സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(C. N. N. B. L. P. S. Cherpu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ റവന്യു ജില്ലയിൽ തൃശൂർ  വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എൻ. എൻ. ബോയ്സ് എൽ. പി. സ്കൂൾ. 1916 മെയ്‌ 25 ന് ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇപ്പോൾ 16 ഡിവിഷനുകളിൽ ആയി 598 ആൺകുട്ടികൾ പഠിക്കുന്നു. ചേർപ് ഗ്രാമത്തിലെ വിജ്ഞാന സാംസ്‌കാരിക കേന്ദ്രമായി വർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികച്ച മാതൃകയായി നിലകൊള്ളുന്നു.

സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം25 - 05 - 1916
വിവരങ്ങൾ
ഫോൺ0487 2348997
ഇമെയിൽcnnblpscherpu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22211 (സമേതം)
യുഡൈസ് കോഡ്32070400503
വിക്കിഡാറ്റQ64091664
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ598
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ598
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. കെ. ഗിരീഷ്കുമാർ
പി.ടി.എ. പ്രസിഡണ്ട്ജയമോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടിനാൽ25.51916 ൽ (1091 ഇടവം 16)സ്ഥാപിതമായി.ചേർപ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വർഷം ശതാബ്ദി ആഘോഷിക്കുന്നു.ആദ്യം ഒന്നുമുതൽ ആറു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്കൂളാകുകയും ചെയ്തു.ഇപ്പോൾ ഹയർസെക്കന്റിയും പ്രവർത്തിക്കുന്നു.1916 ൽ വിദ്യാലയത്തിൽ വെച്ച് കാർഷിക വ്യവസായിക വിദ്യാഭ്യാസപ്രദർശനം അന്നത്തെ ദിവാനായിരുന്ന ഭോർ ഉദ്ഘാടനം ചെയ്തു. 1945 ൽ സി എൻ എൻ ബോയ്സ് ,ഗേൾസ് എന്നിങ്ങനെ വിഭജിച്ചു. തുടർന്ന് ആറാംതമ്പുരാന്റെ കാലശേഷം സഞ്ജീവനി സമിതി വിദ്യാലയം വൻജനപങ്കാളിത്തത്തോടെ ഏറ്റെടുത്തു. 2004 ൽ ടീച്ചർ ട്രെയിനിങ്ങ് ഇൻസ്റ്റിട്ട്യൂട്ട് പ്രവർത്തിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, ക്ലാസ്സ് മുറികൾ 16 ഓഫീസ് / സ്റ്റാഫ് റൂം 1 സ്മാർട്ട് റൂം 2 കംപ്യുട്ടർ ലാബ്, വാഹനസൗകര്യങ്ങൾ ,വായനശാല, കുടിവെള്ള സംഭരണി,

school
Hon.Min inaugurates the 101 year celebrations

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ, കബ്ബ് യൂണിറ്റ്- Manoj A Maths club - English club - Geetha Teacher Science Club - M M Lekha teacher Malayalam club Music Club-Sreelakshmi IT club WE club - Remya SocoialScience club - Nidhil Narayanan

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകൾ , പ്രദർശനങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീനങ്ങൾ.

മുൻ സാരഥികൾ

ശ്രീമതി.ശാരദ ടീച്ചർ ശ്രീമതി.ശാന്ത ടീച്ചർ വസന്തകുമാരി ടീച്ചർ ശ്രീമതി.ആനി ടീച്ചർ.

താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക

[വികസിപ്പിക്കുക]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചേർപ്പ് പടിഞ്ഞാട്ടുമുറി ദേശം 1

