ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ | |
---|---|
വിലാസം | |
കുറുമ്പത്തൂർ CHERURAL HSS KURUMBATHUR , അനന്താവൂർ പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 0494 2546763 |
ഇമെയിൽ | chskurumbathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19059 (സമേതം) |
എച്ച് എസ് എസ് കോഡ് | 11255 |
യുഡൈസ് കോഡ് | 32050800110 |
വിക്കിഡാറ്റ | Q64566245 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായപഞ്ചായത്ത് |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2183 |
പെൺകുട്ടികൾ | 2125 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 165 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിഷാദ് തോട്ടോളിൽ |
പ്രധാന അദ്ധ്യാപകൻ | ഹുസ്സൈൻ ആപറമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സൈഫുന്നീസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുനാവായ പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ സ്ഥിതി ചെയ്യുന്നത്. ആദ്യം എൽ.പി. സ്കൂളായി ആരംഭിച്ച് പിന്നീട് യു.പി.സ്കൂളായും ഹൈസ്കൂളായും ഹയർ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ചരിത്രം
1945 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരുപ്രദേശത്തെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഉയർത്തുന്നതിന് ഒരു വിദ്യാദ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ധിഷണാശാലിയായ മയ്യേരി മുഹമദ് മാസ്റ്ററാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1960-ൽ യു.പി. സ്കൂളായപ്പോൾ വി.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ. 1966-ൽ ഹൈസ്കൂളായും പിന്നീട് 2014-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായപ്പോൾ വേണുഗോപാൽ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, അമരിയിൽ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ഹ്രസ്വകാലം എച്.എം ഇൻ ചാർജ് ആയിരുന്നെങ്കിലും ആദ്യ പ്രധാനാദ്ധ്യാപകനായി അന്ദ്രു മാസ്റ്റർ സ്ഥിരനിയമനം നേടി. പിന്നീട് 1972 മുതൽ 1990 വരെ രാമചന്ദ്ര പ്രഭു മാസ്റ്റർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത പഠന വിഭാഗങ്ങളായ ഹയർ സെക്കന്ററി, ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങൾക്കായി വ്യത്യസ്ത കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നു. സയൻസ്, കോമ്മേഴ്സ് ഓരോ ബാച്ചുള്ള ഹയർ സെക്കണ്ടറിയും, 45 ഡിവിഷനുകളുള്ള ഹൈസ്കൂളും, 27 ഡിവിഷനുകളുള്ള യു.പി വിഭാഗവും, 12 ഡിവിഷനുകളുള്ള എൽ.പി വിഭാഗവും നിലവിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും യു.പി വിഭാഗത്തിനുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
എം.സൈനുദ്ദീൻ സ്കൂൾ മാനേജറായും, ഹുസൈൻ ആപ്പറമ്പിൽ ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി . ടി . കുഞ്ഞിമൊയ്തീൻ , അന്ദ്രു മാസ്റ്റർ, രാമചന്ദ്ര പ്രഭു , ഗോപാലകുറുപ്പ് , കല്ല്യാണി , വത്സല , സുകുമാരൻ , സുലോചന , അഹമ്മദ്‌കുട്ടി വി . പി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബഷീർ (മുൻ ഡി . ഡി . ഇ , മലപ്പുറം)
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- NH 17പുത്ത്നത്താനിയില് നിന്നും 3 കി.മി. അകലത്തായി തിരുനാവായ റോഡിൽ സ്ഥിതിചെയ്യുന്നു.
- തിരൂരിൽ നിന്ന് വളാഞ്ചേരി റൂട്ടിൽ 12 കി.മി. അകല
�
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19059
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