മീനടം റ്റിഎംയു യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33506 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
TMUUPS
മീനടം റ്റിഎംയു യുപിഎസ്
വിലാസം
മീനടം

മീനടം പി.ഒ.
,
686516
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0481 2559050
ഇമെയിൽtmuupsmeenadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33506 (സമേതം)
യുഡൈസ് കോഡ്32101100503
വിക്കിഡാറ്റQ87660861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഷീബാ പി വറുഗീസ്
പ്രധാന അദ്ധ്യാപികഷീബാ പി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്പൗലോസ് എം സ്കറിയ
എം.പി.ടി.എ. പ്രസിഡണ്ട്നീതു രാജേഷ്
അവസാനം തിരുത്തിയത്
29-02-202433506 HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ മീനടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് റ്റി എം യു യു പി എസ്, മീനടം.

School photo

ചരിത്രം

    വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്‌. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനേയും അതിലെ മനുഷ്യരെയും നന്മയിലേക്ക് നയിക്കാനും, വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ പാകപ്പെടണമെന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1933-ൽ തോട്ടയ്ക്കാടിനും,മീനടത്തിനും മധ്യഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വെള്ളൂപ്പറമ്പിൽ ബഹുമാനപ്പെട്ട അബ്രഹാം കത്തനാരുടെ ശ്രമഫലമായി മീനടം റ്റി.എം.യു.യു.പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനുവേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ തോട്ടയ്ക്കാട് മാർ അപ്രേം പള്ളി ട്രസ്റ്റിൽ നിന്ന് പുത്തേട്ട്കടുപ്പിൽ പി.എം.പീലിപ്പോസ് അച്ചൻ നൽകി.
    റ്റി.എം.യൂണിയൻ ഇംഗ്ലീഷ് മിഡിൽ സ്കൂൾ,മീനടം എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. തോട്ടയ്ക്കാട് - മീനടം കരക്കാർ സംയുക്തമായി നിർമിച്ചത് എന്ന അർത്ഥത്തിലാണ് റ്റി.എം യൂണിയൻ എന്ന പേര് വന്നത്.1108-ൽ ആരംഭിച്ച സ്കൂളിൽ ആലയ്ക്കപ്പറമ്പിൽ എ.സി.ജേക്കബ് കത്തനാർ (എച്ച്. എം )ചാലുംതലയ്ക്കൽ ഫിലിപ്പോസ് കളപ്പുരയ്ക്കൽ കെ.വി.ചാക്കോ എന്നിവരെ അധ്യാപകർ ആയി നിയമിച്ചു.(തുടർന്ന് വായിക്കാം )
    1937 ൽ പൂത്തേട്ടുകടുപ്പിൽ ബഹു. പി. എം. ഫീലിപ്പോസ് അച്ചനെ എച്ച് എം ആയി നിയമിച്ചു. കടമ്പനാട്ടെ കെ. കെ തോമസ്, ആലകപ്പറമ്പിൽ ശ്രീമതി. എ. ജെ. അന്നമ്മ, പടിഞ്ഞാറ്റുകര പി. ജെ. വറുഗീസ്,തോണിപ്പുരക്കൽ ശ്രീ. ടി. സി. കുരുവിള. എന്നിവരെ അധ്യാപകരായി നിയമിച്ചു.1948ൽ, ബഹു. ആലക്കൽപ്പറമ്പിൽ അച്ചൻ എച്ച്. എം. ആയി നിയമിതനായി.
     പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചുവന്ന എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി.1950-ൽ കാതോലിക്കേറ്റ് ആൻഡ് എം.ഡി.കോർപ്പറേറ്റ് മാനേജ്‌മന്റ് രൂപം കൊണ്ടപ്പോൾ ഈ സ്കൂളും സഭയുടെ നേരിട്ടുള്ള ഭരണത്തിൽ ആയി.

