സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(22229 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
വിലാസം
വെങ്ങിണിശ്ശേരി

പാറളം പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - ജൂൺ - 1948
വിവരങ്ങൾ
ഫോൺ0487 2278825
ഇമെയിൽcalps8825@gmail.com
കോഡുകൾ
സ്കൂൾ കോഡ്22229 (സമേതം)
യുഡൈസ് കോഡ്32070401401
വിക്കിഡാറ്റQ64091708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ234
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .ജാൻസി സി എൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഡോമിനി എ എൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഡിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  കേരളത്തിലെ  തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ്  വെങ്ങിണിശ്ശേരി. മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന്, കൂട്ടാലക്കുന്ന്,  ശിവപുരം കുന്ന്, കോടന്നൂർ കുന്ന്, പയങ്കൻ കുന്ന്  എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.  
            ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948 ജൂൺ 15) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948  ൽ ആരംഭിച്ച് നാടിൻറെ പഠനക‌‍ളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ്‌ വരെ 400 ഓള൦  വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ‌ ശക്തമായി പിന്തുണയ്ക്കുന്ന  ഒരു നല്ല P T A  മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട്
          എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടരുകയാണ് സി. എ. എൽ. പി. എസ് വെങ്ങിണിശ്ശേരി.

ഭൗതികസൗകര്യങ്ങൾ

  2015 നവംബർ 25 ന് പുതുക്കി പണിത് പ്രവർത്തനം ആരംഭിച്ച ആകർഷകമായ പുതിയ വിദ്യാലയത്തിന് 8 ക്ലാസ്സ് മുറികളും,ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള 4 ക്ലാസ്റൂമും, ഒരു ലൈബ്രറി ഹാളും, ഒരു ഐ ടി റൂം, ജൈവവൈവിധ്യ ഉദ്ധ്യാനങ്ങൾ എന്നിവ ഉണ്ട്.
  ഈ വിദ്യാലയത്തോട് ചേർന്ന് 11 ടോയ്‌ലെറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് .ഒ.എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പൺ സ്റ്റേജും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

   ഈശ്വര വിശ്വാസം ആത്മശക്തി എകാഗ്രത ഇവ വർധിപ്പിക്കാനും  തദ്വാരാ ഉത്തമ വ്യക്തിത്വങ്ങൾ വാർത്തെടുക്കാനും രൂപ കല്പന ചെയ്ത സംവിധാനമാണ് ഊർജ്ജ-പ്രോഗ്രാം എന്ന പേരിലുള്ള യോഗ.രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഈ പരിപാടിയിൽ കുട്ടികൾ ഉത്‌സാഹപൂർവ്വം പങ്കുകൊള്ളുന്നു. 
  എല്ലാ കുട്ടികൾക്കും തുല്യ പങ്കാളിത്തം നൽകി ആത്മവിശ്വാസത്തോടെ അസംബ്ലിയിൽ വായിക്കുന്നതിനു ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികൾക്കും അവസരം നൽകുന്നു.
  കുട്ടികളിൽ മാതൃഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പദസമ്പത്ത് വർധിപ്പിക്കുന്നതിനും അവസരം നൽകിയ ശേഷം ദിവസവും മൂല്യനിർണയം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.
  നിത്യജീവിതവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാചകങ്ങൾ പരിചയപ്പെടുകയും അതു സ്വായത്തമാക്കാൻ കുട്ടികളെ പരിശീലിപ്പിക്കന്ന പരിപാടി. 
  ഈ പ്രോഗ്രാമിലൂടെ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുന്ന തരത്തിൽ ഓരോ മാസവും ബാലസഭ നടത്തുന്നു.
  ഈ പ്രോഗ്രാമിലോടെ കമ്പ്യൂട്ടർ പ്രവർത്തങ്ങൾ വൈദക്ത്യമായി കൈകാര്യം ചെയ്തതിനു കുട്ടികളെ ഒരുക്കുന്നു.
  മാസാന്ത്യ മൂല്യ നിർണയത്തിലൂടെ ഓരോ ക്ലാസ്സിൽ നിന്നും  ക്വിൻ ആൻറ് കിംഗ് .ആയ കുട്ടികളെ കണ്ടെത്തുന്നു.സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു.
  ഗണിത ക്ലബിന്റെ  നേതൃത്വത്തിൽ ഗണിതദിനത്തോട്  അനുബന്ധിച്ച പഠന പ്രവർത്തനങ്ങൾ   നടത്താറുണ്ട്. 
 
