ജെ യു പി എസ് പന്തല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള എയ്ഡഡ് വിദ്യാ ലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭാസ ഉപജില്ലയിലെ അപ്പർ പ്രൈമറി വിദ്യാലയമാണ് ജെ യു പി എസ് പന്തല്ലൂർ .1943 ഇൽപന്തല്ലൂരിന് തിലകക്കുറിയായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു.
ജെ യു പി എസ് പന്തല്ലൂർ | |
---|---|
![]() | |
വിലാസം | |
പന്തല്ലൂർ പന്തല്ലൂർ , നെല്ലായി പി.ഒ. , 680305 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0480 2727467 |
ഇമെയിൽ | jupspanthallor@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/school-website-2022-23/home |
കോഡുകൾ | |
സ്കൂൾ കോഡ് | 23345 (സമേതം) |
യുഡൈസ് കോഡ് | 32070701001 |
വിക്കിഡാറ്റ | Q64091287 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂക്കര പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില എ൯ എസ് |
പി.ടി.എ. പ്രസിഡണ്ട് | അജിമോൾ ഷാബു |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
24-01-2025 | Divyasajeev |
പാഠ്യേതര പ്രവർത്തനങ്ങൾ
2024 അധ്യയന വർഷത്തെ ജനത സ്കൂളിൻറെ പ്രവർത്തന റിപ്പോർട്ട്
നമ്മുടെ സ്കൂളിൻറെ പുരോഗതിയുടെ മുഖചിത്രമായ ഈ റിപ്പോർട്ട് ഏവർക്കും മുമ്പിൽ സമർപ്പിക്കുന്നത് ഞങ്ങൾ സന്തുഷ്ടരാണ്.
2024 മാർച്ച് 26ന് നടന്ന മൂല്യനിർണയ പ്രവർത്തനത്തോടുകൂടി 2023 24 അധ്യയന വർഷം അവസാനിച്ചു
മെയ് മാസത്തിൽ വന്ന എൽ എസ് എസ് പരീക്ഷാഫലത്തിൽ ജ യു പി എസിന്റെ കിരീടത്തിൽ പൊൻതൂവൽ ചാർത്തിക്കൊണ്ട് കുമാരി നിവേദ ഷാബു സ്കോളർഷിപ്പിന് അർഹത നേടി
അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രാരംഭ ഒരുക്കങ്ങൾ മെയ് ആദ്യവാരം തന്നെ ആരംഭിച്ചു. സ്കൂൾ മോടി പഠിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ കെട്ടിടം പെയിൻറ് ചെയ്ത് ഭംഗിയാക്കി. മെയ് മാസത്തിൽ നടന്ന അധ്യാപക പരിശീലന പരിപാടിയിൽ എല്ലാ അധ്യാപകരും പങ്കെടുത്തു. പരിശീലന പരിപാടിയിലെ നിർദ്ദേശാനുസരണം ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ ഇപ്പോൾ ഭംഗിയായി നടന്നുവരുന്നു.
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആചരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി. വാർഡ് മെമ്പർ ശ്രീ കെ കെ രാജൻ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീമതി അജിമോൾ ഷാബു ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. കുട്ടികൾ നിർമ്മിച്ച പ്ലക്കാടുകളും പിടിച്ച് സ്കൂൾ പരിസരത്ത് റാലി നടത്തി. ഇതിൻറെ ഭാഗമായി നടത്തിയ പ്രകൃതി നടത്തത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹത നേടി.
ജൂൺ 19 വായനാദിനാചരണം നടത്തി. വായനാമാസാചരണ പരിപാടി യുവ സാഹിത്യ കാരിയായ ശ്രീമതി. സരിത രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഇത്തരത്തിലുള്ള പുസ്തകങ്ങൾ വായനയ്ക്കായി തിരഞ്ഞെടുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ അവർ പങ്കുവച്ചു. അന്നേദിവസം തന്നെ മാതൃഭൂമി മധുരം മലയാളം പദ്ധതിക്കും തുടക്കം കുറിച്ചു
ജൂൺ 21 യോഗാ ദിനാചരണം നടത്തി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഷൈനി ടീച്ചർ ക്ലാസ് നടത്തി. കുട്ടികളുടെ യോഗയും പ്രദർശനവും നടത്തി. കൂടാതെ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പറപ്പൂക്കര പഞ്ചായത്ത് ഹാളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുക്കുകയും അന്നേദിവസം തന്നെ തൃശ്ശൂരിൽ നടന്ന യോഗ പ്രദർശനത്തിലും പങ്കെടുത്തു. അതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് ട്രോഫിയും ലഭിച്ചു.
