സി.എച്ച്.എസ്.എസ്. പോത്തുകല്ല്

Schoolwiki സംരംഭത്തിൽ നിന്ന്
(C. H. S. S Pothukal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എച്ച്.എസ്.എസ്. പോത്തുകല്ല്
വിലാസം
കാതോലികേറ്റ് ഹയർസെക്കണ്ടറി സ്കൂൾ പോത്തുകൽ, ഭുതാൻ കോളനി പി.ഒ
,
679334
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04931240282
വെബ്‍സൈറ്റ്
ഭരണസംവിധാനം
താലൂക്ക്നിലമ്പൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ564
പെൺകുട്ടികൾ599
ആകെ വിദ്യാർത്ഥികൾ1163
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ265
പെൺകുട്ടികൾ323
ആകെ വിദ്യാർത്ഥികൾ588
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.ജെ എബ്രഹാം
പ്രധാന അദ്ധ്യാപകൻപി.എസ് തോമസ്
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മണ്ണിനോട് മല്ലടിക്ക‌ുന്ന ഓര‌ു ജനതയ‌‌ടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപ‌ുരം ദയറ സന്യാസ സമ‌ൂഹത്തിൻെറ മേൽനോട്ടത്തിൽ 1982 ൽ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.

ചരിത്രം

പത്തനാപ‌ുരം മൗണ്ട് താബോർ ദയറായ‌ുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പ‌ുറം ജില്ലയിൽ പോത്ത‌ുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 40 വർഷങ്ങൾ പിന്നിട‌ുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 34 ഡിവിഷനുകളിലായി 1300 ൽ പരം വിദ്യാർത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളർന്നിരിക്ക‌ുന്ന‌ു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് ,എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ , എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

അക്കാദമികമാസ്റ്റർപ്ലാൻ

സമഗ്ര വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തിലെ ഓരോ കുട്ടികളുടെയും ധാരണകളും നടപടികളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും വികസിക്കുന്നതും അതുവഴി മികവിന് കേന്ദ്രമായ വിദ്യാലയങ്ങളെ വളർത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചിട്ടുള്ളത്

അക്കാദമിക യിലൂടെ വിദ്യാലയമികവ് എന്ന കാഴ്ചപ്പാട് ഉയർത്തിക്കൊണ്ടാണ് ഈ മാർഗ്ഗരേഖ അവതരിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ അടക്കം വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ പ്രയോജനപ്പെടുത്തി അധ്യാപകരെ സജ്ജമാക്കുക പഠനാന്തരീക്ഷം തന്നെ ഗുണപരമായ മാറ്റങ്ങളെ സാധ്യതകൾ ആരായാൻ അധ്യാപകർ അടക്കമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ സഹായിക്കലും ഈ മാർഗ്ഗരേഖ ലക്ഷ്യമിടുന്നു.

ലക്ഷ്യങ്ങൾ

  •  സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠന  ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തും.
  • കുട്ടികളുടെ സർഗ്ഗ പരവും  അക്കാദമികവും കായികപരവുമായ കഴിവ്  പ്രോത്സാഹിപ്പിച്ചു  സംസ്ഥാന ദേശീയ -  അന്തർദേശീയ  തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാകും.
  • ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന കാഴ്ചപ്പാടിൽ  ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റും
  • വായനശാല, ലബോറട്ടറി എന്നിവ  ആധുനിക വൽക്കരിക്കുന്നതാണ്.
  • സ്കൂൾ തലത്തിൽ  കൊഴിഞ്ഞുപോക്ക് ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.
  • ഐസിടി  അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കും
  • കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ശുചിത്വം മാലിന്യ നിർമാർജനം എന്നിവ ഒരു സംസ്കാരമായി വളർത്തിയെടുക്കും
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാക്കും
  • പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും.
  • രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്
  • പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് അദ്ധ്യാപക രക്ഷാകർത്ത സംഘടന പൊതുസമൂഹം എന്നിവയുടെ സഹകരണം ഉറപ്പു വരുത്തും