ശ്രീമതി കെ. പി ഏലിയാമ്മ, ശ്രീമതി. റോസമ്മ ചാക്കോ, വെള്ളൂപ്പറമ്പിൽ ശ്രീ. വി. എ. ജോർജ്, പന്തലമുറിയിൽ ശ്രീ. പി. എൻ. നൈനാൻ, ചേലമറ്റത്തിൽ ശ്രീ. സി. റ്റി. സഖറിയ, ഇഞ്ചക്കാട്ട് ശ്രീ. വി. റ്റി. തോമസ്, എന്നിവരെ അധ്യാപകരായി നിയമിച്ചു.1950 ൽ സർക്കാർ നടപ്പിലാക്കിയ പി. എസ്. എസ്. സ്കീമിൽ സ്കൂൾ മാനേജ്മെന്റ് ചേർന്നത്തോടുകൂടി, സ്കൂളിന് എയ്ഡഡ് പദവി ലഭിക്കുകയും, ഗവണ്മെന്റിൽ നിന്ന് ശമ്പളം ലഭിക്കുന്നതിനുള്ള, നടപടി നിലവിൽ വരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

        കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന എല്ലാ ഭൗതീക സാഹചര്യങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ഉതകുന്ന ,കിണർ  സ്കൂൾ പരിസരത്തുണ്ട് .അവർക്ക് സുഗമമായി ഇരുന്ന് പഠിക്കാൻ ആവശ്യമായ ഡെസ്കുകളും ബെഞ്ചുകളും സ്കൂളിനുണ്ട് .രുചികരവും ,ആസ്വാദ്യകരവുമായ ,ഭക്ഷണം ലഭിക്കുന്നതിനാവശ്യമായ പാചകപ്പുര സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു .കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായ  ആറു.ശുചിമുറികൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികളുടെ കായിക പരിശീലനത്തിന് ആവശ്യമായ ഒരു കളിസ്ഥലം സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു .  


ലൈബ്രറി

     വിജ്ഞാനപ്രദങ്ങളായ അനേകം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ഇത് കുട്ടികളിൽ വായനാശീലം വളർത്തുവാനും മൂല്യബോധം ഉളവാക്കുകയും ചെയ്യുന്നു.മലയാളസാഹിത്യത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ശബ്ദതാരാവലി  പോലെയുള്ള പുസ്തകങ്ങൾ സ്കൂളിന്റെ ലൈബ്രറിയിൽ കുട്ടികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. കവിതകൾ, നോവലുകൾ,ചരിത്രങ്ങൾ, പുരാണകഥകൾ, സന്മാർഗ ചിന്തകൾ എന്നിവ ഉൾകൊള്ളുന്ന പുസ്തകങ്ങൾ, വായിക്കുന്നതിലൂടെ, കുട്ടികളിൽ വ്യത്യസ്തമായ കാഴ്ചപാടുകൾ ഉണ്ടാക്കാനും തിരുത്തലുകൾ വരുത്തുവനും, പുസ്തകവായനയിലൂടെ സാധിക്കുന്നു.

വായനാ മുറി


കുട്ടികൾക്ക് ഏകാഗ്രതയോടെ ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാൻ ഉതകുന്ന, വിശാലവും സൗകര്യപ്രദവുമായ ഒരു വായനമുറി സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ട്

   കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ, വളരെ വിശാലമായ ഒരു കളിസ്ഥലം സ്‌കൂളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്

സയൻസ് ലാബ്

കുട്ടികളെ ശാസ്ത്ര ലോകത്തോട് കൂടുതൽ അടുപ്പിക്കുന്നതിനും ,അവരിൽ പരീക്ഷണ ,നിരീക്ഷണ ബുദ്ധി വളർത്തുന്നതിനും ഉതകുന്ന രീതിയിൽ ,മികച്ച സാമഗ്രികൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സയൻസ് ലാബാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് .സസ്യലോകത്തെ ജാല വിദ്യകൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുവാൻ ,മൈക്രോസ്കോപ്പ് ,ലെൻസ് മുതലായവ ഒരുക്കിയിട്ടുണ്ട് .രസതന്ത്രത്തിലെ പരീക്ഷണങ്ങളുമായി പരിചയപ്പെടുവാൻ ലിറ്റമുസ് പേപ്പറുകൾ ,രാസവസ്തുക്കൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട് .സൗരയൂഥത്തിന്റെ മോഡൽ ,കോൺവെക്സ് ,കോൺകേവ് ലെൻസുകൾ തുടങ്ങിയ ഭൗതീക ശാസ്ത്രവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .

ഐടി ലാബ്

   ഐ.ടി മേഖലയിൽ കുട്ടികളുടെ വിജ്ഞാനം വർധിപ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാക്കിയിട്ടുണ്ട്.2 ഡെസ്ക് ടോപ്പും,3 ലാപ്ടോപ്പും, ഇവിടെ പ്രവർത്തന സജ്ജമാണ്.

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന് വേണ്ടി ഒരു സ്കൂൾബസ് നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

         കുട്ടികളെ പഠനത്തിൽ മാത്രം ഒതുക്കി നിർത്താതെ ,പലതരത്തിൽ ഉള്ള കഴിവുകളെ ഉണർത്തിയെടുക്കാൻ പലതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട് .സാഹിത്യ പരമായ കഴിവുകളെ വളർത്തുവാൻ ഇംഗ്ലീഷ്  ,മലയാളം , വിഷയങ്ങളിൽ ,കുറിപ്പുകൾ തയ്യാറാക്കുക ,പദ്യ പാരായണം,പ്രഭാഷണം,,തുടങ്ങിയ  മത്സരങ്ങൾ നടത്താറുണ്ട് .പുസ്‌തക പാരായണം ,ആസ്വാദന കുറിപ്പ് ,പ്രശ്നോത്തരി ,നാടക പ്രദർശനം ,തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട് .
   കൂടാതെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ,ദിനാചരണങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടു നടത്താറുണ്ട് .കുട്ടികളുടെ കായികശേഷി വർധിപ്പിക്കാൻ,വിവിധ മത്സര ഇനങ്ങളോട്  കൂടിയ  സ്പോർട്സ് ഡേ സംഘടിപ്പിക്കാറുണ്ട് .വിവിധ തരത്തിൽ ഉള്ള മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ടു .കല ,വർക്ക് എക്സ്‌പീരിയൻസ് , സംബന്ധിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ നടത്താറുണ്ട് .
 
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ബയോഗ്യാസ്‌പ്ലാന്റ് സ്കൂളിനുണ്ട് .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ പഠ്യേതരമികവുകൾ തെളിയിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രയോജനപ്പെടുത്തുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ സിന്ധു കുര്യാക്കോസ്,ജോമോൾ എൽസ വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചന്ദ്രയാൻ 3 ൻ്റെ മോഡൽ നിർമ്മിക്കുകയും ചെയ്തു. പാമ്പാടി സബ് ജില്ലാ ശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. ചാന്ദ്രദിനവമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ നടത്താറുണ്ട്.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സിന്ധു കുര്യാക്കോസ് ,ജോമോൾ എൽസ വർഗീസ് എന്നിവരുടെമേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മികവുകൾ , ഗണിതോത്സവം തുടങ്ങിയവ നടത്തപ്പെടാറുണ്ട് .

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ സിന്ധു കുര്യാക്കോസ് മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിവിധതരം ഭൂപടങ്ങൾ ,ഗ്ലോബുകൾ നിർമ്മിച്ചിട്ടുണ്ട് .ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചു സാമൂഹ്യ ശാസ്ത്ര ക്വിസുകൾ നടത്താറുണ്ട് .

