മേഴ്‌സി കോൺവെൻറ് എൽ. പി. സ്കൂൾ, പീച്ചി, തൃശ്ശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മേഴ്‌സി കോൺവെൻറ് എൽ. പി. സ്കൂൾ, പീച്ചി, തൃശ്ശൂർ | |
---|---|
വിലാസം | |
പീച്ചി പീച്ചി പി.ഒ. , 680653 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 19 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 9562162303 |
ഇമെയിൽ | mercyclpspeechi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22475 (സമേതം) |
യുഡൈസ് കോഡ് | 32071205904 |
വിക്കിഡാറ്റ | Q64091367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ollukkara |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണഞ്ചേരി, പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | sr Deepthy paul |
പി.ടി.എ. പ്രസിഡണ്ട് | majoy t k |
എം.പി.ടി.എ. പ്രസിഡണ്ട് | Amrita |
അവസാനം തിരുത്തിയത് | |
22-02-2024 | 22475 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നയന യന മോഹനങ്ങളായ മാമലകളാലും സസ്യശ്യാമളമായ വനഭൂമികളാലും പച്ചവിരിച്ച നെൽപ പ്പാടങ്ങളാലും മനോഹരമായ പീച്ചി ഗ്രാമത്തിൻ്റെ ഹൃദ യഭാഗത്ത്, പരി. ലൂർദ് മാതാ ദൈവാലയത്തിനും വശ്യ സുന്ദരമായ പീച്ചിഡാമിനും ഇടയിൽ തിലകക്കുറി യായി പ്രശോഭിക്കുന്ന മേഴ്‌സി കോൺവെൻ്റ് എൽ.പി സ്കൂൾ കാരുണ്യമാതാവിൻ്റെ സംരക്ഷണയിൽ ഇന്നും വളർന്ന് പരിലസിക്കുന്നു.
പീച്ചി ഇടവകയുടെ പുരോഗതിക്കും അപ്പ സ്തോല പ്രവർത്തനങ്ങളുടെ സുഗമതക്കും കുടുംബ ങ്ങളുടെ സമുദ്ധാരണത്തിനുമായി അന്നത്തെ പീച്ചി പള്ളി വികാരി റവ. ഫാ. പോൾ മേച്ചേരിയുടെ അപേ ക്ഷയാലും മാർ ജോസഫ് കുണ്ടുകുളം പിതാവിന്റെ ആശീർവാദത്താലും ബഹു. മദർ ജനറൽ ഏഴ്‌സല, 1973 നവംബർ 18 ന് ഇവിടെ ഒരു മഠം സ്ഥാപിക്കുകയും മഠത്തിനോടനുബന്ധിച്ച് ഒരു നഴ്‌സറി ക്ലാസ് ആരംഭിക്കുകയും ചെയ്‌തു. അന്നത്തെ ജനറൽ കൗൺസിലർ ആയിരുന്ന ബഹു. സി. അലോഷ്യസിൻ്റെ നേതൃത്വ ത്തിൽ ആരംഭിച്ച ഈ ബാലവാടിയുടെ ആദ്യത്തെ അദ്ധ്യാപിക ബഹു. സി. റോസ് തരകൻ ആയിരുന്നു. അങ്ങനെ 1975 മെയ് 31 ന് ബഹു. സി. ട്രീസ ഫ്ളവർ ഇവിടെ പ്രധാന അദ്ധ്യാപികയായി ചാർജെടുക്കു കയും ഒരു ഇംഗീഷ് മീഡിയം സ്ക്കൂളാക്കി ഒന്നാം ക്ലാസ്സു മുതൽ ആരംഭിക്കുകയും ചെയ്തു. 1978ൽ നാലാം ക്ലാസ് ആരംഭിച്ചപ്പോൾ പുറത്തുനിന്ന് മുന്ന് അദ്ധ്യാപികമാരെ നിയമിക്കുകയും അവരുടെ താമസ സൗകര്യം പരിഗണിച്ച് ഒരു ബോർഡിംഗ് സ്ഥാപിക്കു കയും ചെയ്തു. 1979 ൽ റവ. സി. ക്രിസ്റ്റല്ല പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. 198908 വിദ്യാർത്ഥികൾ വർദ്ധിക്കുകയും വീണ്ടും മൂന്ന് ക്ലാസ് മുറികൾ പണി തീർക്കുകയും ചെയ്‌തു. സി. ക്രിസ്റ്റല്ല യ്ക്കുശേഷം സി. വെസ്റ്റീന, സി. യൂക്കരിസ്റ്റ, സി. എസ്തർ, സി. എഥൽബർട്ട്, സി. ആജില, സി. പോളിന്നൂസ്, സി. ബനവന്തൂര, സി. റോസിലി ജോസ്, സി വിവിയൻ, സി. ശാന്തി ജോസ് തുടങ്ങിയ പ്രധാന അദ്ധ്യാപകരുടെ ആത്മാർത്ഥമായ സേവനവും കഠി നാധ്വാനവും മൂലം നമ്മുടെ വിദ്യാലയം അഭിവ്യ ദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് ഉയർന്നു. തുടർന്നും സ്ക്കൂളിൻ്റെ പ്രവർത്തനങ്ങൾ ഇപ്പോ ഴത്തെ പ്രധാന അദ്ധ്യാപിക റവ. സി. ദീപ്തി പോളിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി നടന്നുപോരുന്നു. 2015 മെയ് 14 നാണ് വിദ്യാലയ ത്തിന് അംഗീകാരം ലഭിച്ചത്. അന്നത്തെ പ്രധാന അദ്ധ്യാപിക റവ. സി. ശാന്തി ജോസിന്റെ നിരന്തര മായ പരിശ്രമമാണ് ഇതിന് പിന്നിലുണ്ടായിരുന്നത് എന്ന് നന്ദിയോടെ അനുസ്‌മരിക്കുന്നു.