ജൂൺ 26ന് ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി നമ്മുടെ സ്കൂളിലെ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരിയുടെ ഉപയോഗ മൂലം ഉണ്ടാകുന്ന വിപത്തിനെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. നന്ദിക്കര സെൻററിലും നെല്ലായി സെൻററിലും സ്കൂൾ പരിസരത്തും പന്തല്ലൂർ സെൻററിലും കുട്ടികളുടെ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ഉണ്ടായി. അന്നേദിവസം തന്നെ ഗ്രീൻ ബുക്കിന്റെ സബ് എഡിറ്റർ ശ്രീമതി ദീപ്തി ഷജിലിൻറെ വായനയുടെ പുതിയ ലോകത്തെക്കുറിച്ച് ക്ലാസ് നടത്തുകയുണ്ടായി.
വായന മാസാചരണം സമാപനം
പുസ്തക പ്രദർശനം
ഔഷധസസ്യപ്രദർശനം
കർക്കിടകം മാസാചരണം
വായന മാസാചരണം സമാപനത്തോടനുബന്ധിച്ചാണ് വീട്ടിൽ ഒരു ലൈബ്രറി എന്ന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചത്. കുട്ടികൾക്ക് വീട്ടിൽ വായിക്കാനായി ഒരു ലൈബ്രറി ആരംഭിക്കുക ഇതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ പിടിഎ മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹായത്തോടെ സംഘടിപ്പിച്ചു. കുട്ടികൾക്ക് മാത്രമല്ല ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ലഭിച്ചു. വായനക്കുറിപ്പുകൾ വളരുന്ന ലൈബ്രറിയുടെ പ്രദർശനം തുടങ്ങിയ തുടർ പ്രവർത്തനങ്ങളായി ലക്ഷ്യമിടുന്നു.
എല്ലാവർഷവും നമ്മുടെ സ്കൂളിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്താറുണ്ട്. വായന മാസത്തിൽ തന്നെ പുസ്തക പ്രദർശനം നടത്തി. ലൈബ്രറിയിലെ പുസ്തകങ്ങൾ പിടിഎ എസ് എസ് ജി രക്ഷിതാക്കൾ സ്റ്റുഡൻസ് എന്നിവർക്ക് അറിയാനുള്ള മികച്ച അവസരമായിരുന്നു ഇത്.
കർക്കിടകമാസ ആചരണത്തിന്റെ ഭാഗമായി ഔഷധസസ്യ പ്രദർശനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. പാർക്കിൽ ധാരാളം ഔഷധസസ്യങ്ങളും അവയുടെ വിവരണവും ഒരുക്കിയിരുന്നു.
കുട്ടികൾ ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. ഉപയോഗവും ഔഷധഗുണവും പരിചയപ്പെട്ടു. ഔഷധസസ്യങ്ങളുടെ ഗുണങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയാൻ മികച്ച അവസരമായിരുന്നു ഔഷധസസ്യപ്രദർശനം.
വീട്ടിൽ ഒരു ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം 25 7 2024 ഉച്ചയ്ക്ക് ഒന്നരയ്ക്ക് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ശ്രീ ഇ കെ അനൂപ് നിർവഹിച്ചു. എസ് ആർ ജി കൺവീനർ നൈസ് ടീച്ചർ പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്ക് ആദ്യ ബുക്ക് സ്കൂളിൽ നിന്നും വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് അജിമോൾ ഷാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറാം വാർഡ് മെമ്പർ നന്ദിനി സതീശൻ എം പി ടി എ പ്രസിഡൻറ് ശ്രീമതി അശ്വതി എസ് എസ് ജി ചെയർപേഴ്സൺ ശ്രീ മോഹനൻ വടക്കേടത്ത് എന്നിവർ ആശംസകൾ അറിയിച്ചു
ചാന്ദ്രദിനം
ചാന്ദ്രദിനത്തിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി. ക്ലാസുകളിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ആദ്യ ചന്ദ്രയാത്രയെക്കുറിച്ച് വിഷമതകളെ കുറിച്ച് ലക്ഷ്യങ്ങളെക്കുറിച്ച് അധ്യാപകർ ക്ലാസുകൾ സംഘടിപ്പിച്ചു.
