ഗവ.എൽ.പി.എസ് മഞ്ഞിനിക്കര

(38608 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മഞ്ഞിനിക്കരയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്നത്തെ ഈ വിദ്യാലയം. ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന്അന്ന് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി 1831 -46 കാലഘട്ടത്തിൽ ശ്രീ സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു.

ഗവ.എൽ.പി.എസ് മഞ്ഞിനിക്കര
വിലാസം
പത്തനംതിട്ട

ജി.എൽ.പിഎസ്.മഞ്ഞിനിക്കര
,
ഓമല്ലൂർ പി.ഒ.
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽglpsmanjinikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38608 (സമേതം)
യുഡൈസ് കോഡ്32120401807
വിക്കിഡാറ്റQ87599009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ ഭായ്.വി
പി.ടി.എ. പ്രസിഡണ്ട്രജനി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മഞ്ഞിനിക്കരയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്നത്തെ ഈ വിദ്യാലയം. ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന്അന്ന് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി 1831 -46 കാലഘട്ടത്തിൽ ശ്രീ സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു.

വലിയ കോയിക്കൽ  തമ്പുരാക്കന്മാർ ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു. ഒരു ഓലഷെഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ്പ്രാരംഭഘട്ടത്തിൽ ഉണ്ടായിരുന്നത്. ഈ നാട്ടിലെ ഗോവിന്ദപിള്ള സാറായിരുന്നു  ഹെഡ്മാസ്റ്റർ.
മഴക്കാലത്ത് ആറ്റു  വെള്ളം കയറുന്ന സ്ഥലമായിരുന്നു അത്. അതുകൊണ്ട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കോയിക്കൽ തമ്പുരാക്കന്മാർ ദാനംചെയ്തു.നാട്ടിലെ മാന്യ  വ്യക്തികളുടെ ശ്രമഫലമായി ചാണകം മെഴുകിയ തറയുംഓല മേഞ്ഞ  മേൽക്കൂരയും അരഭിത്തിയും ഉള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.   കുറെ വർഷങ്ങൾക്കു ശേഷംസ്കൂൾകെട്ടിടം  നിലംപതിച്ചു.അന്നുമുതൽ  അടുത്തുള്ള എൻഎസ്എസ് കരയോഗം കെട്ടിടത്തിൽ ക്ലാസ്സുകൾ നടന്നു. പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. തുടർന്ന് ഗവൺമെന്റ്  സഹായത്തോടെയും നാട്ടിലെ നല്ലവരായ ജനങ്ങളുടെ ശ്രമദാനത്തിന്റെയും ഫലമായി  ഇപ്പോഴുള്ള സ്കൂൾ കെട്ടിടം നിലവിൽ വന്നു. മൂന്ന് ക്ലാസ്സ്‌ മുറികളും ഓഫീസ് റൂമും ഉൾപ്പെടുന്നു. 


സ്കൂൾ റെക്കോർഡ് അനുസരിച്ച് മലയാള വർഷം 1087 ൽ രണ്ടു കുട്ടികൾ പഠനം നടത്തിയതായി കണ്ടു. വിദ്യാഭ്യാസം സാർവ്വത്രികമാ ക്കിയതിനുശേഷം മലയാളവർഷം 1114ൽ ആൺ കുട്ടികൾക്ക് പ്രവേശനം നൽകി. 1958ൽ ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂളിൽ ചേർന്നതായി കാണുന്നു. വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. ജോസഫ് മുണ്ടശ്ശേരി യുടെ ഭരണപരിഷ്കാര ത്തിൽ അഞ്ചാം ക്ലാസ് നിർത്തലാക്കി.

ഈ സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയ ധാരാളം ഉന്നതർ ഈ നാട്ടിലുണ്ട്.ഡോക്ടർമാർ,ഓഫീസർമാർ, അധ്യാപകർ, ശാസ്ത്രജ്ഞർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിൽപ്പെടുന്നു.