1 ഡോ. സി വി കൃഷ്ണൻ (ശാസ്ത്രഞ്ജൻ,അമേരിക്കൻ പ്രസിഡന്റിന്റെ അദ്ധ്യാപക അവാർഡ് ലഭിച്ച പ്രഥമ മലയാളി ,സോപാനത്തിന്റെ സ്ഥാപകൻ ) 2 ഡോ . നരസിംഹൻ ഭട്ടതിരി. (ഗ്രന്ഥകാരൻ,യോഗശാസ്ത്ര പണ്ഡിതൻ,റിട്ട.എഞ്ചിനീയറിംങ്ങ് കോളേജ് അദ്ധ്യാപകൻ.) 3 ഡോ . സി വി രാമൻ (റിട്ട.പ്രൊഫ. ഇൻ ന്യൂക്ലിയാർ മെഡിസിൻ ,കാനഡ ) 4 പ്രൊഫ.നാരായണൻ ചിറ്റൂർ‌ നമ്പൂതിരിപ്പാട് (ഭാരതീയ വേദ പുരാണ പണ്ഡിതൻ,ഗ്രന്ഥകാരൻ ) 5 രാമങ്കണ്ടത്ത് രാമപ്പൊതുവാൾ (റിട്ട.ലോകബാങ്ക് ഉദ്യോഗസ്ഥൻ ) 6 കെ ഡബ്യു അച്യുതവാരിയർ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) 7 ഡോ. പി നാരായണൻ കുട്ടി ( സാഹിത്യകാരൻ ) 8 വെള്ളാട്ട് ലക്ഷ്മിക്കുട്ടിയമ്മ ( റിട്ട.സീനിയർ സൂപ്രണ്ട് ഡി പി ഐ ) 9 വെള്ളാട്ട് ബാലഗോപാൽ (റിട്ട.വിങ്ങ് കമാൻഡർ ഇന്ത്യൻ എയർ ഫോഴ്സ് ) 10 ആർട്ടിസ്റ്റ് ബാലക‍ൃഷ്ണൻ (ശില്പി ,സാംസ്കാരികപ്രവർത്തകൻ ) 11 ശാന്തി ആനന്ദ് (നൃത്താദ്ധ്യാപിക) 12 കേളി രാമചന്ദ്രൻ (ഡോക്യുമെന്ററി സംവിധായകൻ ) 13 മുരളി കിഴക്കൂട്ട് ( ശില്പി ,സാംസ്കാരിക പ്രവർത്തകൻ ) 14 എം കെ ഉണ്ണികൃഷ്ണൻ (പൊതുപ്രവർത്തകൻ ,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )

ചെറുശ്ശേരി ദേശം

1 മാധവൻ പട്ടത്ത് മന ( സോണിയാഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് ) 2 ചെറുശ്ശേരി കുട്ടൻ മാരാർ (മേള കലാകാരൻ ) 3 പരമേശ്വരൻ പട്ടത്ത് മന (റിട്ട.ഐ ബി ഉദ്യോഗസ്ഥൻ )

ആറാട്ടുപുഴ ദേശം

1 അഷ്ടമൂർത്തി (നോവലിസ്റ്റ് ,ചെറുകഥാകൃത്ത് ) 2 സി ആർ ദാസ് (ബാലസാഹിത്യകാരൻ ,നോവലിസ്റ്റ്,സാംസ്കാരികപ്രവർത്തകൻ ) 2 3 ഡോ . എം പുഷ്പാഗദൻ (റിട്ട. സി ഇ ഒ ,എൽ ആന്റ് ടി ഫൈനാൻസ് )

പല്ലിശ്ശേരി ദേശം

1 വിദ്യാധരൻ മാസ്റ്റർ (സംഗീത സംവിധായകൻ ) 2 പി കെ ഭരതൻ മാസ്റ്റർ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,സാഹിത്യകാരൻ )

കരുവന്നൂർ / പനംകുളം ദേശം

1 കുരുവന്നുൂർ രാമചന്ദ്രൻ (സാഹിത്യകാരൻ,കേരളകൗമുദി ചീഫ് എഡിറ്റർ ) 2 പി കെ ലോഹിതാക്ഷൻ (ജില്ലാ പഞ്ചായത്ത് മെമ്പർ )