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • നല്ലപാഠം

മികവുകൾ

  • സോഫ്റ്റ് ബോൾ,ബേസ്ബോൾ,ടൂർണമെന്റിൽ ജില്ലാചാമ്പ്യന്മാർ.
  • ബേസ് ബോളിൽ കേരള ക്യാപ്ടനടക്കം 3 വിദ്യാർത്ഥികളെ  കേരളാ ടീമിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചു.
  • സബ് ജില്ലാതല ശാസ്‌ത്രോത്സവത്തിൽ ഗണിതപ്രൊജക്ട് ഒന്നാംസ്ഥാനം,ശാസ്ത്രഗ്രന്ഥാസ്വാദനം ഒന്നാംസ്ഥാനം,ശാസ്ത്രകുറിപ്പ് ഒന്നാംസ്ഥാനം
  • ഗണിത ശാസ്ത്ര ജില്ലാ തല മത്സരത്തിൽ മൂന്നാംസ്ഥാനം
  • സ്കൗട്ട് ആൻറ് ഗൈഡ്സ് ൻ്റെ നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി
  • സ്കൂൾ യൂടൂബ് ചാനൽഓണാഘോഷ പരിപാടികളോടെ തുടക്കം കുറിച്ചു
  • 55 ഓളം മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാൻഅധ്യാപകരും, അധ്യാപകരുടെ നേതൃത്വത്തിൽ  സന്നദ്ധ സംഘടനകളും ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകി.
  • 7 ബാച്ചുകളിലായി മുഴുവൻ ക്ലാസിലും കേരള ശാസ്ത്രസാഹിത്യ  പരിഷത്തുമായി ചേർന്ന് നടത്തിയ രക്ഷാകർതൃ ശാക്തീകരണം
  • മികച്ച പ്രവർത്തനത്തിനുള്ള മലയാള മനോരമയുടെനല്ല പാഠം പുരസ്ക്കാരം
  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിതരണം, ഗൃഹസന്ദർശനം
  • മികച്ച അടുക്കളതോട്ടത്തിനുള്ള ഹോപ്പ് അവാർഡ്
  • ദേശീയതലത്തിൽ സോഫ്റ്റ്ബോൾ ചാബ്യൻഷിപ്പ്.

മുൻ സാരഥികൾ

പേര് വർഷം
റവ.ഫാദർ കെ.കെ ത‍ോമസ് 1982-1997
പി .ജോർജ് 1997-2008
എം.പി കുരുവിള 2008-2011
‍ടി.എം ഈപ്പച്ചൻ 2011-2013
പി.എം ബേബി 2013-2015
അലക്സ് ‍ഡാനിയൽ 2015-2016
എം.പി ജോർജ് 2016-2018
റെജി ഫിലിപ്പ് കെ 2018-2022


അനിൽകുമാർ കെ 2022-2023
പി എസ് തോമസ് 2023 mar-2024 sept
ബിജു വെട്ടികൂട്ടത്തിൻ 2024 Sept-
ഹയർസെക്കണ്ടറി
പി.പി.ജോൺസൻ 2000-2016
ഫാദർ ബിജി സി.ചാണ്ടി 2016---2022
വി ജെ അബ്രഹാം 2022-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍Dr.ജൗഹ‍‍ർ (മ‍‍ഞ്ചേരി മെ‍ഡിക്കൽ കോളേജ്)
  • Dr.ആഷ് ലിൻ സത്യൻ (റിസർച്ച് ഇൻവസ്റ്റിഗേറ്റർ )
  • Dr. പ്രശാന്ത് വലയംകുുന്നത്ത്(അസോസിയേറ്റ് സൈന്റിസ്റ്റ് , നാഷണൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച്, യു.എസ്.എ.)

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഇരുപത് കിലോമീറ്റർ)
  • കോഴിക്കോട്- ഗൂഡലൂർ പാതയിൽ (സി. എൻ.ജി റോഡിൽ ) പാലുണ്ട നിന്നും ഏഴ് കിലോ മീറ്റർ
  • പോത്തുകൽ ബസ്റ്റാൻ്റിൽ നിന്നും ഒരു കിലോമീറ്റർ



Map