കെ.എ.യു.പി.എസ് തിരുവത്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . 1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ അവർകൾക്കായിരുന്നു . പിന്നീടുള്ള സ്ഥാപനത്തിന്റെ യാത്രയിൽ അനേകായിരങ്ങൾക്ക് അറിവും വെളിച്ചവും പകർന്നു നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . വിദ്യാലയത്തിന്റെ പ്രഥമ മാനേജറുടെ മകനും പിന്നീട് ഏറെകാലം വിദ്യാലയത്തിന്റെ മാനേജറുമായിരുന്ന കുറ്റിയിൽ കുമാരൻ മാസ്റ്റർ 1934 ൽ വിദ്യാലയത്തിൽ അധ്യാപകനായി പ്രവേശിച്ചു . പിന്നീട് അദ്ദേഹം ഹെഡ്മാസ്റ്റർ ചുമതലയും വഹിക്കുകയുണ്ടായി . 1950 - ൽ ഇന്ന് കാണുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായ തിന് ശേഷം വിദ്യാലയം അഭിമാനാർഹമായ വളർച്ചയുടെ പാതയിലായിരുന്നു . 1950 ന് ശേഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഏറെ വർധനവുണ്ടായി . ഈ വളർച്ച 1965 - ൽ ഇതിനെ ഒരു യു . പി . വിദ്യാലയമായി ഉയർത്താൻ സഹായകമ മായി . തുടർന്ന് എ.യു.പി.എസ് . തിരുവത്ര എന്നായി വിദ്യാലയത്തിന്റെ പേര് . യു . പി . വിദ്യാലയത്തിന്റെ പ്രഥമ എച്ച് . എം . ജാനകി ടീച്ചറായിരുന്നു . 1981 ൽ ആണ് കുമാർ എ . യു.പി.സ്കൂൾ എന്ന പേര് സ്വീകരിക്കുന്നത് . ഇന്ന് ആയിരത്തോളം വിദ്യർത്ഥികൾ പഠിക്കുന്ന വിദ്യാലയം പ്രദേശത്തു നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമായി എത്തുന്ന വിദ്യാർത്ഥികളുടേയും , രക്ഷിതാക്കളുടെയും , നാട്ടുകാരുടേയും പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാനും വളരാനും ശ്രമിക്കുന്നു . വിദ്യാലയത്തിൽ ഇന്ന് സാമാന്യം നല്ല നിലയിലുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു . വിദ്യാർത്ഥികളുടെ യാത്രാസൗകര്യാർത്ഥം വാഹനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് . സ്കൗട്ട് , ഗൈഡ് , ബുൾബുൾ എന്നിവയുടെ യൂണിറ്റുക ളും , വിദ്യാരംഗം , ഗാന്ധിദർശൻ , സയൻസ് ക്ലബ്ബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു . ശുദ്ധജലം ഉൾപ്പടെയുള്ള എല്ലാ പ്രാഥമിക ഭൗതിക സൗകര്യങ്ങളും ഏർപ്പെടുത്തി കഴിഞ്ഞിട്ടുള്ള വിദ്യാലയത്തിന് പാഠ്യേതര പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമാണ് ഉള്ളത് . പി.ടി.എ. കമ്മറ്റിയും നാട്ടുകാരും , പൂർവ്വവിദ്യാർത്ഥികളും എന്നും ഈ വിദ്യാലയത്തിന് താങ്ങും തണലുമാണ് . വിദ്യാലയത്തിന്റെ നന്മയ്ക്ക് ഏറെ യത്നിച്ചുട്ടുള്ള പൂർവ്വമാനേജർമാർ , വിരമിച്ചുപോയ അധ്യാപകർ എന്നിവരെ ആദരവോടെ സ്മരിക്കുന്നു .