ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(38307 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ
വിലാസം
തട്ടയിൽ

പാറക്കര പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04682998384
ഇമെയിൽglpgsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38307 (സമേതം)
യുഡൈസ് കോഡ്32120500211
വിക്കിഡാറ്റQ87597577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിശ്വബിന്ദു. എസ്
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി മധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




                                                                          ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തട്ടയിൽ (ഒരിപ്പുറം ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി ജി എസ് തട്ടയിൽ.
                                                                        == ചരിത്രം ==                 


                         പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇടമാലി വാർഡിൽ പ്രശസ്തമായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിനു കിഴക്കുളള ഉയർന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആയതിനാൽ തന്നെ നടയിൽ സ്കൂൾ, ഒരിപ്പുറത്ത് സ്കൂൾ എന്നീ പേരുകളിലും ഗവ.എൽ.പി.ജി സ്കൂൾ അറിയപ്പെടുന്നു. തട്ടയിൽ എന്ന ഗ്രാമം എട്ടുകരകൾ ചേർന്നതാണ്. 106 വർഷങ്ങൾക്കു മുമ്പ് 1916 -ൽ ഈ ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത്, താമരവേലിൽ, മുട്ടത്ത്, കൂട്ടുങ്കൽ തുടങ്ങിയ കുടുംബത്തിലെ ആളുകൾ രൂപപ്പെടുത്തിയ മാനേജുമെന്റാണ് വിദ്യാലയത്തിനു തുടക്കം കുറിച്ചത് സർ.സി.പി.രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം സർക്കാരിലേക്ക് നാല് ചക്രത്തിന് വിലയാധാരമെഴുതി നൽകുകയുണ്ടായി. തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത്. ആദ്യകാലങ്ങളിൽ ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു കാലക്രമേണ സമീപപ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു. അതിൽ നിന്നും സ്കൂളിനെ രക്ഷിച്ചെടുക്കുന്നതിനായി നാട്ടുകാരായ ചില വ്യക്തികൾ മുന്നോട്ടു വരികയും അവരുടെ ശ്രമഫലമായി 1991 ൽ പ്രീപ്രൈമറി സ്കൂൾ നിലവിൽ വരികയും ചെയ്തു ആദ്യകാലങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നതിനാൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി പുതിയകെട്ടിടം നിർമ്മിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞു സഹായിക്കാറുണ്ട്.


പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുടിവെള്ളം, വൈദ്യുതി, സംരക്ഷണ പ്രവർത്തനങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ലഭിക്കാറുണ്ട് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകളിൽ, കുട്ടികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ.എൽ.പി.ജി സ്കൂൾ തട്ടയിൽ. ബഹുമാനപ്പെട്ട MLA ശ്രീ. ചിറ്റയം ഗോപകുമാർ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നൽകിയ സ്കൂൾ ബസ് കുട്ടികളുടെ വർദ്ധനവിന് കാരണമായി.



                                == ഭൗതികസൗകര്യങ്ങൾ ==

പ്രധാന കെട്ടിടത്തിന്റെ ഓഫീസും ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഒരു അഡാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ 6 ശുചിമുറികൾ സ്കൂളിൽ ഉണ്ട്. അടുക്കളയും കിണറും ഉണ്ട്. അതുപോലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ഒരു വാട്ടർകണക്ഷനും സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. SSA -യിൽ നിന്നും അനുവദിച്ച ചുറ്റുമതിൽ ഉണ്ട്. മൂന്ന് ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ രണ്ട് കമ്പ്യൂട്ടർ


( പ്രീസ്കൂളിന് ടെലിവിഷൻ SSA -യിൽ നിന്നും ലഭിച്ചിട്ടുണ്ട് )




മികവുകൾ

മുൻസാരഥികൾ

മഹേശ്വരൻ പിള്ള

സരോജനിയമ്മ

ഗോമതിയമ്മ

ഭാസ്ക്കരൻ പിള്ള

ഗോപാലക്കുറുപ്പ്

കോശി

മാത്യു

കാമാക്ഷി

ജോർജ്ജ് ഇടക്കുന്നിൽ

യെശോധര

ഗോപാലക്കുറുപ്പ്

ജഗദമ്മ

ചെല്ലമ്മ

രാജമ്മ

രാജമ്മ

ശാന്തമ്മ, സുധ, സലീന -07-09

സുശീദേവി -09-14

ഉഷ -14-15

സദാനന്ദൻ.കെ -15-19

വിശ്വബിന്ദു.എസ് -2019-

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം

വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.

യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം

ചാന്ദ്രദിനം- ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം,

സ്വാതന്ത്ര്യദിനം- ദേശീയപതാക നിർമ്മിക്കൽ,ഉയർത്തൽ, സ്വാതന്ത്ര്യദിനം സന്ദേശം നൽകൽ , പതിപ്പ് നിർമ്മാണം ,ക്വിസ് മത്സരം .

ഓണം- ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ,

ഗാന്ധിജയന്തി- ഗാന്ധി അനുസ്മരണം, സേവന ദിനം, ഗാന്ധി ക്വിസ് ,പതിപ്പ് നിർമ്മാണം

കേരള പ്പിറവി- മാത്യഭാഷാദിനം- വിശദീകരണം, മാതൃഭാഷാ ദിന പ്രതിജ്ഞ, പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം .

ശിശുദിനം- ശിശുദിന സന്ദേശം, ക്വിസ് മത്സരം, ആശംസാകാർഡ് നിർമ്മാണം.

പുതുവത്സരദിനം- ആശംസാ കാർഡ് നിർമ്മാണം, സന്ദേശം നൽകൽ

റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ.

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

- ദിനാചരണങ്ങൾ - സമഗ്രമായദിനാഘോഷ പരിപാടികൾ


- പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഗിഫ്റ്റ് ബോക്സ് പരിപാടികൾ


- കൈയ്യെഴുത്തു മാസിക


- ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്
'


- ക്ലബ്ബുകളുടെ പ്രവർത്തനം


- യോഗാ പരിശീലനം


- ശ്രദ്ധ, മലയാളത്തിളക്കം, ഹലോഇംഗ്ലീഷ് പ്രവർത്തനങ്ങൾ


- ഗണിത വിജയം, ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ


- പത്രവായന, ക്വിസ്, കഥ, കവിത അവതരണം ഇവ ഉൾപ്പെടുത്തിക്കൊണ്ടുളള അസംബ്ലികൾ


- മധുരം മലയാളം, ഗണിതം മധുരം, ഇംഗ്ലീഷ് വേൾഡ് എന്നീ തനതു പ്രവർത്തനങ്ങൾ


- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'സർഗ്ഗ വേള'


- പച്ചക്കറിത്തോട്ട നിർമ്മാണം


- കായിക പരിശീലനം


- ശില്‌പശാലകൾ


- പ്രദർശനങ്ങൾ


- വൈവിധ്യമാർന്ന ഉച്ചഭക്ഷണം


- വാഹനസൗകര്യം


- ടാലന്റ് ലാബ് പ്രവർത്തനങ്ങൾ


- ഫീൽഡ് ട്രിപ്പുകൾ


- ബോധവത്കരണ ക്ലാസുകൾ

ക്ലബുകൾ

വിദ്യാരംഗം കലാസാഹിത്യ വേദി

ജംഗ്ലീഷ് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ആരോഗ്യ ക്ലബ്ബ്

സ്കൂൾഫോട്ടോകൾ

വഴികാട്ടി

അടൂർ - തട്ട -പത്തനംതിട്ട റോഡിൽ തോലുഴം ജംഗ്ഷനിൽനിന്നും ഒന്നര കിലോമീറ്റർ(1 .1\2 km) പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഒരിപ്പുറം -കീരുകുഴി റോഡിൽ, ഒരിപ്പുറം ക്ഷേത്രത്തിനു കിഴക്കുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

*പന്തളം പത്തനംതിട്ട റോഡിൽ, തുമ്പമണ്ണിൽ നിന്നും അടൂരിലേക്ക് വരുമ്പോൾ കീരുകുഴി ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ (2 km)വന്നാൽ സ്കൂളിൽ എത്തിച്ചേരാം.,

Map
"https://schoolwiki.in/index.php?title=ഗവ._എൽ_.പി._.ജി_.എസ്._തട്ടയിൽ&oldid=2536192" എന്ന താളിൽനിന്ന് ശേഖരിച്ചത്