എ.യു.പി.എസ്.എഴുവന്തല നോർത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഷൊർണൂർ സബ്ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ള ഏക അപ്പർ പ്രൈമറി വിദ്യാലയമാണിത്. സബ്ജില്ലയിലെ യു പി സ്കൂളുകളിൽ വച്ച് കായിക അധ്യാപകൻ ഉള്ള ഏക വിദ്യാലയം എന്ന നേട്ടവും സ്കൂളിനുണ്ട്. 31 അധ്യാപകരും ഒരു പ്യൂണും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. കുട്ടികളുടെ പഠനത്തിനുതകുന്ന 3 ഡിജിറ്റൽ ക്ലാസ് മുറികളും രണ്ട് മൊബൈൽ പ്രൊജക്ടറുകളും ഉണ്ട്. 10 കെട്ടിടങ്ങളും 24 ക്ലാസ് മുറികളും പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 985 ഓളം കുട്ടികളും പഠിക്കുന്നുണ്ട് . പന്ത്രണ്ടോളം ശുചിമുറികളും , ഇൻസിനേറ്റർ സൗകര്യവുമുണ്ട് .ശുദ്ധജലത്തിനായി കുഴൽ കിണറും ,അതിനുപുറമേ ജല സൗകര്യത്തിനായി ജപ്പാൻ കുടിവെള്ള കണക്ഷനും ഉണ്ട് .വൃത്തിയുള്ള ഒരു ഭക്ഷണപ്പുര ഉണ്ട്. കുട്ടികളുടെ സൗകര്യത്തിനായി പന്ത്രണ്ടോളം ടാപ്പുകളടങ്ങിയ വാഷ്ബേസിനുകൾ പലയിടത്തായി സജ്ജീകരിച്ചിട്ടുണ്ട്. ഒരു റേഡിയോ നിലയവും ഉണ്ട്.

സോഷ്യൽ ലാബ്

ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു സോഷ്യൽ ലാബ് ഉണ്ട്. പഠനത്തിനുതകുന്ന മാപ്പുകളും ,ഗ്ലോബുകളും, സോളാർ സിസ്റ്റത്തിന്റെ മോഡലും, ശിലായുഗ ഉപകരണങ്ങളുടെ മോഡലുകളും ഉണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അറ്റ്‌ലസു കളുടെ ഒരു വൻശേഖരവുമുണ്ട്.

ഗണിതലാബ്

സുസജ്ജമായ ഒരു ഗണിത ലാബ് വിദ്യാലയത്തിൽ ഉണ്ട് .ഗണിത പഠനം രസകരമാക്കുന്ന തരത്തിലുള്ള ടീച്ചിംഗ് ലേണിങ്ങ് മെറ്റീരിയലുകളുടെ ഒരു വൻശേഖരം തന്നെ ഉണ്ട്.

സയൻസ് ലാബ്

സുസജ്ജമായ ഒരു സയൻസ് ലാബ് ഉണ്ട്. പരീക്ഷണങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും പഠനത്തിനാവശ്യമായ ടീച്ചിങ് ലേണിങ് മെറ്റീരിയലുകളും ഉണ്ട്.

ലൈബ്രറി

സ്കൂൾ ലൈബ്രറി

ആധുനികരീതിയിൽ സജ്ജീകരിച്ച 2000 ഓളം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ഒരു ലൈബ്രറി ഉണ്ട്.