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി 33 അര സെൻറ് നിരപ്പായ സ്ഥലമുണ്ട്. ഗവൺമെൻറിൻറെ സഹായത്തോടെ നാട്ടുകാരുടെ ശ്രമഫലമായി ഇപ്പോഴുള്ള കെട്ടിടം സ്ഥാപിച്ചു. മൂന്ന് ക്ലാസ്സ് മുറികളും ഒരു ഓഫീസും ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു ശിശുസൗഹൃദമാക്കിയതിന്റെ ഭാഗമായി ടൈൽ ഇട്ടു മനോഹരമാക്കിയ തറയും സീലിംഗ്പാകിവൃത്തിയാക്കിയ മേൽക്കൂരയും സ്ക്രീനുകൾ വച്ച് വേർ തിരിച്ച് ക്ലാസ് റൂമുകളും സ്കൂൾ കെട്ടിടത്തി നുണ്ട് . 2003ൽ ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം പണികഴിപ്പിച്ചു.രണ്ട് ലാപ്ടോപ്പും, രണ്ട് പ്രോജെക്ടറും ഒരു ഡസ്ക് ടോപ്പും സ്കൂളിൽ ഉണ്ട്. ലൈബ്രറിപുസ്‌തകങ്ങളുടെവിപുലമായ ശേഖരം ഉണ്ട്. 2019ൽ ആധുനികരിച്ച ഒരു അടുക്കളയും നിർമ്മിക്കാൻ സാധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ സാരഥികൾ

1980 -82 ഉമാമഹേശ്വരൻ

ആചാരി

1982 -83

എം ജി സുകുമാരൻ ആചാരി

1983 -84 സി.റ്റി. ഡാനിയൽ

1984- 87 എസ് പൊന്നമ്മ

1987 -88 സദാശിവൻ ആചാരി (ജൂൺ ),

മാലതി ദേവി (ജൂലൈ )

1989 -91 മാലതി ദേവി

1991 -92 എം. മീര  സാഹി.ബി

1992- 93 എം ആർ ദേവകിഅമ്മ

1993 -95 ബി. ഓമന അമ്മ

1995 -96 ഡി. ബാസമ്മ

1996 -97 പി .കെ.ലക്ഷ്മികുട്ടി

1998 -99 ഏലിക്കുട്ടി

1999-2000കെ.ജെമേരിക്കുട്ടി

2000-2002ജി.ആനന്ദവല്ലി

അമ്മ

2002- 2005 എം.  രാജമ്മ

2005- 2015കെ.വനജകുമാരി

2015 -16 സൂസമ്മ എബ്രഹാം

2016 -18 രജനി എൻ കെ 2018 -20 ബിന്ദു. സി. വി

2020 -രമാഭായി. വി :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*ഓമല്ലൂർ ശങ്കരൻ സാർ

*കോട്ടൂരെത്തു ഗോപി സാർ

*ഓമല്ലൂർ ശ്രീകുമാർ സാർ

മികവുകൾ

വിവിധ അധ്യയന വർഷങ്ങളിൽ ലോവർ സെക്കന്ററി  സ്കോളർഷിപ്പ് ഈ സ്കൂളിലെ കുട്ടികൾ  കരസ്ഥമാക്കിയിട്ടുണ്ട്.

സബ്ബ്ജില്ലാകലോത്സവത്തിലും സബ്ജില്ലാ ശാസ്ത്ര

മേളകളിലും നിരവധി ഒന്നാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.


ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

രമഭായ്.വി, പ്രിയ കെ.ജി, സുജ.സ്, അഞ്ജന അരുൺ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

ഓമല്ലൂർ മഞ്ഞിനിക്കര റോഡിൽ ഓമല്ലൂർ കുരിശിന്റെ അടുത്തു നിന്നും 200 മീറ്റർ ദൂരത്തിൽ റോഡിന്റെ ഇടതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു

|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_മഞ്ഞിനിക്കര&oldid=2538141" എന്ന താളിൽനിന്ന് ശേഖരിച്ചത്