കെ.എ.യു.പി.എസ് തിരുവത്ര

Schoolwiki സംരംഭത്തിൽ നിന്ന്
(24270 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കെ.എ.യു.പി.എസ് തിരുവത്ര
24270 school.jpg
വിലാസം
തിരുവത്ര

തിരുവത്ര പി.ഒ.
,
680516
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0487 2615425
ഇമെയിൽkumaraupsthiruvathra@gmail.com
കോഡുകൾ
സ്കൂൾ കോഡ്24270 (സമേതം)
യുഡൈസ് കോഡ്32070303002
വിക്കിഡാറ്റQ64089899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ489
പെൺകുട്ടികൾ447
ആകെ വിദ്യാർത്ഥികൾ936
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSILVY K J
പി.ടി.എ. പ്രസിഡണ്ട്ജംഷീർ Ali
എം.പി.ടി.എ. പ്രസിഡണ്ട്ഷേക്കില
അവസാനം തിരുത്തിയത്
07-03-2024K.A.U.P.S THIRUVATHRA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ തിരുവത്ര സ്ഥലത്തുള്ള എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് കുമാർ എ യു പി എസ് , തിരുവത്ര

ചരിത്രം

    സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ 
പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ 
കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . 
1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു 
തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ 
അവർകൾക്കായിരുന്നു . കൂടുതൽ അറിയാൻ 

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,.ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട്.സ്കൂളിനോട് ചേർന്ന് LKG-UKG ക്ലാസുകൾ നടക്കുന്നു.വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്. കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ


27.01.2017 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്‌പക സുനില ടീച്ചർ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ 11 മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ അധ്യാപകനായ ഇക്ബാൽ മാസ്റ്റർ  ചൊല്ലിക്കൊടുക്കുകയും ചെയ്തു  

ക്ലബ്ബുകൾ

  • വിദ്യാരംഗം സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്
  • മാത്‍സ് ക്ലബ്
  • സോഷ്യൽ ക്ലബ്
  • സയൻസ് ക്ലബ്
  • റോഡ് സേഫ്റ്റി ക്ലബ്
  • ഗാന്ധി ദർശൻ ക്ലബ്
  • ഇക്കോ ക്ലബ്
  • സ്കൗട്ട്
  • ബുൾബുൾ , തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

പ്രധാന മുൻ അധ്യാപകർ
1 ശ്രീ. അയ്യപ്പൻകുട്ടി മാസ്റ്റർ
2 ശ്രീ. കുമാരൻ മാസ്റ്റർ
3 ശ്രീമതി. ജാനകി ടീച്ചർ
4 ശ്രീ. മജീദ് മാസ്റ്റർ
5 ശ്രീമതി. സതീ ദേവി ടീച്ചർ
6 ശ്രീമതി. വസുന്ധര ടീച്ചർ
7 ശ്രീമതി. സുനില ടീച്ചർ (നിലവിൽ  )

മാനേജ്മെന്റ്

സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന കാലത്താണ് തിരുവത്രയിലെ ഒരു പ്രമുഖ കുടുംബാംഗമായ ശ്രീ. കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദ്യാലയം സ്ഥാപിക്കുന്നത് . അദ്ദേഹത്തെ തുടർന്ന് മൂന്ന് മാനേജർമാർ സ്കൂളിന്റെ പുരോഗതിക്കായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ. പ്രധാൻ അവർകൾ ആണ്  സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നത് .

  • ശ്രീ . കുറ്റിയിൽ ശങ്കരൻ
  • ശ്രീ . കുമാരൻ കുറ്റിയിൽ
  • ശ്രീ . കേശവൻ കുറ്റിയിൽ
  • ശ്രീ .  പ്രധാൻ കെ .കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ബിജു വി ജി - സബ് ജഡ്ജ് തൃശൂർ

ശ്രീ. രമേശ് ഭായ് - റിട്ടയേർഡ് ഡിസ്ട്രിക്‌ട് ജഡ്ജ് മഞ്ചേരി 

ശ്രീ. K.R. മോഹനൻ - സിനിമ സംവിധായകൻ 

നേട്ടങ്ങൾ .അവാർഡുകൾ.

L. S. S സ്കോളർഷിപ്പ് 2018-19 ഐഷ നവാർ, 2019-20 മുഹമ്മദ് ശർബീൽ, അനുകൃഷ്ണ. കെ .ബി

പ്രവർത്തിപരിചയം 2017- (L.P വിഭാഗം) അതുൽ കൃഷ്ണ. പി. യു (മുള ഉത്പ്പന്നം A grade) 2018-19(L.P വിഭാഗം) നാദിയ .കെ (കടലാസ് പൂ നിർമ്മാണം B grade )

(U.P വിഭാഗം) അമീന ഉസ്മാൻ (ചിത്രത്തുന്നൽ A grade) 2019-20 ( U.P വിഭാഗം)അതുൽ കൃഷ്ണ .പി. യു (മുള ഉത്പ്പന്നം A grade) (L.P വിഭാഗം) തൻസീൽ റോഷൻ .ടി.വി (മുള ഉത്പ്പന്നം A grade) അനു കൃഷ്ണ .കെ .ബി (ചവിട്ടി നിർമ്മാണം ) കൂടുതൽ അറിയാൻ

ഫോട്ടോ ഗാലറി

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു . ചിത്രങ്ങൾ കാണുന്നതിന് ..

വഴികാട്ടി

Loading map...

ചാവക്കാട് നിന്നും ദേശീയപാത 66.പടിഞ്ഞാറു, പൊന്നാനി റൂട്ടിൽ ഏകദെശം 4.കിലോമീറ്റർ ദൂരത്തിൽ ദേശീയ പാതയോരത്തു ഇടതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=കെ.എ.യു.പി.എസ്_തിരുവത്ര&oldid=2178143" എന്ന താളിൽനിന്ന് ശേഖരിച്ചത്