പരിസ്ഥിതി ക്ലബ്ബ്

അധ്യാപക മഞ്ജുള. സി യൂടെ മേൽനേട്ടത്തിൽ -25- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിലും സ്കൂളിനടുത്തുള്ള കവലകളിലും തണൽ മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്.ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്, സ്കൂളും പരിസരവും വൃത്തിയാക്കുകയും, ചെയ്യാറുണ്ട്. കുട്ടികളെ പരിസ്ഥിതിയോട് ഇണക്കി വളർത്തുവാനും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിനൽകുവാനും ക്ലബ്ബിന്റെ പ്രവർത്തനം ഒരുപാട് സഹായിക്കുന്നുണ്ട്.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 2017-18 അധ്യയനവർഷം പാമ്പാടി ഉപജില്ലയിലെ മികച്ച എയ്ഡഡ് യു .പി .സ്കൂളിനുള്ള ട്രോഫി ഈ സ്കൂളിന് ലഭിക്കുകയുണ്ടായി .
  • സയൻസ് ഇൻസ്പയർ അവാർഡിന് മാസ്റ്റർ അരുൺ .കെ .പോൾ ,കുമാരി .രൂപ .കെ .വിനോദ് എന്നിവർ അർഹരായിട്ടുണ്ട് .
  • സംസ്‌കൃത സ്കോളർഷിപ്പിനു വിവിധ ക്ലാസ്സിൽ നിന്നും ഈ സ്കൂളിലെ കുട്ടികൾ അർഹരായിട്ടുണ്ട് .
  • ഗലീലിയോ ലിറ്റൽ സയന്റിസ്റ്റ് അവാർഡിന്, അരുൺ എം പോൾ അർഹനായിട്ടുണ്ട്.

ജീവനക്കാർ

അധ്യാപകർ

1.സിന്ധു കുര്യാക്കോസ്

2. ജോമോൾ എൽസ വർഗീസ്

3. മഞ്ജുള. സി

4. നേഹ ജോസ്

അനധ്യാപകർ

1. വർഗീസ് എബ്രഹാം

2.അനീന അഗസ്റ്റിൻ

മുൻ പ്രധാനാധ്യാപകർ

  • 2021-(June -July 25)->ശ്രീമതി ലാലി ജെയിംസ്
  • 2018-2021->ശ്രീമതി എൽസമ്മ സാമുവേൽ
  • 2014-18->ശ്രീമതി ടെൽമ ജെ .എം
  • 2005-2014->ശ്രീമതി ജെസിമോൾ ചാക്കോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മീനടം ഹരികുമാർ (മികച്ച ഹയർ സെക്കന്ററി അധ്യാപകൻ ,അധ്യാപക പ്രതിഭ സംസ്ഥാന അവാർഡ് ,മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള റോട്ടറി എക്‌സലൻസി അവാർഡ് തുടങ്ങിയ നിരവധി ബഹുമതികളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള വിശിഷ്ട്ട വ്യക്തിയാണ് )

2.  കെ .കെ .ജോർജ് /കോട്ടയം ബാബുരാജ് (മലയാള ഭാഷ അധ്യാപകൻ ,കാഥികൻ ,പത്രപ്രവർത്തകൻ ,ഗ്രന്ഥകാരൻ ,സാമൂഹിക -സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് .

3. കെ. സി. മാത്യു കണ്ണോത്ര ( മികച്ച സേവനത്തിന് പോലീസ് ഡിപ്പാർട്മെന്റിൽ നിന്ന് മൂന്ന് ഗുഡ്‌സർവ്വീസ് എൻട്രി ഉൾപ്പെടെ 30 റിവാർഡുകൾ കരസ്തമാക്കിയ വിശിഷ്ട വ്യക്തിയാണ്.

4.എൻ.ബാലമുരളി (വിവിധ ക്ഷേത്രങ്ങളിൽ വൈദീക വൃത്തിയിൽ ഏർപ്പെടുകയും, സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെയും, ശബരിമല ക്ഷേത്രം മേൽശാന്തിയായും സേവനമനുഷ്ടിച്ച വീശിഷ്ട വ്യക്തിയാണ് ഇദ്ദേഹം )

5.ഡോ. എം. ഐ. പുന്നൂസ് (എഴുത്തുകാരൻ .,എം. ജി. സർവകലാശാലയിലെ ഗവേഷണ മാർഗനിർദ്ദേശകൻ,ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കമ്മറ്റി അംഗം, ആലുവ യു. സി. കോളേജ് ബർസാർ, മലയാളം അസോസിയേറ്റ് പ്രൊഫസർ, എന്നീ നിലകളിൽ പ്രശസ്തൻ.


വഴികാട്ടി

മീനടം തോട്ടക്കാട് റൂട്ട്

"https://schoolwiki.in/index.php?title=മീനടം_റ്റിഎംയു_യുപിഎസ്&oldid=2120112" എന്ന താളിൽനിന്ന് ശേഖരിച്ചത്