എട്ടുമുന ദേശം

1 റിയാസ് കോമു (ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ,ഫൗണ്ടർ,ഡയറക്ടർ - കൊച്ചിൻ ബിനാലെ ) 2 കെ കെ അരവിന്ദാക്ഷൻ മാസ്റ്റർ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ ) 3 ഡോ . വി കെ ഗോപിനാഥ് (ഫിസിഷ്യൻ മെട്രോ ഹോസ്പിറ്റൽ തൃശ്ശൂർ ) 4 കെ ജി രാധൻ (റിട്ട.കയർ‌ ഫെ‍ഡ് എം ഡി,വ്യവസായവകുപ്പ് ജനറൽ മാനേജർ ) 5 ഡോ . വി കെ മല്ലിക (റിട്ട. ജോയന്റ് ഡയറക്ടർ ,മണ്ണുത്തി. ) 6 അഡ്വ. പ്രസാദ് (റിട്ട.പബ്ലിക്ക് പ്രോസിക്യൂട്ടർ ) 7 ഡോ . വി കെ രാജു ( റിട്ട.ജോയിന്റ് ഡയറക്ടർ ,മണ്ണുത്തി .) 8 നജീബ് ( എം.ഡി. ഐഡിയ ബിൽഡേഴ്സ് ) 9 ഡോ . ലൈല ബാബു (ജോയിന്റ് ഡയറക്ടർ ,മണ്ണുത്തി. ) 10 കെ കെ കൊച്ചുമുഹമ്മദ്ദ് ( കെ പി സി സി ന്യൂനപക്ഷസെൽ കൺവീനർ ) 11 അബ്ദുൾ അസീസ് ( പ്രമുഖവ്യവസായി )

കാറളം ദേശം 3

1 ഡോ . ടി ആർ ശങ്കുണ്ണി. (നോവലിസ്റ്റ് ,ബാലസാഹിത്യകാരൻ,യൂറീക്കാ സ്ഥാപകപത്രാധിപർ )

പെരുവനം 1 പത്മശ്രീ.പെരുവനം കുട്ടൻ മാരാർ (മേളകലാ ചക്രവർത്തി.) 2 ഇ എസ് മേനോൻ (സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ) 3 കെ പി ശൈലജ ( കവയിത്രി ) 4 പെരുവനം സതീശൻ മാരാർ ( മേളകല ) 5 പെരുവനം ശങ്കരനാരായണൻ മാരാർ ( മേളകല ) 6 ഇന്ദിര ടീച്ചർ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ) 7 ഡോ . ശ്രീലത ഉണ്ണ്യംപുറത്ത് (പ്രൊഫ.അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വെള്ളാനിക്കര )

ചേർപ്പ് ദേശം

1 തുപ്പേട്ടൻ ( നാടകകൃത്ത്,നോവലിസ്റ്റ് ,സാംസ്കാരിക പ്രവർത്തകൻ ) 2 പ്രൊഫ. കെ പി രാമസ്വാമി ( അന്താരാഷ്ട്ര പ്രശസ്തനായ അക്കാദമിക പണ്ഡിതൻ ) 3 എൽ ആർ സ്വാമി (തെലുങ്ക് സാഹിത്യകാരൻ ) 4 ബ്ലെസി ജോബ് ( ഇന്റർ നാഷ്ണൻ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻ ) 5 ജോസഫ് ജോർജ്ജ് (സൂര്യ ടി വി യിലെ വാർത്താ വിഭാഗം തലവൻ ) 6 സി എൻ ഗോവിന്ദൻ കുട്ടി (മുൻ ഡി സി സി വൈസ് പ്രസിഡന്റ് ) 7 കൃഷ്ണകുമാർ ( മാതൃഭൂമി ചീഫ് സബ് എഡിറ്റർ ) 8 പ്രൊഫ. എൻ കോമളവല്ലി ( പൊന്നാനി മുസിപ്പൽ ചെയർ പേഴ്സൻ ) 9 പ്രകാശൻ മാസ്റ്റർ (പ്രിൻസിപ്പാൾ ,സരസ്വതി കോളേജ് ,അദ്ധ്യപകൻ ) 10 സി ആർ കൃഷ്ണൻ ( ഇംഗ്ലീഷ് സാഹിത്യകാരൻ ,ലണ്ടൻ ) 11 ഡോ.രുഗ്മിണി ശങ്കർ ( ഡിഫൻസ് റിസർച്ച് വിഭാഗത്തിലെ പ്രഥമ വനിതാ മേധാവി ) 12 ഡോ . സി ആർ സുധാകരൻ ( റിട്ട.സിവിൽ സർജൻ ) 4 13 ഡോ . സി ആർ ഇന്ദിര ( ഫിസിഷ്യൻ ) 14 ഡോ . സി ആർ വിലാസിനി (ഗൈനക്കോളജിസ്റ്റ് )

