി വിഭാഗത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി അലീനാ അനീഷ്‌ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയും ജില്ലാതലത്തിൽ മത്സരിക്കുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം