എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
(എ.യു.പി.എസ്.എഴുവന്തല/ക്ലബ്ബുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അമേയ സംസ്‌കൃതം ക്ലബ്ബ്

സംസ്‌കൃത ദിനത്തോടെനുബന്ധിച്ച് (ശ്രാവണ പൂർണിമ) കുട്ടികൾക്കായി ചെറിയ ചെറിയ മത്സരങ്ങൾ നടത്താറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്‌കൃത അസംബ്ലി സംഘടിപ്പിക്കാറുണ്ട്. മറ്റു ദിനാചാരണങ്ങളുടെ ഭാഗമായുള്ള സ്കൂൾ തല പ്രവർത്തനങ്ങളിലെല്ലാം സംസ്‌കൃത ക്ലബ്ബ്പ്രവർത്തനങ്ങളും ഉൾപെടുത്താറുണ്ട്.

"ഹരിതം" എന്ന പേരിൽ അക്ഷരശ്ലോക ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.

സംസ്കൃത ദിനത്തോടനുബന്ധിച്ച് ഈ വർഷം പ്രഗത്ഭരായ അധ്യാപകരുടെ സംസ്കൃത ദിന സന്ദേശമാലയും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'വൃക്ഷ പരിചായനം' എന്ന പേരിൽ വൃക്ഷങ്ങളുടെ പേരുകൾ പരിചയപ്പെടുത്തി.

"സ്വദേശ് " സോഷ്യൽ സയൻസ് ക്ലബ്‌.

കൺവീനർ.- ജ്യോതി. സി "ആസാദി കാ അമൃത് മഹോത്സവ് " ന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

ദേശഭക്തി ഗാനാലാപന മത്സരം.

ദേശീയ ഗാനാലാപന മത്സരം

ചിത്ര രചന

പ്രാദേശിക ചരിത്ര രചന

പ്രസംഗ മത്സരം വിവിധ ഭാഷകളിൽ

ഡാൻസ്

ഡിജിറ്റൽ ആൽബം

ക്വിസ് മത്സരം

ഉപന്യാസ രചന

തുടങ്ങിയ പ്രവർത്തനങ്ങൾ.

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചന യും, പോസ്റ്റർ രചനയും നടത്തി. ഉപന്യാസങ്ങൾPopulous Indica എന്ന പേരിൽ പതിപ്പാക്കി.

ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ ഗാനാലാപനം, പ്രസംഗം, പോസ്റ്റർ രചന എന്നിവ നടത്തി.

സിതാരെ ഉർദു ക്ലബ്

    ഉർദു ദിനത്തോടനുബന്ധിച്ച് ഉർദു മാഗസിൻ , ഉർദു ക്വിസ്സ് , ഉർദു ഗാനാലാപനം  മത്സരങ്ങൾ  നടത്താറുണ്ട്. ദിനാചരണങ്ങളുടെ ഭാഗമായി  സ്കൂളിൽ നടത്തുന്ന എല്ലാ പരിപാടികളിലും  ഉർദു ഭാഷാ പ്രവർത്തനങ്ങൾ  ഉൾപ്പെടുത്താറുണ്ട് . ഉർദു ഭാഷാ അസംബ്ലി , സ്കൂൾ റേഡിയോ എന്നിവ ഉർദു ദിനവുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച് വരാറുണ്ട്.

     ഈ വർഷത്തെ ഉർദു ദിനത്തോടനുബന്ധിച്ച്  ഉർദു ടാലൻറ്  പരീക്ഷ ,ഉർദു ഗാനാലാപനം , ഉർദു പോസ്റ്റർ രചന , ഉർദു ഭാഷയെ കുറിച്ച് റേഡിയോ അവതരണം  സംഘടിപ്പിച്ചു. ഉർദു ടാലൻറ്  പരീക്ഷയിൽ സംസ്ഥാന തലത്തിൽ   എ ഗ്രേഡ്  ലഭിച്ച വിദ്യാർഥികൾക്ക്  സർട്ടിഫിക്കറ്റും  ട്രോഫിയും  നൽകി. കലോത്സവങ്ങളിൽ ഉർദു മത്സര ഇനങ്ങളിൽ  എല്ലാ വർഷവും  എ ഗ്രേഡ് ലഭിക്കാറുണ്ട് .

ഫറാഷ അറബിക് ക്ലബ്ബ്

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ഫെസ്റ്റ്, ഡോക്യുമെൻ്ററി പ്രദർശനം, അറബിക സാഹിത്യ മത്സരങ്ങൾ നടത്തിവരാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്ന എല്ലാ പരിപാടികളിലും അറബി ഭാഷാ പ്രവർത്തനങ്ങൾ ഉൾപ്പെടുത്താറുണ്ട്.

സ്കൂൾ അസംബ്ലി ,സ്കൂൾ റേഡിയോ അറബി ഭാഷയിൽ സംഘടിപ്പിച്ച് വരാറുണ്ട്.

ഈ വർഷത്തെ അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് രേഖാചിത്ര കളറിംഗ്, ക്വിസ്സ്, പോസ്റ്റർ ഡിസൈനിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു, മത്സര വിജയികളായ 80 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ,ട്രോഫി വിതരണം നടത്തി.

ഉപജില്ലയിലെ അറബിക് കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ അഗ്രഗേറ്റ് നേടിയിട്ടുണ്ട്.


കളേഴ്സ്  ഓഫ് സയൻസ് ശാസ്‌ത്ര ക്ലബ്ബ്

ഞങ്ങളുടെ സ്‌കൂളിലെ ശാസ്‌ത്ര ക്ലബ്ബ് ആയ കളേഴ്സ്  ഓഫ് സയൻസ് ശാസ്‌ത്ര ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളിൽ ശാസ്‌ത്രബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു.