  ഇംഗ്ലീഷ് ക്ലബിന്റെ    നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും മറ്റു  പഠന പ്രവർത്തനങ്ങളും നടത്താറുണ്ട് .
  ഹെൽത്ത ക്ലബ് വഴി കുട്ടികൾക്കു ടീച്ചർമാരുടെ നേതൃത്തത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. 
  മലയാളം  ക്ലബിന്റെ    നേതൃത്വത്തിൽ കേരളപ്പിറവി മറ്റു വിശേഷ ദിവസങ്ങളോടനുബന്ധിച്ച  പ്രവർത്തനങ്ങളും നടത്താറുണ്ട് .
  സയൻസ് ക്ലബ്ബ്ന്റെ  നേതൃത്വത്തിൽ ശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച പ്രവർത്തങ്ങളുടെ ഭാഗമായി ക്വിസ്  എക്സ്സ്‌പിരിമെണ്ട് എന്നിവ നടത്താറുണ്ട്.

മുൻ സാരഥികൾ

  1948-1977 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകൻ.  
  1977-1984 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകൻ.
  1984-1987 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1987-1991 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1991-1995 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1995-1998 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  1998-2003 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.
  2010-2016 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  https://www.facebook.com/bisto.akkara

നേട്ടങ്ങൾ .അവാർഡുകൾ.

   സി എ എൽ പി എസ് വെങ്ങിണിശ്ശേരി വിദ്യാലയത്തിൽ നിന്നു 2022-2023വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായവർ ഐറിൻ ജെ മേനാച്ചേരി,ആൻജലീന പി ജെ.,ഹെൽന ജെൽവിൻ,ആർഷ കൃഷ്ണകുമാർ വി ,ആർച്ച കൃഷ്ണകുമാർ വി,വിസ്മയ എം. വി.
  സി എ എൽ പി എസ് വെങ്ങിണിശ്ശേരി വിദ്യാലയത്തിൽ നിന്നു 2021-2022വർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായവർ അനാമിക പ്രിജോ ,ആൻ അജീഷ് ,സ്മിത്ത് പി എസ് ,ശ്രയ കെ ആർ ,നക്ഷത്ര കെ എസ് ,ദിയ കെ ആർ ,ആദി കൃഷ്ണ സി എം.
    2020-2021 7 കുട്ടികൾ LSS SCHOLORSHIP നേടിയെടുത്തുകൊണ്ട് ഉപജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയമെന്നു തെളിയിച്ചു. നിവേദ്‌ കൃഷ്ണ കെ എസ്, ആത്മിക് സി എസ്, ഗവൽ പി ഡി, അലെൻസോ ലിജോ എൻ, പ്രതുൽ എം എസ്, അൻലിൻ കെ എഫ്, ആൻ മേരി ഫ്രിജോ എന്നിവരാണ് വിജയികളായത്.

വിദ്യാലയ പ്രവർത്തന ഫോട്ടോകൾ

വിദ്യാലയ ശുചികരണ പ്രവർത്തനങ്ങൾ

പൂർവ്വ വിദ്യർത്ഥി സംഗമ൦

പ്രവേശനോത്സവം 2021-2022

ശിശുദിനം

പ്രവർത്തി പരിചയം

ക്രിസ്തുമസ് ആഘോഷങ്ങൾ

വായനചങ്ങാത്തം

വാർഷികഘോഷം

സ്വതന്ത്രത്തിൻറെ അമൃത് മഹോത്സവം

രാജ്യം മുഴുവൻ 75-ാ൦ സ്വതന്ത്രത്തിൻറെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വേളയിൽ സി എ എൽ പി എസ് വെങ്ങിണിശ്ശേരി നടത്തിയ ആഘോഷങ്ങൾ 10/8/2022 തിയ്യതി സ്വതന്ത്രത്തിൻറെ കയ്യൊപ്പ് എല്ലാവരും രേഖപ്പെടുത്തി.11/8/2022 തിയ്യതി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സിബി സുരേഷിൻറെ നേത്രത്വത്തിൽ ഗാന്ധി മരം നാട്ടു.12/8/2022 തിയ്യതി ഭരണഘടന ആമുഖം വായിച്ചു.സ്വതന്ത്ര ദിന പരിപടികൾ (ദേശഭക്തി ഗാനം, പതാക നിർമ്മാണം , പ്രസംഗ മത്സരം, പതാകയുടെ ക്രാഫ്റ്റ്നിർമ്മാണം )എന്നിവ നടത്തി.ആഗസ്റ്റ്‌ പതിനഞ്ചിനു രാവിലെ 9 മണിക്ക് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പി ടി എ ,എം പി ടി എ ,അധ്യാപകരുടെയും സാനിധ്യത്തിൽ ആഘോഷപൂർവം ദേശീയ പതാക ഉയർത്തി.

പ്രവർത്തനങ്ങൾ 2023-24

വഴികാട്ടി

തൃശൂർ ടൌണിൽ‌ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും.

Map

https://goo.gl/maps/V8PQN9NPRkTQPnkh7