ചാന്ദ്രദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്ക് വലിയ സ്വപ്നങ്ങൾ കാണാനും കൈപ്പിടിയിൽ ഒതുക്കാനും കുട്ടികൾക്ക് പ്രചോദനമാകുന്ന ചാന്ദ്രദൗത്യത്തിന്റെ കഥകൾ അധ്യാപകർ കുട്ടികളുമായി പങ്കുവെച്ചു. ചാന്ദ്രദിന കവിതകൾ പ്രസംഗങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളും ചുമർപത്രികളും പ്രദർശിപ്പിച്ചു.
പ്രേംചന്ദ് ദിനം ജൂലൈ 31
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. കളക്ടർ അവധിയായിരുന്നതിനാൽ ഓൺലൈൻ ആയി ആണ് പരിപാടികൾ സംഘടിപ്പിച്ചത്. 6 7 ക്ലാസുകളിലെ കുട്ടികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
ആഗസ്റ്റ് 6
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി ഹിരോഷിമ ദിനം എന്താണെന്ന് സഡാക്കോ പക്ഷിയെ കുറിച്ച് സഡാക്കോ പക്ഷിയുടെ യും ഹിരോഷിമാ ദിനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചൈന ടീച്ചർ ലളിതവും രസകരവുമായി ക്ലാസ് എടുത്തു.
ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം നാഗസാക്കി ദിനം
നാഗസാക്കി ദിനത്തിൽ ഷൈനി ടീച്ചർ നാഗസാക്കി ദിനം എന്താണെന്നും ജപ്പാനിലെ അന്നുമുതലുള്ള ദുരവസ്ഥയെക്കുറിച്ചും അതിൽ നിന്ന് കരകയറിയ നിശ്ചയദാർഢ്യത്തിൽ ഇന്ന് വികസിത രാജ്യമായി തീർന്നതിനെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് ക്വിറ്റിന്ത്യാ ദിനത്തെകുറിച്ച് സിന്ധു ടീച്ചർ കുട്ടികൾക്ക് ക്ലാസ് നൽകി. ക്വിറ്റിന്ത്യാ ദിനത്തിൻറെ പ്രാധാന്യവും ദേശീയബോധവും കുട്ടികളിൽ ഉളവാക്കുന്ന തരത്തിൽ ലളിതവും രസകരവുമായി ടീച്ചർ ക്ലാസ് നയിച്ചു.
ആഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് 9 മണിക്ക് പതാക ഉയർത്തി എച്ച്എം അനില ടീച്ചർ 78 സ്വാതന്ത്ര്യ ദിനം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു, സ്വാതന്ത്ര്യദിന പ്രസംഗങ്ങളും വിവിധ കലാപരിപാടികളും നടത്തി പിടിഎ അംഗങ്ങളുടെ ഡാൻസ് പാട്ട് എന്നിവയോടെ കലാപരിപാടികൾ അവസാനിപ്പിച്ചു. തുടർന്ന് ഇന്ത്യയുടെ ഭൂപട രൂപത്തിൽ കുട്ടികൾ നിരന്നുനിന്ന് നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം നൽകി.
