എ.യു.പി.എസ്.എഴുവന്തല നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.എഴുവന്തല നോർത്ത് | |
---|---|
വിലാസം | |
നെല്ലായ നെല്ലായ , നെല്ലായ പി.ഒ. , 679335 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | enupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20461 (സമേതം) |
യുഡൈസ് കോഡ് | 32061200216 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലായ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 496 |
പെൺകുട്ടികൾ | 436 |
ആകെ വിദ്യാർത്ഥികൾ | 932 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എം കെ |
പി.ടി.എ. പ്രസിഡണ്ട് | മുബഷിർ ഷർഖി |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്തുന്നീസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ നെല്ലായ കൃഷ്ണപ്പടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് എഴുവന്തല നോർത്ത്.
ചരിത്രം
നെല്ലായ ഗ്രാമത്തിലെ ഹൃദയ ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. സർഗ്ഗധനരായ അധ്യാപകരും, എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാനേജ്മെന്റും. പ്രതിഭകളും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകർ പകർന്നു നൽകിയ കൈത്തിരി അണയാതെ കാത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയിലെ അധ്യാപകർ. ചരിത്ര പ്രാധാന്യമുള്ളതും പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളെ വാർത്തെടുത്തതുമായ ഈ വിദ്യാലയ ചരിത്രത്തിലേക്ക്.... കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- സയൻസ് ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- മാലിന്യ സംസ്കരണ യൂണിറ്റ്
- മൊബൈൽ സ്മാർട്ട് ക്ലാസ്
- ജൈവവൈവിധ്യപാർക്ക്
- കുടിവെള്ള സ്രോതസ്സുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രഭാത അസംബ്ലി
- ബാലസഭ
- ദിനാചരണങ്ങൾ
- കൂടുതൽ അറിയാം...
മാനേജ്മെന്റ്
ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായരുടെ സ്ഥലത്ത് ചേലക്കാട്ടുതൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് 1904ൽ സ്കൂൾ സ്ഥാപിതമായത്. മാനേജറായ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്‌മെന്റ് സി പി കോയക്കുട്ടി ഉസ്താദിന് കൈമാറി. പിന്നീടദ്ദേഹം മാനേജ്‌മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ ആദ്യ പ്രധാനാധ്യാപകനായിരുന്ന പി സി രാമൻകുട്ടി മാസ്റ്റർക്ക് കൈമാറി. പി സി രാമൻകുട്ടി മാസ്റ്ററുടെ മരണ ശേഷം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ധർമ്മപത്നി പി എം ജയലക്ഷ്മി ടീച്ചർക്കായി. 2004ൽ ജയലക്ഷ്മി ടീച്ചറുടെ കാലശേഷം മകൻ പി എം സുകുമാരൻ മാനേജ്‌മെന്റ് എറ്റെടുത്തു. അദ്ദേഹത്തിന്റെ അനുജൻ പി എം സുരേഷ്‌കുമാർ, സഹോദരി പി എം ഉഷ എന്നിവരും ചേർന്ന് വിദ്യാലയം നടത്തി വരുന്നു.
ഇപ്പോഴത്തെ പ്രധാനാധ്യാപിക
ഗീത എം കെ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ | വർഷം |
---|---|---|
1 | പി സി രാമൻകുട്ടി മാസ്റ്റർ | 1948 - 1976 |
2 | മൂപ്പത്ത് രാമചന്ദ്രൻ മാസ്റ്റർ | 1976 - 1992 |
3 | മാലതി ടീച്ചർ | 1992 - 1993 |
4 | മീനാക്ഷിക്കുട്ടി ടീച്ചർ | 1993 - 1994 |
5 | ഒ പി ചന്ദ്രിക ടീച്ചർ | 1994 - 1995 |
6 | വിജയലക്ഷ്മി ടീച്ചർ | 1995 - 2001 |
7 | അച്ചുതൻ മാഷ് | 2001 - 2004 |
8 | ശാന്തകുമാരി ടീച്ചർ | 2004 - 2006 |
9 | സൂര്യൻ മാസ്റ്റർ | 2007 |
10 | ഒ പി ചന്ദ്രിക ടീച്ചർ | 2007 - 2019 |
11 | പി ഗീത ടീച്ചർ | 2019 - 2021 |
12 | എം കെ ഗീത ടീച്ചർ | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സരള മധുസൂദനൻ
ഉഷ കാരാട്ടിൽ
ഷബീറലി
അൻസാർ തച്ചോത്
ഗോപാലൻ വിശ്വനാഥൻ
Dr. ശശി
മഹ്മൂദ് ബാബു
വിദ്യ കാറൽമണ്ണ
ഷഹീറലി
ദിവാകരൻ പൂമരത്തിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 12 കിലോമീറ്റർ കുളപ്പുള്ളി - കൈയിലിയാട് - മോളൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് നെല്ലായ കൃഷ്ണപ്പടിയിൽ സ്ഥിതിചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20461
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