ഉള്ളടക്കത്തിലേക്ക് പോവുക

എം ജി യു പി എസ്സ് തോട്ടയ്ക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42460 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ജി യു പി എസ്സ് തോട്ടയ്ക്കാട്
വിലാസം
തോട്ടയ്ക്കാട്

കരവാരം പി.ഒ.
,
695605
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം31 - 05 - 1957
വിവരങ്ങൾ
ഫോൺ9495522368
ഇമെയിൽmgupst@gmail.com
കോഡുകൾ
സ്കൂൾ കോഡ്42460 (സമേതം)
യുഡൈസ് കോഡ്32140500809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരവാരം,,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ S S
പി.ടി.എ. പ്രസിഡണ്ട്റിജു G
എം.പി.ടി.എ. പ്രസിഡണ്ട്ഷമീന ബീഗം S
അവസാനം തിരുത്തിയത്
17-03-2026Binjorb


പ്രോജക്ടുകൾ






തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽമേൽ പൊരുന്തമൺഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം ജി യു പി എസ്സ് തോട്ടയ്ക്കാട്

ചരിത്രം

വിദ്യാലയം ഒരു നാടിന്റെ വികസനമാണ് എന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ദേശസ്നേഹികൾ 1954-55 -ൽ ഒത്തുചേർന്ന് ഒരു സമാജം രൂപീകരിക്കുകയും വിദ്യാലയത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു. അതാണ് മഹാത്മാഗാന്ധി അപ്പർ പ്രൈമറി സ്കൂൾ തോട്ടയ്ക്കാട് (എം ജി യു പി എസ് ) ഇന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യസ രംഗങ്ങളിൽ ഈ വിദ്യാലയത്തിന് നേട്ടങ്ങൾ ഏറെയാണ്.

6 ഡിവിഷനുകളിലായി 135 ൽപരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ ശ്രെദ്ധിക്കപെടുന്നു . കലാ-കായികരംഗത്ത് സബ് ജില്ലാ , ജില്ലാ തലങ്ങളിലെ മികച്ച വിജയം, സ്കോളർഷിപ്പ് പരീക്ഷകളിൽ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി വിദ്യാർഥികൾ , സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി ഓവർഓൾ സ്ഥാനങ്ങൾ, കൂടാതെ അറബിക് സാഹിത്യോത്സവം, സംസ്‌കൃത കലോത്സവം എന്നിവയിൽ മികച്ച വിജയവും എന്നിവ ഈ സ്കൂളിന്റെ സവിശേഷത ആണ്. വിദ്യാരംഗം കലാസാഹിത്യവേദിയിലെ വിജയികൾ , സുഗമ ഹിന്ദി പരീക്ഷയിൽ മികച്ച വിജയം, സംസ്കൃത സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം എന്നിങ്ങനെ നമ്മൾ ജൈത്രയാത്ര തുടരുന്നു. . മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലാബറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 10 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. പുതിയ പാഠ്യപദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ നിരവധി പുസ്തകങ്ങളുണ്ട്. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ്‌ പ്രവർത്തനങ്ങൾ, എല്ലാ മാസവും മെഗാ ക്വിസ് , ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

N H 544 കല്ലമ്പലം നഗരൂർ റോഡിൽ 5 k m  കഴിയുമ്പോൾ കരവാരം പഞ്ചായത്ത് ഓഫീസിനു സമീപത്തായി M G U P S  സ്ഥിതിചെയുന്നു.

Map