2021 - 22 വർഷത്തെ പ്രവർത്തനങ്ങൾ

ജൂലൈ 5 - പരിസ്ഥിതി ദിനം ( വീട്ടിൽ ഒരു പൂന്തോട്ടം, പച്ചക്കറിത്തോട്ടം)

ജൂലൈ 21 - ചന്ദ്രദിനം ( ആകാശകൗതുകങ്ങൾ - പോസ്റ്റർ )

പ്രൊജെക്ട് - നീർമാതളം വിതൈപന്തുകൾ

വെബിനാർ - മുളയും പരിസ്ഥിതിയും , കേരളത്തിലെ ശലഭങ്ങൾ

സെപ്‌റ്റംബർ 16 - ഓസോൺ ദിനം (ഭൂമിക്കൊരു കുട)

വന്യജീവി വാരാഘോഷം - വെബിനാർ

ശാസ്‌ത്രരംഗം - സ്‌കൂൾതലം, ജില്ലാതലം

സി വി രാമൻ ദിനം - ക്ലാസ്സിലൊരു പരീക്ഷണം

ഊർജ്ജോത്സവം - ജില്ലാതലം, സ്കൂൾതലം

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ്ന്റെ തുടർപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

ഗണിത ക്ലബ്ബ്

യു പി വിഭാഗത്തിലെ എല്ലാ ഡിവിഷനുകളിൽ നിന്നും കുട്ടികൾ അംഗങ്ങളായുള്ള ഒരു ഗണിത ക്ലബ്ബ് ഈ വിദ്യാലയത്തിൽ ഉണ്ട്. ക്ലബ്ബ് അംഗങ്ങളെ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ പ്രവർത്തങ്ങൾ നടത്തി വരുന്നു. ക്ലാസ് പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങളുടെ ആസൂത്രണം. ഗണിത മേള, ജ്യാമിതീയ ചാർട്ടുകൾ, മാസിക നിർമ്മാണം, പസിലുകൾ, കളികൾ, ക്വിസ് മത്സരങ്ങൾ, ഗണിത അസംബ്ലി തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണ ശില്പശാല, ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കളം എന്നിവ എല്ലാ വർഷവും നടത്തിവരുന്നു. ഗണിതം കയ്യെഴുത്തു മാസികകളും ഗ്രൂപ്പ് തലത്തിൽ നിർമ്മിക്കാറുണ്ട്. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഭാരതീയ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന കുട്ടികളുടെ പ്രഭാഷണങ്ങൾ അടങ്ങിയ വീഡിയോ, പൈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ കുട്ടികൾ അവതരിപ്പിക്കുന്ന വീഡിയോകൾ എന്നിവ ഞങ്ങളുടെ സ്‌കൂളിന്റെ യൂട്യൂബ് ചാനലിൽ പുറത്തിറക്കി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഗണിതം ചെലുത്തുന്ന സ്വാധീനം കുട്ടികൾക്ക് തിരിച്ചറിയാനും അതിലൂടെ ഗണിത പഠനം രസകരമായി മുന്നോട്ട് കൊണ്ടുപോകാനും കുട്ടിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ഓൺലൈൻ പ്രോജെക്ട് ആണ് "ജീവിത ഗണിതം".

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാ സാഹിത്യ പരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും സർഗാത്മകമായ രീതിയിൽ അവയെ പടർത്തി വളർത്തുവാനും വിദ്യാലയത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി എല്ലായ്പ്പോഴും ശ്രദ്ധചെലുത്തി പോരുന്നുണ്ട്. പരിസ്ഥിതി ദിനത്തിൽ അധ്യാപകനായ ശ്രീ തോംസൺ കുമരനെല്ലൂരുമായി കുട്ടികൾ അഭിമുഖം നടത്തി . കുട്ടികൾ തയ്യാറാക്കിയ ചോദ്യാവലി ക്ക് അദ്ദേഹം വിജ്ഞാനപ്രദമായ മറുപടികൾ നൽകി. ഇതുവഴി കുട്ടികൾക്ക് അഭിമുഖം എങ്ങനെ നടത്താം എന്നതിനെ പറ്റിയുള്ള പരിചയവും വിഷയത്തെക്കുറിച്ചുള്ള അറിവും ലഭിക്കുകയുണ്ടായി. മനുഷ്യൻ്റെ ഭാവനയാണ് അവനെ ഏത് കാര്യവും കൈയെത്തി പിടിക്കാൻ പ്രാപ്തനാക്കുന്നത്.ഭാവനയുടെ അതിരുകളെ വിപുലപ്പെടുത്താൻ സഹായിക്കുന്ന ഉപാധി എന്ന നിലയ്ക്ക് കുട്ടികളുടെ വായനയ്ക്ക് വലിയ പ്രാധാന്യമുണ്ട് . വായനാദിനത്തിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും അവരുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

കഥ, നോവൽ ചെറുകഥ ,തിരക്കഥ എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച എം ടി സാറിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിച്ച് ഒരു സാഹിത്യ വിരുന്ന് നടത്തി.ഓരോ പ്രത്യേക ദിനങ്ങളുമായി ബന്ധപ്പെട്ട് സാഹിത്യ ക്വിസ്, കവിപരിചയം, ജീവചരിത്രങ്ങൾ തയ്യാറാക്കി സ്കൂൾ റേഡിയോയിൽ അവതരണം, കൃതികൾ പരിചയപ്പെടുത്തൽ തുടങ്ങിയവയും നടത്തുകയുണ്ടായി. ഇത്തരത്തിൽ ഓരോ അവസരങ്ങളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവ ഫലപ്രദമായ രീതിയിൽ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അങ്ങനെ വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.