സെപ്റ്റംബർ 5 അധ്യാപകദിനം
പരീക്ഷകാലമായതിനാൽ ദിനാചരണം ചുരുങ്ങിയ പ്രവർത്തനങ്ങൾ കൊണ്ട് നടത്തി. അസംബ്ലിയിൽ എച്ച് എം അനിലെ ടീച്ചർ അധ്യാപക ദിനത്തിൻറെ പ്രസക്തിയെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും സർവ്വേ പള്ളി രാധാകൃഷ്ണൻ അവർകളുടെ മഹത്വത്തെക്കുറിച്ച് അറിവ് നൽകുകയും ചെയ്തു കുട്ടികൾ എല്ലാ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആശംസകൾ അർപ്പിച്ചു
സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ സാക്ഷരതയുടെ നിർവചനം സാക്ഷരതയുടെ പ്രാധാന്യം ആവശ്യകത നേടിയെടുക്കാനുള്ള വഴികൾ എല്ലാം എച്ച് എം ടീച്ചർ ക്ലാസ് എടുത്തു സെപ്റ്റംബർ 8 ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച സാക്ഷരതാ പ്രവർത്തനങ്ങൾ നടന്നത്. പരീക്ഷയെ ബാധിക്കാത്ത രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയത്
സെപ്റ്റംബർ 14 ഹിന്ദി ദിനം
സെപ്റ്റംബർ 14 ഹിന്ദി ദിനം സ്കൂൾ വെക്കേഷൻ തുടങ്ങിയതിന്റെ പിറ്റേദിവസം ആയതിനാൽ സ്കൂൾ വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം ആചരിച്ചു ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ലീഡർ മറ്റു കുട്ടികളെ ബോധവൽക്കരിക്കാൻ അസംബ്ലിയിൽ അവസരം നൽകി . യുപി തലത്തിലുള്ള കുട്ടികൾ ഹിന്ദി പോസ്റ്റർ തയ്യാറാക്കിയ അവതരിപ്പിച്ചു
ഓണം
ഓണാഘോഷം നല്ല രീതിയിൽ തന്നെ സ്കൂളിൽ നടത്തി ഓണസദ്യ ഗംഭീരമായിരുന്നു ഓണപ്പൂക്കളം ഇട്ട് കുട്ടികൾ ഓണാഘോഷത്തിന് തുടക്കമിട്ടു പലതരം കളികളിൽ എല്ലാവരും പങ്കെടുത്തു. കുട്ടികൾക്ക് വിഭവസമൃദ്ധമായ സത്യം തന്നെ നൽകുവാൻ കഴിഞ്ഞു
ലോകഹൃദയ ദിനം സെപ്റ്റംബർ 29
സെപ്റ്റംബർ 29 ലോക കൃതിയ ദിനമായി ആചരിച്ചു നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം ഹൃദയത്തിൻറെ ആരോഗ്യമാണ് ഒരുവനെ ആയുസ്സ് തീരും വരെ കാത്തു സൂക്ഷിക്കുന്നത് ഇന്നു കാലത്ത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഏറി വരികയാണ് അതിന് പ്രധാന കാരണം മനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യങ്ങളും ആവശ്യത്തിനും വ്യായാമം ഇല്ലാത്തതുമാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ അടങ്ങിയ ഒരു പ്രബന്ധാവതരണം സ്കൂൾ അസംബ്ലിയിൽ നടത്തുകയുണ്ടായി
ഒക്ടോബർ 1 വൃദ്ധ ദിനം
ഒക്ടോബർ 1 ലോക വയോജന ദിനത്തിൻറെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികളിലെ വീടുകളിലുള്ള 80 വയസ്സിന് മുകളിലുള്ള മുത്തശ്ശന്മാരെയും മുത്തശ്ശി പൊന്നാട അണിയിച്ച് സ്കൂളിൽ ആദരിച്ചു. അവർ അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും പാട്ടുകൾ പാടി കൊടുക്കുകയും ചെയ്തു അതോടൊപ്പം തന്നെ പൂർവ്വ അധ്യാപികയായ മന്ദാകി ടീച്ചറെ അധ്യാപകരും കുട്ടികളും പോയി ആദരിച്ചു ഇതോടൊപ്പം രക്ഷിതാക്കൾക്കുള്ള ഒരു മോട്ടിവേഷൻ ക്ലാസ് എൻ എസ് സന്തോഷ് ബാബു മാസ്റ്റർ നൽകി.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് റാലി നടത്തി അസംബ്ലിയിൽ പരിപാടികൾ അവതരിപ്പിച്ചു കൂളും പരിസരവും വൃത്തിയാക്കി ടീച്ചർ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു ഗാന്ധി ക്വിസ് നടത്തി കുട്ടികളുടെ പോസ്റ്റർ നിർമ്മാണം ഗാന്ധി പാട്ടുകൾ അവതരിപ്പിച്ചു
ഒക്ടോബർ 15 അബ്ദുൽ കലാം ജന്മദിനം ലോക വിദ്യാർത്ഥി ദിനം
