ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം.

Schoolwiki സംരംഭത്തിൽ നിന്ന്
(41083 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം.
വിലാസം
പെരുങ്ങാലം

പെരുങ്ങാലം ഗവൺമെൻ്റ് ഹൈസ്കൂൾ
,
പെരുങ്ങാലം പി.ഒ. പി.ഒ.
,
690538
,
കൊല്ലം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0474 2543464
ഇമെയിൽghsperungalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41083 (സമേതം)
യുഡൈസ് കോഡ്32130900905
വിക്കിഡാറ്റQ105814135
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീതാഞ്ജലി കെ.എസ്.
പ്രധാന അദ്ധ്യാപകൻപുരുഷോത്തമൻ എം.ആർ.
പി.ടി.എ. പ്രസിഡണ്ട്ജോസ്.സി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്സോഫി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ലോക വിനോദസ‍ഞ്ചാര ഭ‍ൂപടത്തിൽ ഇടം നേടിയ കൊല്ലം മൺറോത‍ുര‍ുത്ത് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി വിദ്യാലയമാണ് പെര‍ുങ്ങാലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‍ക‍ൂൾ. അഷ്‍ടമ‍ുടി കായല‍ിനാല‍ും കല്ലടയാറിന്റെ കൈവഴികളാല‍ും ച‍ുറ്റപ്പെട്ട ഒര‍ു ദ്വീപാണ് പെര‍ുങ്ങാലം. റോഡോ പാലമോ ഇല്ലാത്ത ഇവിടേക്ക് എത്താന‍ുള്ള മാർഗ്ഗം ബോട്ട‍ും വള്ളവ‍ും കാൽനടയാത്രയ‍ും മാത്രമാണ്.

പെ‍ര‍ുങ്ങാലത്ത് മലയിൽ ദിവാൻ മ‍ുതലാളി എന്നറിയപ്പെട്ടിര‍ുന്ന വ്യൿതി തന്റെ രണ്ട് മക്കള‍ുടെ വിദ്യാഭ്യാസത്തിന‍ുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. ക‍ുഞ്ഞ‍ുക‍ുഞ്ഞ് ആയിര‍ുന്ന‍ു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറ‍ുകയാണ‍ുണ്ടായത്. അത‍ുവരെ എൽ പി സ്‍ക‍‍ൂളായിര‍ുന്ന വിദ്യാലയം 1964 ൽ യ‍ു പി സ്‍ക‍ൂള‍ും 1974 ൽ ഹൈസ്‍ക‍ൂള‍ുമായി ഉയർത്തപ്പെട്ട‍ു. ശ്ര‍ീ. കനി റാവ‍ുത്തരായിര‍ുന്ന‍ു പ്രഥമ ഹൈസ്‍ക‍ൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അന‍ുവദിച്ച‍ു കിട്ട‍ുന്നത്.

പൊത‍ുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊത‍ുവിദ്യാലയങ്ങളിലെല്ലാം ഭ‍ൗതിക സാഹചര്യങ്ങൾ മെച്ചപ്പെട‍ുകയ‍ും അവയൊക്കെയ‍ും ഹൈടെക് വിദ്യാലയങ്ങളായി മാറ‍ുകയ‍ും ചെയ്‍തപ്പോൾ പെര‍ുങ്ങാലം സ്‍ക‍ൂൾ അടിസ്‍ഥാന സൗകര്യങ്ങൾ പോല‍ുമില്ലാതെ വീർപ്പ‍ുമ‍ുട്ട‍ുകയാണ്. ആവശ്യത്തിന് ക്ലാസ്സ്മ‍ുറികൾ, ലാബ്, ലൈബ്രറി സ‍ൗകര്യങ്ങളൊന്ന‍ും ഇവിടെയില്ല.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിനു  കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തനക്ഷമമായ പന്ത്രണ്ടു കമ്പ്യൂട്ടറുകൾ ലാബിൽ അകെ ഉണ്ട് .ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ലാബ് ഇല്ലാത്തതിനാൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബാണ് നിലവിൽ ഉപയോഗിക്കുന്നത് .ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി ആറു സ്മാർട്ട് ക്ലാസ്റൂം സൗകര്യം ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്.

  • പാഠ്യേതര പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സയൻസ് ലാബ് ഉണ്ട്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. ശ്രീ. ക‍ുഞ്ഞ‍ുക‍ുഞ്ഞ്

2. ശ്രീ. ഉമ്മൻ

3. ശ്രീ. സെബാസ്‍റ്റ്യൻ

4. ശ്രീ. യോഹന്നാൻ

5. ശ്രീ. ആർ അപ്പ‍ുക്ക‍ുട്ടൻ

6. ശ്രീ. കനി റാവ‍ുത്തർ

7. ശ്രീ. ചന്ദ്രശേഖരക്ക‍ുറ‍ുപ്പ്

8. ശ്രീ. എബ്രഹാം

9. ശ്രീ. കെ ശിവശങ്കരപ്പിള്ള

10. ശ്രീ. ജോർജ്ജ്

11. ശ്രീ. അബ്‍ദ‍ുൾ കരീം

12. ശ്രീ. ജനാർദ്ദനൻ പിള്ള

13. ശ്രീ. ജേക്കബ്ബ്

13. ശ്രീ. ക‍ുഞ്ഞ‍ുമോൻ

15. ശ്രീ. സിറാജ‍ുദ്ദീൻ

16. ശ്രീമതി. വസന്തക‍ുമാരി

17. ശ്രീമതി. യശോധര

18. ശ്രീമതി. ജയക‍ുമാരി

19. ശ്രീ. രാമനാഥൻ

20. ശ്രീമതി. അന്നമ്മ

21. ശ്രീമതി. സലോമി

22. ശ്രീ. മ‍ുഹമ്മദ്

23. ശ്രീ. ദിനകരൻ

24. ശ്രീ. കൊച്ചയ്യപ്പൻ

25. ശ്രീമതി. ഐഷ‍ു

26.ശ്രീമതി. ശ്രീദേവി

27. ശ്രീ. പ്രസ‍ൂനൻ

28. ശ്രീ. അനിൽ ടി

29.ശ്രീമതി. റീത്ത റാണി

30. ശ്രീമതി. ഗിരിജാക‍ുമാരി ക‍ുഞ്ഞമ്മ

31. ശ്രീ. പ്രമോദ് കെ വി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മൺട്രോത്തുരുത്ത് വഴി പെരുങ്ങാലം സ്കൂളിൽ എത്തിച്ചേരാം.
  • കൊല്ലം ടൗണിൽ നിന്ന് അഷ്ടമുടി ബോട്ട് ജെട്ടിയിൽ എത്തിയ ശേഷം ബോട്ട് മാർഗം പെരുങ്ങാലം സ്കൂളിൽ എത്താം.
  • ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ ബോട്ട് മാർഗം മാത്രമേ സ്കൂളിൽ എത്താൻ കഴിയു.
Map