പെരുമ്പിള്ളിശ്ശേരി ദേശം 1 ഡോ . എം എസ് ഉണ്ണികൃഷ്ണൻ ( നോബേൽ സമ്മാന ജേതാവ് ) 2 ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ( വേദ പണ്ഡിതൻ ) 3 ഡോ . സി ആർ രാജഗോപാൽ (കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം തലവൻ ,നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ ,ഗ്രന്ഥാകാരൻ ) 4 എം ആർ രഞ്ജിത്ത് ( ഇന്റർ നാഷ്ണൽ ക്വിസ്സ് മാസ്റ്റർ ,കോർപ്പറേറ്റ് കൗൺസിലർ ) 5 എ എ കുമാരൻ (വ്യവസായപ്രമുഖൻ ). 6 എം ആർ ഗോപാലകൃഷ്ണൻ ( കടവ് റിസോർട്ട് ഉടമ ) 7 ഗംഗാധരൻ ചെങ്ങാലൂർ ( നോവലിസ്റ്റ് ,ചെറുകഥാകൃത്ത്,റിട്ട.കോളേജ് അദ്ധ്യാപകൻ ) 7 ഊരകം ദേശം

1 ഡോ . വി ജി മാലതി ( മെഡിക്കൽ പ്രാക്ടീഷണർ ,യു എസ്സ് ) 2 നീലകണ്ഠൻ വീമ്പൂർ മന ( റിട്ട ഡയറക്ടർ കെൽട്രോൺ ) 3 ഡോ . ഉണ്ണികൃഷ്ണൻ ചക്കേടത്ത് ( സീനിയർ സയന്റിസ്റ്റ് ഐ എസ്സ് ആർ ഒ ) 4 ഡോ . എ രാമചന്ദ്രൻ ( റിട്ട .പ്രൊഫ. ഗവ.മെഡിക്കൽ കോളേജ് ) 5 ഡോ .രവി കസത് ( സയന്റിസ്റ്റ് ,ഓഷ്യാനോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് ) 6 ഡോ . രമ വാഴപ്പിള്ളി ( സയന്റിസ്റ്റ് ,സിംഗപ്പൂർ ) 7 മുരളി ചൊരളിമന (ആർക്കിടെക്റ്റ് ) 8 ഡോ . സി നാരായണൻകുട്ടി ( ഓർത്തോ .ഗവ.ആശുപത്രി തൃശ്ശൂർ ) 9 സേതു മാധവൻ ( സാംസ്കാരികപ്രവർത്തകൻ ) 10 ഉഷ ഗോപുരത്തിങ്കൽ ( പാലിയേറ്റീവ് കെയർ ) 11 കാവിൽ രാജ് ( ദലിത് സാഹിത്യകാരൻ ,ഡോക്യമെന്ററി ഡയറക്ടർ )

കടലാശ്ശേരി / ഞെരുവിശ്ശേരി ദേശം 5

1 എം ജി വിജയ് ( ചലച്ചിത്ര നിർമ്മാതാവ് ,സാംസ്കാരികപ്രവർത്തകൻ ) 2 ടി കെ ജയന്തൻ ( സാഹിത്യകാരൻ ) 3 ഡോ .എം രാമദാസ് ( പീഡിയാട്രീഷ്യൻ ,അൽ ഷിഫ ഹോസ്പിറ്റൽ,പെരിന്തൽമണ്ണ ) 4 ജോൺസൺ ചിറമൽ ( ഗ്രന്ഥകാരൻ ,നാടകക‍ൃത്ത്,മാധ്യമപ്രവർത്തകൻ,സ്പോർസ് താരം ) 5 ഡോ . എം എം മുരളീധരൻ ( പീഡിയാട്രീഷ്യൻ )

