എൽ. എം. എസ് യു. പി. എസ് ഉറിയാക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(44367 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എം. എസ് യു. പി. എസ് ഉറിയാക്കോട്
വിലാസം
എൽ.എം.എസ്.യു.പി.എസ്. ഉറിയാക്കോട്
,
ഉറിയാക്കോട് പി.ഒ.
,
695543
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽlmsup367@gmail.com
കോഡുകൾ
സ്കൂൾ കോഡ്44367 (സമേതം)
യുഡൈസ് കോഡ്32140400607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി ഡി. വി
പി.ടി.എ. പ്രസിഡണ്ട്പഞ്ചമി
എം.പി.ടി.എ. പ്രസിഡണ്ട്സബീന
അവസാനം തിരുത്തിയത്
26-02-2024Adlin Nishitha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. നെടുമങ്ങാട് താലൂക്കിൽ പൂവച്ചൽ പഞ്ചായഞ്ഞിൽ പെരുംകുളം വില്ലേജിൽ കാപ്പിക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്നു. കരിച്ചൽ, കരിക്കോണം, വിരാലി, തിരുപുറം 1910, 1915m ഉറിയാക്കോട് കുടിയേറി പാർത്തവരിൽ വിദ്യാസമ്പന്നരായ ചില കുടുംബങ്ങളും ഉണ്ടായിരുന്നു. അവരിൽ പ്രധാനിയായിരുന്നു വിരാലിയിൽ നിന്നും വന്ന യോഹന്നാൻ സാർ ഉറിയാക്കോട് നിവാസികൾ ആരാധിച്ചു പോന്ന പള്ളിയിൽ എട്ട് കുട്ടിക്കള ഉൾക്കൊള്ളിച്ചു കൊണ്ട് കുടിപള്ളിക്കുടത്തിന്റെ രീതിയിൽ പഠനം ആരംഭിച്ചു. അതിൻ്റെ ശേഷം 1917-ൽ സർക്കാരിൻ്റെ അംഗീ കാരത്തോട്ട കൂടി ഒന്നാം ക്ലാസ് ആരംഭിച്ചു. ശ്രീ. അരുമനായം പ്രധാന അധ്യാപകനായി സി. എസ് . ഐ പള്ളിയിൽ ക്ലാസുകൾ നടത്തി. 1922 ൽ യു. പി സ്കൂ‌ളായി അപ്‌ഗ്രേഡ് ചെയ്തു. (പ്രതിഭദരൻമാരായ പലരും ഇവിടെ (പ്രഥമാധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ധാരാളം പ്രഗൽഭരെ ഈ സ്ക്കൂൾ സംഭാവന ചെയ്‌തിട്ടുണ്ട്. അവരി ചിലർ ഈ സ്കൂളിൽ പ്രഥമാധ്യാപനായ ശ്രീ. ജെ. ജോൺസൻ (പിൽക്കാലത്ത് പാറശാല A CO) - അധ്യാപകനായ (ശീ. ഡെന്നിസൺ, ഏറ്റവും നല്ല അധ്യാപക നുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീ. വിശ്വനാഥൻ ( മിത്ര നികേതൻ ഡയറക്ടർ ആയിരുന്നു ) . NCERT മുൻ ഡയറക്ടർ ആയിരുന്ന ശ്രീ. ഇ - വത്സല കുമാർ. ഇവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.

ഇപ്പോൾ ഈ സ്കൂളിൽ5, 6, 7 എന്നീ  ക്ലാസുകള്ളാണ് പ്രവർത്തിച്ചു വരുന്നത് . നമ്മുടെ അയൽ സ്‌കൂളുകളായ ഗവ എൽ.പി.എസ് എസ് മുളയറ, ട്രൈബൽ എൽ. പി.എസ് ചെറുകോട്, ഗവ. എൽ. പി. എസ് പെരിഞ്ഞാറ എന്നീ സ്‌കൂള്ളിൽ നാലാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് തുടർ വിദ്യാഭ്യാസത്തിനായി ഇവിടെ ചേരുന്നത്. പ്രവർത്തനമാരംഭിച്ച് 105 വർഷം പിന്നിട്ടുമ്പോൾ ഉറിയാക്കോടിന്റെ വൈജ്ഞാനിക മേഖലയിൽ ഒരുറ്റ നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കിടയില്ലം അറിവിൻ്റെ വെളിച്ചം പകർന്നു നൽകി ഒരു കെടാവിളക്കായി മുന്നോട്ട് പോകുന്നു...-

മാനേജ്‌മെന്റ്

L. M. S കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ധാരാളം പ്രഗൽഭരെ ഈ സ്ക്കൂൾ സംഭാവന ചെയ്‌തിട്ടുണ്ട്. അവരി ചിലർ ഈ സ്കൂളിൽ പ്രഥമാധ്യാപനായ ശ്രീ. ജെ. ജോൺസൻ (പിൽക്കാലത്ത് പാറശാല A CO) - അധ്യാപകനായ (ശീ. ഡെന്നിസൺ, ഏറ്റവും നല്ല അധ്യാപക നുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീ. വിശ്വനാഥൻ ( മിത്ര നികേതൻ ഡയറക്ടർ ആയിരുന്നു ) . NCERT മുൻ ഡയറക്ടർ ആയിരുന്ന ശ്രീ. ഇ - വത്സല കുമാർ. ഇവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

. ക്ലാസ് മാഗസിൻ.

• വിദ്യാരംഗം കലാ സാഹിത്യ വേദി.

• ക്ലബ്ബ് പ്രവർത്തനങ്ങൾ.

• പരിസ്ഥിതി ക്ലബ്ബ്

• ഗാന്ധി ദർശൻ

• വിദ്യാരംഗം

• സ്പോർട്സ് ക്ലബ്ബ്

• ക്ലാസ് ലൈബ്രറി

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps:8.54775,77.06419|zoom=18}}