സഹായം Reading Problems? Click here


ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(42312 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

'

ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
കല്ലമ്പലം. പി.‌‌‌ഒ തിരുവനന്തപുരം

മാവിൻമൂട്
,
695605
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04702691515
കോഡുകൾ
സ്കൂൾ കോഡ്42312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം114
പെൺകുട്ടികളുടെ എണ്ണം127
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.ജി.ബി
പി.ടി.ഏ. പ്രസിഡണ്ട്രേവതി
അവസാനം തിരുത്തിയത്
25-09-202042312


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഒറ്റൂർ പഞ്ചായത്തിന്റെ കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ പഠിക്കുന്ന എൽ പി സ്കൂളാണ് ജി എൽ പി എസ് മുള്ളറംകോട്.പ്രൈമറി, പ്രീ സ്കൂൾ വിഭാഗങ്ങളിലായി പ്രഥമാധ്യാപികയായ ശ്രീമതി ബിന്ദു. ജി ബി ഉൾപ്പെടെ 13 അധ്യാപകരും 3 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നുണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകളുണ്ട്. ഒറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെങ്കിലും ചെമ്മരുതി, മണമ്പൂർ, ഒറ്റൂർ, കരവാരം, നാവായിക്കുളം എന്നീ പഞ്ചായത്തുകളിലെ നാനാജാതി മതസ്ഥരായ സാധാരണക്കാരുടെ കുട്ടികളാണ് സ്കൂളിലെ പഠിതാക്കൾ. സ്കൂൾ ചരിത്രം കൊല്ലവർഷം 1103-ാം ആണ്ട് 1928 ഇടവമാസത്തിൽ മുള്ളറംകോട് പട്ടർ വിളയിൽ ശ്രീമാൻ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കര വിലാസം എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. ഇന്ന് നിലവിലുള്ള സ്കൂളിന് തെക്കുമാറി ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു പ്രവർത്തനം. അധികം താമസിയാതെ ഒരു കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റി. മുള്ളറംകോട് പ്രദേശത്തുള്ള ഉന്നത കുലജാതരായ നായന്മാർ, ഉണ്ണിത്താന്മാർ, കുറുപ്പന്മാർ എന്നിവരെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈഴവ സമുദായ അംഗങ്ങളേയും സ്കൂളിൽസ്കൂൾ ചരിത്രം ചേർത്ത് പഠിപ്പിച്ചിരുന്നതായി സ്കൂൾ രജിസ്റ്ററിൽ കാണുന്നു. കല്ലമ്പലത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിനെ മാവിന്മൂട്എൽ പി എസ് എന്നാണ് അറിയപ്പെടുന്നത്.സ്‌കൂളിലെ ആദ്യത്തെ അദ്ധ്യാപകൻ ശ്രീമാൻ പരമു മാസ്റ്റർ.ശാരദാമ്മയാണ്ആദ്യത്തെ വിദ്യാർത്ഥി .ശ്രീ ശങ്കരപ്പിള്ളയുടെ കാലശേഷം ശ്രീമാൻ നീലകണ്ഠപിള്ള സ്‌കൂൾ മാനേജരായി.1948 -ൽ സ്‌കൂൾ സർക്കാരിന് സറണ്ടർ ചെയ്തു .ഇപ്പോൾ സ്‌കൂളിൽ എൽ.പി .വിഭാഗത്തിൽ 11 അധ്യാപകരും പ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും മറ്റുജീവനക്കാരും ഉൾപ്പെടെ 16 പേർ സേവനം അനുഷ്ഠിക്കുന്നു .

== ഭൗതികസൗകര്യങ്ങൾ == കല്ലമ്പലം ടൗണിൽ നിന്ന് 100 മീറ്റർ മാറി റോ‍ഡിനരികിലായി 50 സെന്റിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ 5 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, കമ്പ്യൂട്ടർ ലാബും, ഓഫീസ് മുറിയും ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനോത്സവം [[{{ }} 2019 -2020 പഞ്ചായത്തുതലം സബ്ജില്ലാതലം പഠനോത്സവം ഫെബ്രുവരി 21 ന് നടന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...