അന്നേദിവസം അസംബ്ലിയിൽ കലാമിനെ കുറിച്ചുള്ള അവതരണം നടത്തി പ്രാധാന്യം വ്യക്തമാക്കി പോസ്റ്റർ നിർമ്മാണം കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരുന്നു കുട്ടികൾ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
ഐക്യരാഷ്ട്രസഭ നിലവിൽ വന്ന ദിനമായ 1945 ഒക്ടോബർ 24 പ്രാധാന്യം വ്യക്തമാക്കി കുട്ടികൾ ലഘു പ്രസംഗം അവതരിപ്പിച്ചു. 1948 മുതലാണ് ഈ ദിനം ആചരിച്ചു വരുന്നതെന്ന് മനസ്സിലാക്കി ലോകസമാധാനവും സുരക്ഷിതത്വവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ഐക്യരാഷ്ട്രസഭ 1945 ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ഒക്ടോബർ 24 ലോകം ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നത്
School innovation marathon 2025
സ്കൂൾ ഇന്നവേഷൻ മാരത്തോൺ സ്കൂൾ ലെവൽ 12 കുട്ടികൾ പങ്കെടുത്തു. നാല് ടീമാണ് ഉണ്ടായിരുന്നത് എല്ലാ കുട്ടികളും വളരെ ഭംഗിയായി ആശയങ്ങൾ സ്വരൂപിക്കാനും പുതിയ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സാമൂഹ്യ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനും പരിശ്രമിച്ചു. നാല് ആശയങ്ങൾ സബ്മിറ്റ് ചെയ്തു.
2021-22 പാഠ്യേതര പ്രവർത്തനങ്ങൾ
25 ജൂലൈ 2021 കോവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിലും അദ്ധ്യാപനം രക്ഷിതാക്കളിലേക്കു൦ ആയ സാഹചര്യത്തിൽ 'വീട് ഒരു വിദ്യാലയം ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചത് ക്രൈ൦ ബ്രാഞ്ച് DYSP ശ്രീ സുരേന്ദ്രൻ മങ്ങാട്ട് ആണ്. ഓൺലൈൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർനെറ്റിന്റെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസിനാൽ സാധിച്ചു
വിവിധ സംഘടനകളും ബാങ്കുകളും നാട്ടിലെ പ്രമുഖ വ്യക്തികളു൦ അദ്ധ്യാപകരും മാനേജ്മെന്റും ചേർന്ന് ഓൺലൈൻ പഠനത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൊബൈൽ ഫോൺ വാങ്ങാൻ നിവർത്തിയില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാനും ഓൺലൈൻ പഠന സൌകര്യങ്ങൾ നൽകാനും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.
28 ആഗസ്റ്റ് 2021
മക്കൾക്കൊപ്പ൦(രക്ഷിതാക്കളോടുള്ള വർത്തമാനം)
കോവിഡുകാലത്ത് നമ്മുടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മാനസികാരോഗ്യ വുമായി ബന്ധപ്പെട്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ്. മഹാത്മ യു പി സ്കൂൾ അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആണ് മക്കൾക്കൊപ്പ൦ ക്ലാസ് നയിച്ചത്. എല്ലാവർക്കും കോവിഡ് കാല മാനസിക പിരിമുറുക്കങ്ങൾ ക്ക് അയവു വരുത്താവുന്ന പ്രയോജനകരമായ ക്ലാസ് ആയിരുന്നു അത്.
17 നവ൦ബർ 2021വായനാവസന്ത൦ വായനാവസന്ത൦ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.
30 സെപ്റ്റംബർ 2021
ഫുഡ് ഫെസ്റ്റ്, പോഷൺ അഭിയാൻ
പോഷൺ അഭിയാന്റെ ഭാഗമായി 'കുട്ടികളു൦ പോഷകാഹാരവു൦' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറു൦ പൂർവ്വവിദ്യാർത്ഥിയുമായ ഡോ. രഘുനാഥ് ആണ് ക്ലാസ് നയിച്ചത്. പോഷകാഹാരവു൦ അതിന്റെ ആവശ്യകതയും ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയുടെ ദോഷവശങ്ങളു൦ എല്ലാം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനു൦ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും ഇതിനാൽ സാധിച്ചു.
