സഹായം Reading Problems? Click here


സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(31075 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ
31075.jpeg
വിലാസം
പ്ലാശനാൽ പി.ഒ,
കോട്ടയം ജില്ല

പ്ലാശ്ശനാൽ
,
686 679
സ്ഥാപിതംജുൺ10 - - 1936
വിവരങ്ങൾ
ഫോൺ04822273578
ഇമെയിൽsahssp@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്31075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ല‌പാല
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംപൊതു വിദ്യാഭ്യാസ വകുപ്പ്‌
സ്കൂൾ വിഭാഗംഎയിഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം458
പെൺകുട്ടികളുടെ എണ്ണം473
വിദ്യാർത്ഥികളുടെ എണ്ണം931
അദ്ധ്യാപകരുടെ എണ്ണം40
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍‍‍‍ ശ്രീ ഷിബി ജോസഫ്
പ്രധാന അദ്ധ്യാപകൻശ്രീമതി.സെലീനാമ്മ തോമസ്
അവസാനം തിരുത്തിയത്
23-09-202031075


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംകോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഈരാററുപേട്ട റൂട്ടിൽ പാലായിൽ നിന്നും 11 കിലോമീറ്റർ അകലെ പ്ലാശനാൽ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.സെന്റ് ആന്റണീസ് എച്ച്.എസ്സ്. എസ്സ്. പ്ലാശനാൽ ‍ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1936 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1.ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പ്ളാശനാൽ ഇടവകക്കാരുടെ ശ്രമഫലമായി ഒരു പള്ളിയും അതിനേടു ചേർന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാർ പല തവണ ഗവൺമെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവർകളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന് സ്കൂൾ നിർമ്മിക്കുന്നതിനുള്ല അനുമതി നേടി. 1936 ജൂൺ മാസത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയിൽ 60 കുട്ടികളുമായി തുടങ്ങിയ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1985 ൽ സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എൽ.സി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടി. 1986 ൽ പാലാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 1986 ൽകനകജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. 2009 മുതൽ ഇംഗ്ളീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചു. 2006 ൽ +2 വിഭാഗം വേർതിരിച്ച് ശ്രീ ജോയി തോമസിനെ പ്രിൻസിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ ശ്രീ ഷിബി ജോസഫ് പ്രിൻസിപ്പലായി. 2008 മാർച്ച് 31 ന് സ്കൂൾ മൾട്ടിമീഡിയ ഉദ്ഘാടനം ‍ചെയ്യപ്പെട്ടു.ഫാ.ജോർജു മുളങ്ങാട്ടിൽ, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്കുൾ പ്രവർത്തിക്കുന്നു.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോര്ജ് മുളങ്ങാട്ടിൽ, പ്രിന്സിപ്പാല് ശ്രീ. ഷിബി ജോസഫ്,ഹെഡ്മാസ്റ്റർ ശ്രീ. എം. വി. ജോര്ജുകുട്ടി യും ആകുന്നു.

ഭൗതികസൗകര്യങ്ങൾ

‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.ൈഹസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഒരു L.C.D. Projector ഉം ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡിങ്
  • ബുൾ ബുൾ
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.
  • നേർക്കാഴ്ച

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ നരിക്കാട്ടും, ഹെഡ്മാസ്റ്റർ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992 - 1995 ശ്രീ.എ.ജെ. തോമസ്
1997 - 1998 ശ്രീ. ജോയി ജോസഫ്
1997 - 1998 ശ്രീ.പി.വി. കുര്യാക്കോസ്
1998 - 2000 ശ്രീ.എം.വി.ദേവസ്യ
2000 - 2008 ശ്രീ.പി.വി.കുര്യ ൻ
2008 - 2010 ശ്രീ.എം.വി.ജോർജുകുട്ടി

}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് ആന്റണീസ് എച്ച് എസ് പ്ലാശ്ശനാൽ

  • കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഈരാററുപേട്ട് റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ പ്ലാശനാൽ‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.

Loading map...