ഗവ. എച്ച് എസ് എസ് മൂക്കന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(7007 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് മൂക്കന്നൂർ
വിലാസം
മൂക്കന്നൂർ

ജിഎച്ച്എസ്എസ് മൂക്കന്നൂർ
,
മൂക്കന്നൂർ പി.ഒ.
,
683577
,
എറണാകുളം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽghs17mookkannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25027 (സമേതം)
യുഡൈസ് കോഡ്32080201902
വിക്കിഡാറ്റQ60536151
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമൂക്കന്നൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബസ്സി
പി.ടി.എ. പ്രസിഡണ്ട്തമ്പി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ ആൻഡു
അവസാനം തിരുത്തിയത്
07-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അങ്കമാലി ഉപജില്ലയിൽപെട്ട മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ മൂക്കന്നൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ അകലെയായി അങ്കമാലി - ഏഴാറ്റുമുഖം റോഡിലാണ് മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

മൂക്കന്നൂർ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയിൽ ഒരു എൽ.പി. സ്‌ക്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1913-ൽ ഗവ: എൽ.പി. സ്‌ക്കൂൾ ആയി മാറി. 1960 ൽ യു.പി. സ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടു. 103 വർഷംപിന്നിട്ട ഈ സ്ക്കൂൾ നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ ഏറെ സ്വാധാനം ചെലുത്തയിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രഗല്ഭരായിട്ടുള്ളഎത്രയോ വ്യക്തികളെ ഇതിനകം നാടിനും സംഭാവന ചെയ്തിരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരവുമായൊക്കെ ഏറെ പിന്നിലായിരുന്ന മൂക്കന്നൂർ നിവാസികൾക്ക് മാറ്റത്തിന്റെ പുതിയ ഒരു യുഗം സൃഷ്ടിക്കപ്പെടുകയായിരുന്നു. 1913 ൽ സ്ഥാപിതമായ ഈ ചരിത്ര വിദ്യാലയം പഞ്ചായത്തിൽ ഒരു പൊതു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യു പി സ്ക്കൂളായിരുന്ന പള്ളിവക സ്ക്കൂളിനെ സർക്കാർ ഏറ്റെടുത്ത് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ കാലക്രമേണ ഉയർത്തുകയായിരുന്നു.1983 മാർച്ചിൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ൽ ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർന്നു. 1998-ൽ കൊമേഴ്‌സ ബാച്ചും 2000-ൽ സയൻസ്‌ ബാച്ചും ആരംഭിച്ചു. 2009 മാർച്ച്‌ എസ്‌.എസ്‌.എൽ.സി . പരീക്ഷയിൽ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം

നേട്ടങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

വഴികാട്ടി

Map
പ്രധാന കെട്ടിടം
Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ നിന്ന് അങ്കമാലി - മൂക്കന്നൂർ റോഡിൽ 3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
  • അടുത്തുള്ള തീവണ്ടിയാപ്പീസ് - അങ്കമാലി
  • അടുത്തുള്ള വിമാനത്താവളം - കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നെടുമ്പാശ്ശേരി

വിലാസം

  • ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ', മൂക്കന്നൂർ പി.ഒ, മൂക്കന്നൂർ, അങ്കമാലി
  • ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0484 2616234 ,
  • ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0484 2615249