നാൾവഴികളിലൂടെ സ്ക്കൂളിന് പിതിയമുഖം അലങ്കരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സ്ക്കൂൾ അധികൃതരും അദ്ധ്യാപകരും രക്ഷിതാക്കളും. കുട്ടി കൾക്ക് സാങ്കേതിക പരിശീലനം നൽകുന്നതിനായി കമ്പ്യൂട്ടർ പരിജ്ഞാനവും പാഠ്യവിഷയങ്ങൾ ഹൃദ്യ സ്ഥമാക്കുന്നതിനുപകരിക്കുന്ന വിധത്തിൽ സ്‌മാർട്ട് ക്ലാസ്സും സജ്ജീകരിച്ച് പഠനം ആനന്ദപ്രദമാക്കുന്ന തിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഉപജില്ല കലാമത്സര ങ്ങളിൽ നല്ല വിജയം കരസ്ഥമാക്കാനും കുട്ടികളിൽ ആത്മീയ വളർച്ചക്കും മൂല്യബോധവും വളരുന്നതി നുതകുന്ന വേദോപദേശ സന്മാർഗ്ഗക്ലാസ്സുകൾ നടത്തി വരുന്നു.
വിദ്യാലയത്തിൽ പ്രധാനമായും ഓരോ ദിനാചരണ ങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കു കയും അദ്ധ്യാപകർ വേണ്ട പ്രോത്സാഹനങ്ങളും നൽകി വരുന്നു. കുട്ടികളിൽ കലാ-കായികപരമായ കഴിവുകൾ വർദ്ധിക്കുന്നതിനായി ബാലകലോത്സ വവും കായികാപരിപാടികളും നടത്തിവരുന്നു. കുട്ടി കളിൽ ശാരീരികവും മാനസികവുമായ ബലത്തിനും ഏകാഗ്രത വർദ്ധിപ്പിക്കാനുമായി യോഗ ക്ലാസ്സുകൾ നടത്തി വരുന്നു. കുട്ടികൾക്ക് പൊതു വിജ്ഞാനം വർദ്ധിക്കുന്നതിനായി ക്വിസ് മത്സരങ്ങൾ സ്കോ ളർഷിപ്പ് പരീക്ഷകൾ എന്നിവ നടത്തുന്നു. എല്ലാ വർഷവും പഠനത്തിൽ മികവുള്ള കുട്ടിക്ക് പ്രത്യേക
» General proficiency award go നൽകി വരുന്നു.
സ്ക്കൂളിൻറെ പുരോഗതിക്കായി താങ്ങും തണ ലുമായി അതിമഹത്തായ പ്രവർത്തനം കാഴ്‌ചവെച്ചു കൊണ്ട് പി.ടി.എ ഞങ്ങൾക്കൊപ്പമുണ്ട്. സാധാരണ കാർക്ക് തണലേകി, കുരുന്നുകൾക്ക് മധുരിക്കും അറി വേകി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു.
വിദ്യാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം 2022 നവംബർ 26 ന് നടത്തുകയുണ്ടാ യി. ഇതിനു മുന്നോടിയായി പൂർവ്വ വിദ്യാർത്ഥികളുടെ ഒരു സംഗമം വിളിച്ചു കൂട്ടുകയും അവരുടെ സഹായ സഹകരണങ്ങളോടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്‌തു. പൂർവ്വകാല വിദ്യാർത്ഥികളായ എറണാകുളം പ്രിൻസിപ്പൾ ജഡ്‌ജ് ശ്രീമതി ഹണി വർഗ്ഗീസ് ഉദ്ഘാടനവും, തിരുവനന്ത പുരം ടൗൺ പ്ലാനർ ശ്രീമതി ഷിജി ചന്ദ്രൻ മുഖ്യപ്ര ഭാഷണവും നവജ്യോതി പ്രൊവിൻഷ്‌ൽ സി. ജെസിൻ തെരേസ് അനുഗ്രഹപ്രഭാഷണവും നടത്തി. പൂർവ്വ പ്രധാന അദ്ധ്യാപികമാരെയും അദ്ധ്യാപകരെയും ആദരിച്ച ചടങ്ങ് വളരെ ഹൃദയസ്‌പർശകമായിരുന്നു. വിവിധ ബാച്ചുകാർ ഒത്തുച്ചേരുകയും സ്‌കൂളിന്റെ
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുകയും ചെയ്തു. രാഷ് സാഹിത്യ കലാരംഗങ്ങലിൽ വ നമ്മുടെ പൂർവ്വവിദ്യാർത്ഥികൾ ഇ മുൽക്കൂട്ടായി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 22475
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