എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(44534 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1016 ൽ സിഥാപിതമായി.

എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം
വിലാസം
LMSLPS പൊന്നംകളം,പൊന്നംകുളം
,
പരശുവയ്ക്കൽ പി.ഒ.
,
695508
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ9037543648
ഇമെയിൽlmslpsponnamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44534 (സമേതം)
യുഡൈസ് കോഡ്32140900319
വിക്കിഡാറ്റQ64035375
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിൻ പുഷ്പം
പി.ടി.എ. പ്രസിഡണ്ട്സൂര്യ
എം.പി.ടി.എ. പ്രസിഡണ്ട്വിനിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സമൂഹത്തിൽ  ഉച്ചനീചത്വവും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്തു മറ്റുള്ളവരോടൊപ്പം അവർണർക്കും സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ എൽ എം സ് മിഷനറിയായിരുന്ന റവ .അബ്ബാസ് 1903ൽ സ്ഥാപിച്ചതാണ് എൽ എം സ്  എൽ പി സ്  പൊന്നംകുളം എന്ന വിദ്യാലയം .ആദ്യ കാലത്തു ആരാധനാലയത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിൽക്കാലത്തു ആരാധനാലയവും വിദ്യാലയവും വെവ്വേറെ കെട്ടിടങ്ങളിലായി മാറ്റപ്പെട്ടു .ഈ ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ് .  കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മിതമായ രീതിയിൽ കളിസ്ഥലവും പച്ചക്കറിതോട്ടവും ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യമുണ്ട് .പഠനാന്തരീഷം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സൗകര്യങ്ങൾ ഉണ്ട് .പ്രകൃതി പഠനം സാധ്യമാകുന്നതിനുള്ള സൗകര്യങ്ങളുണ്ട് . കുഞ്ഞുങ്ങൾക്ക്‌ സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

നമ്മുടെ സ്‌കൂളിൽ എല്ലാ ദിവസവും 9:30 മുതൽ 10 മണി വരെ അക്ഷര ക്ലാസ്സ് നടത്തിവരുന്നു .ഓരോ ദിവസവും ഓരോ വിഷയത്തെ ആസ്‌പദമാക്കി ഓരോ അദ്ധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു .

വിവര സാങ്കേതിക വിദ്യ ക്ലാസ് എല്ലാ ദിവസവും നൽകുന്നു .കുട്ടികൾക്കു ഐസിടിസി സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനം രസകരമാക്കുന്നതിനു ക്ലാസ്സ് പ്രയോജനപ്പെടുന്നു .

ആർട് എഡ്യൂക്കേഷൻ ക്ലാസ്സ് നടത്തിവരുന്നു .കുട്ടികൾക്ക് പല രീതിയിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് ഈ ക്ലാസ്സുകളിലൂടെ ലഭ്യമാകുന്നത് .

മാനേജ്‌മെന്റ്

എൽ .എം .സ് കോപ്പറേറ്റീവ് മാനേജ്‌മന്റ് കീഴിലാണ് നമ്മുടെ കൊച്ചു വിദ്യാലയം പ്രവർത്തിക്കുന്നത് .

നമ്മുടെ സ്കൂളിൽ സ് എം സി പ്രവർത്തിക്കുന്നു .പി ടി എ പ്രസിഡന്റ് ആയി ശ്രീമതി സൂര്യയും ,വൈസ് പ്രസിഡന്റ് ആയി ശ്രീമതി നീതുവും,എം പി ടി എ പ്രസിഡന്റ് ആയി ശ്രീമതി ജയന്തിയും ,എം പി ടി എ വൈസ് പ്രസിഡന്റ് ആയി ശ്രീമതി ആതിരയും സ്കൂളിന് ശക്തമായ നേതൃത്വവും നൽകിവരുന്നു .

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 കെ ഹെബ്‌സിബ 2014-2018
2. ജെനറ് ഇസ്രായേൽ 2018- 2020
3. പ്രമീള ബെഞ്ചമിൻ  2020- 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തന മേഖല
1. .ജ്ഞാനശീലൻ  റിട്ട .അധ്യാപകൻ .
2. വിൻസെന്റ് ജോൺ റിട്ട .എച് .എം .
3. ഷീല രവി റിട്ട .ഗസറ്റഡ് ഓഫീസർ .
4. .ജ്ഞാന സെൽവൻ റിട്ട .പോസ്റ്റ് ഓഫീസർ .

അംഗീകാരങ്ങൾ

2021-21 അധ്യയന വർഷത്തിൽ 2 വിദ്യാർത്ഥികൾക്ക് എൽ സ് സ് സ്കോളർഷിപ് ലഭിച്ചു .

വഴികാട്ടി

പാറശ്ശാല -നെയ്യാറ്റിൻകര NH ൽ കൊറ്റാമം ജങ്ഷനിൽ നിന്നും വലത്തോട്ടുള്ള ചെറിയ റോഡിൽ 100 മീറ്റർ അകലെയായി പൊന്നകുളത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു

Map