സി.എം.എസ്. എച്ച്.എസ്. കാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
==
സി.എം.എസ്. എച്ച്.എസ്. കാനം | |
---|---|
വിലാസം | |
കാനം കാനം പി.ഓ , പുളിക്കൽകവല, കോട്ടയം(ജില്ല), കേരളം, ഇന്ത്യ. , കാനം പി.ഒ. , 686515 , കോട്ടയം ജില്ല | |
സ്ഥാപിതം | 1862 |
വിവരങ്ങൾ | |
ഫോൺ | 04812456083 |
ഇമെയിൽ | cmshskanam50@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32056 (സമേതം) |
യുഡൈസ് കോഡ് | 32100500209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 348 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 348 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ്തി സൂസൻ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബു വർഗ്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ. കാനം . സി.എം.എസ്. മിഷൻ എന്ന മിഷണറി സംഘം 1862-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ. "പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഏകദേെൈശം 2 ഏക്കർ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡിൽ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയറൂം, സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാൻെറ് സെറ്റ് പരിശീലനം
നേച്ചർ ക്ലബ്ബ് സയൻസ് ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ലാംഗേജ് ക്ലബ്ബ് മാത്സ് ക്ലബ്ബ് സ്പോട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സഭയായ ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മദ്ധ്യകേരള ഡയോസിസാണ് കാനം സി. എം. എസ്. ഹൈസ്കൂളിൻെറ ഭരണം നടത്തുന്നത്. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ് ഡയറക്ടറായും റവ. സുമോദ് സി. ചെറിയാൻ കോർപറേറ്റ് മാനേജർ ആയും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ലോക്കൽ മാനേജർ റവ. ദാസ് ജോർജുംസ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി.ദീപ്തി സൂസൻ ജേക്കബുമാണ്. 102 എൽ. പി. സ്കൂളുകൾ, 9 യൂ.പി. സ്കൂളുകൾ, 20 ഹൈസ്കൂളുകൾ, 5 ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിങ്ങനെ 136 എയ്ഡഡ് സ്കൂളുകളാണ് സി. എം. എസ്. സ്കൂൾസ് മാനേജ്മെൻെറിൻെറ കീഴിൽ പ്രവത്തിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ട്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനോദ്ഘാടന റിപ്പോർട്ടും ചിത്രവും
പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞ്ഞ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ.ന | പേര് | കാലയളവ് |
---|---|---|
1 | കെ.സി വറുഗ്ഗീസ്(പടിക്കമണ്ണിൽ ആശാൻ) | |
2 | പി. വി. കുരുവിള പഴവരിക്കൽ ( കുന്നേൽ ആശാൻ) | |
3 | പി. എൻ. കോശി പാതിപ്പലത്തു മങ്കൊബ്ബിൽ (കൊച്ചാശാൻ) | |
4 | പഴയമഠത്തിലാശാൻ | |
5 | പി. കെ. ചെറിയാൻ | |
6 | എം. ഐ. എബ്രഹാം - മടത്തുംചാലിൽ | |
7 | ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കൽ | |
8 | എം.എം തോമസ് | 31-3-1988 |
9 | സി.ഏബ്രഹാം | 15-4-1988- 31-3-1989 |
10 | പി.എസ് കോശി | 1-4-1989 -31-3-1990 |
11 | അന്നമ്മ തോമസ് | |
12 | സി.സി ജെയിംസ് | |
13 | ബാബു കുുര്യൻ | |
14 | മറിയാമ്മ പോത്തൻ | 01-04-1997 - 31-03-1999 |
15 | മേരി വർഗീസ് | 01-04-1999 - 31-05-2001 |
16 | പി.കെ ജോൺ | 01-06-2001 - 31-03-2002 |
17 | എൈസക് സാമുവേൽ | 03-05-2002 -31-03-2004 |
18 | മേരി പി കോശി | 01-04-2004 -31-05-2007 |
19 | സി.എൈ ഇട്ടി | 01-06-2007 -22-04-2009 |
20 | സുശീല ജോൺ | 23-04-2009 -31-03-2011 |
21 | മോഹൻ ജോസഫ് | 01-04-2011 -31-03-2013 |
22 | മറിയാമ്മ ഉമ്മൻ | 01-04-2013 - 31-05-2014 |
23 | സനില റ്റി സണ്ണി | 01-07-2014 - 31-08-2016 |
24 | മേരിക്കുട്ടി ജോസഫ് | 01-09-2016 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ കാനം ശങ്കരപ്പിള്ള കാർട്ടൂണിസ്റ്റ് രാജേന്ദ്രൻ (കെ. സോമനാഥൻ) കാനം രാജേന്ദ്രൻ (M.L.A) ഡോക്ടർ അറുമുഖൻ പിള്ള പ്ളാക്കുഴിയിൽ
സുനിൽ കെ.സി ( ആർട്ടിസ്റ്റ് ,ഡാവിഞ്ചി ആർട്ട് ഷോപ്പ്) ജി. രാമൻനായർ (മുൻ ദേവസ്വം പ്രസിഡന്റ്)
പഠനയാത്ര
ചിത്രശാല
വഴികാട്ടി
- കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം.(23 കിലോമീറ്റർ)
- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം.(23 കിലോമീറ്റർ)
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32056
- 1862ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