ചാത്തക്കുടം ദേശം

1 നന്ദകിഷോർ ( ഫലിതസാഹിത്യകാരൻ.ടെലികൂത്ത് അവതാരകൻ,സിനിമ ,നാടക നടൻ ) 2 ഉഷ നങ്യാർ ( നങ്യാർ കൂത്ത് ,നങ്യാർകൂത്ത് പഠനകളരി ) 3 ഡോ . നന്ദകുമാർ മൂർക്കത്ത് ( ഏറ്റവും കൂടുതൽ യാത്രാവിവരണ ഗ്രന്ഥം എഴുതിയതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച വ്യക്തി )

വല്ലച്ചിറ

1 ഡോ . അരവിന്ദൻ വല്ലച്ചിറ ( ചലച്ചിത്ര നിരൂപകൻ ) 2 രാമചന്ദ്രൻ വല്ലച്ചിറ (സാഹിത്യകാരൻ ,റേഡിയോ ആർട്ടിസ്റ്റ് ,റിട്ട. ഹയർസെക്കന്ററി പ്രിൻസിപ്പാൾ ) 3 നടുവിൽ ശശിധരൻ ( അമേച്വർ നാടകരംഗത്തെ അതികായൻ ) 4 ശങ്കർജി വല്ലച്ചിറ (ചിത്രകാരൻ ,കലാദ്ധ്യാപകൻ ,ബാലഭവൻ ഫാക്കൽറ്റി) 5 വാസുദേവൻ വല്ലച്ചിറ ( റിട്ട.എ ഡി എം ) 6 ഡോ . രാജൻ വാര്യർ . (റിട്ട.ഡി എം ഒ ,തൃശ്ശൂർ )

പെരിഞ്ചേരി ദേശം.

1 ഡോ . ടി ആർ ഗോവിന്ദൻകുട്ടി . ( റിട്ട.സീനിയർ സയന്റിസ്റ്റ് , ബി എ ആർ സി )

ചെറുവത്തേരി ദേശം. 6

1 ഇ പി മേനോൻ ( ലോക സമാധാനത്തിന് വേണ്ടി കാൽനടയായി ലോകം ചുറ്റി സഞ്ചരിച്ച വ്യക്തി.) 2 അനന്തകൃഷ്ണൻ (റിട്ട .എ ഡി എം ) 3 ഡോ .വിജയൻ ( പ്രൊഫ.സുവോളജി ആന്റ് മെഡിസിൻ ,കാലിഫോർണിയ )

അമ്മാടം ദേശം

1 പത്മശ്രീ .പ്രൊഫ.എം വിജയൻ ( സയന്റിസ്റ്റ് ,മുൻ പ്രസിഡന്റ് നാഷ്ണൽ സയൻസ് അക്കാദമി ബാംഗ്ലൂർ ) 2 മാധവ കൈമൾ ( ബാറ്റ്മാൻ ) 3 ഡോ . എം സുരേന്ദ്രൻ (ശ്രീ ചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ,തിരുവന്തപുരം )

ചെവ്വൂർ ദേശം 7

1 ഇ പി വാറുണ്ണി (വ്യവസായപ്രമുഖൻ ) 2 ഡോ . തിലകൻ (മൃഗസംരക്ഷണ വകുപ്പ് തലവൻ )

ചേനം ദേശം

1 വി എച്ച് ദിരാർ (സാഹിത്യകാരൻ )


തിരുവുള്ളക്കാവ് / പാറക്കോവിൽ

1 അബു പാലിയത്ത് ( നാടകപ്രവർത്തകൻ ) 2 ആർട്ടിസ്റ്റ് ശങ്കുണ്ണി ( ചിത്രകാരൻ ,ഡോക്യുമെന്ററി സംവിധായകൻ )

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയം തുടർച്ചയായി കഴിഞ്ഞ വർഷങ്ങളിൽ ലഭിക്കുന്നു.

വഴികാട്ടി

Map

പുറംകണ്ണികൾ