മുൻ സാരഥികൾ
ശ്രീധരൻ കർത്താ സ്റ്റാഫ് മാനേജ്മെന്റ് ഇപ്പോൾ കെ കെ ഭരതൻ മാനേജർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി രവീന്ദ്രനാഥ് -നമ്മുടെ മുൻ വിദ്യാഭ്യാസ മന്ത്രി
നേട്ടങ്ങൾ .അവാർഡുകൾ.
- 2021-22 നേട്ടങ്ങൾ*
ശാസ്ത്ര ര൦ഗ൦ മത്സരങ്ങളിൽ വേണ്ട പരിശീലനങ്ങൾ നടക്കുകയും ശാസ്ത്ര പരീക്ഷണത്തിൽ ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയായ വിജ്ഞാൻ സാഗർ ഖൂബി പരീക്ഷയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവു൦ മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചു. വിദ്യാര൦ഗ൦ കലാസാഹിത്യ വേദി മത്സരങ്ങളിൽ നാടൻപാട്ടിന് ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
LSS സ്കോളർഷിപ്പ് ഈ വർഷവും ഈ വിദ്യാലയത്തിൽ ലഭിച്ചു.സ൦സ്കൃത൦ സ്കോളർഷിപ്പ് പരീക്ഷാ ഫലം -കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച പോലെ ഉന്നത വിജയം പ്രതീക്ഷിക്കുന്നു.
ഭാഷാപോഷിണി പ്രവർത്തനങ്ങൾ നടന്നു വരുന്നു.
*മുൻ വർഷ നേട്ടങ്ങൾ*
ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സ൦സ്ഥാനോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് അഞ്ചാം സ്ഥാനവും കലോത്സവത്തിന് ഉന്നത സ്ഥാനവും നേടാൻ സാധിച്ചു. മേളകൾക്ക് പങ്കെടുത്ത ഒട്ടുമിക്ക മേഖലകളിലും A Grade കരസ്ഥമാക്കാനും സാധിച്ചു. വിദ്യാലയത്തിൽ നിന്നല്ലാതെ ഒരു പ്രത്യേക പരിശീലനവും ഇല്ലാതെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.ഇത് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച പൊൻതൂവൽ തന്നെയാണ്. LS S/ USS സ്കോളർഷിപ്പ് പരീക്ഷയിൽ (2018-19 )കഴിഞ്ഞ വർഷം UPതലത്തിൽ 2 വിദ്യാർത്ഥികൾക്കും LPതലത്തിൽ 3 വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഈ വർഷവും LSS - USS പരിശീലനം നടന്നു വരുന്നു. അക്കാദമികമായ കലാപരമായും നമ്മുടെ വിദ്യാർത്ഥികൾ മുന്നിൽ തന്നെയാണ് എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. കുട്ടികൾക്ക് ഇംഗ്ലീഷ് കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും, കുട്ടികൾക്ക് ഹിന്ദി കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഹിന്ദിയും, പഠനം ലളിതവും രസകരമാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അബാക്കസ് പരിശീലനവും നടന്നു വരുന്നു. കട്ടികളുടെ ഫുട്ബോൾ ക്ലബ് പൂർവ്വാധികം മികച്ച് പ്രവർത്തിക്കുന്നു. ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഭരോസ കപ്പിൽ ഒന്നാം സ്ഥാനവും സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
യോഗ നാഷണൽ ലവൽ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കാണ് ലഭിച്ചത്.
ഭൌതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിൻ്റെ ഭാഗമായി ഒരു നല്ല ജൈവവൈവിധ്യ പാർക്ക് പൂർത്തിയായി. ഇതിന് PTA, SSG, നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേരുടെ കൂട്ടായ പരിശ്രമവും സഹായസഹകരണവും കൊണ്ടു മാത്രമാണ് നമുക്ക് ഈ പാർക്ക് ഇത്രത്തോളം എത്തിക്കാൻ സാധിച്ചത്.
വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ ഏവരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന ആത്മാർത്ഥമായ പ്രതീക്ഷയോടെ......