ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ/ചരിത്രം
പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇടമാലി വാർഡിൽ പ്രശസ്തമായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിനു കിഴക്കുളള ഉയർന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആയതിനാൽ തന്നെ നടയിൽ സ്കൂൾ, ഒരിപ്പുറത്ത് സ്കൂൾ എന്നീ പേരുകളിലും ഗവ.എൽ.പി.ജി സ്കൂൾ അറിയപ്പെടുന്നു. തട്ടയിൽ എന്ന ഗ്രാമം എട്ടുകരകൾ ചേർന്നതാണ്. 106 വർഷങ്ങൾക്കു മുമ്പ് 1916 -ൽ ഈ ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത്, താമരവേലിൽ, മുട്ടത്ത്, കൂട്ടുങ്കൽ തുടങ്ങിയ കുടുംബത്തിലെ ആളുകൾ രൂപപ്പെടുത്തിയ മാനേജുമെന്റാണ് വിദ്യാലയത്തിനു തുടക്കം കുറിച്ചത് സർ.സി.പി.രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം സർക്കാരിലേക്ക് നാല് ചക്രത്തിന് വിലയാധാരമെഴുതി നൽകുകയുണ്ടായി. തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത്. ആദ്യകാലങ്ങളിൽ ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു കാലക്രമേണ സമീപപ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു. അതിൽ നിന്നും സ്കൂളിനെ രക്ഷിച്ചെടുക്കുന്നതിനായി നാട്ടുകാരായ ചില വ്യക്തികൾ മുന്നോട്ടു വരികയും അവരുടെ ശ്രമഫലമായി 1991 ൽ പ്രീപ്രൈമറി സ്കൂൾ നിലവിൽ വരികയും ചെയ്തു ആദ്യകാലങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നതിനാൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി പുതിയകെട്ടിടം നിർമ്മിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞു സഹായിക്കാറുണ്ട്.
പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുടിവെള്ളം, വൈദ്യുതി, സംരക്ഷണ പ്രവർത്തനങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ലഭിക്കാറുണ്ട് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകളിൽ, കുട്ടികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ.എൽ.പി.ജി സ്കൂൾ തട്ടയിൽ. ബഹുമാനപ്പെട്ട MLA ശ്രീ. ചിറ്റയം ഗോപകുമാർ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നൽകിയ സ്കൂൾ ബസ് കുട്ടികളുടെ വർദ്ധനവിന് കാരണമായി.