സി. യു. പി. എസ്. പുലാപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(20362 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. യു. പി. എസ്. പുലാപ്പറ്റ
വിലാസം
പുലാപ്പറ്റ

പുലാപ്പറ്റ
,
പുലാപ്പറ്റ പി.ഒ.
,
678632
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 03 - 1933
വിവരങ്ങൾ
ഫോൺ0466 2275512
ഇമെയിൽcupspulappatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്20362 (സമേതം)
യുഡൈസ് കോഡ്32060300610
വിക്കിഡാറ്റQ64690040
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പഴിപ്പുറം പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ283
ആകെ വിദ്യാർത്ഥികൾ523
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.സുരേഷ്
പി.ടി.എ. പ്രസിഡണ്ട്ഒ.പി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്എം.മാലതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1933 മാർച്ച് 1 ന് ആണ് വിദ്യാലയം സ്ഥാപിതമായത്. പുലാപ്പറ്റയുടെ അഭിമാനസ്തംഭമായ ഈ അക്ഷരമുത്തശ്ശിയ്ക്ക്  ഇന്ന് 90 വയസ്സിനരികിലെത്തിനിൽക്കുന്നു.1933-ൽ സെൻട്രൽ ഹയർ എലിമെന്ററി സ്കൂൾ എന്നപേരിലാണ് സ്കൂൾ ആരംഭിച്ചത്. കരാകുർശ്ശി, എലുമ്പുലാശ്ശേരി, തൃപ്പലമുണ്ട, ഉമ്മനേഴി,മണ്ടഴി തുടങ്ങി സമീപപ്രദേശത്തെ കുരുന്നുകൾക്കനുഗ്രഹമായിട്ടായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.മാനവിക്രമൻ  തമ്പാൻ എന്ന മഹാനുഭാവൻ തന്റെ മുപ്പതാമത് വയസ്സിൽ ആണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. നരിക്കുണ്ട് സ്കൂൾ എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ സ്കൂളിന്. 1963 ൽ ഹെഡ്മാസ്റ്ററായിരുന്ന മാനവിക്രമൻ തമ്പാൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹോദരൻ ബാലഗോപാലൻ തമ്പാൻ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റെടുത്തു. സ്കൂളിന്റെ പ്രശസ്തി നാൾക്കുനാൾ വർധിപ്പിച്ചു കൊണ്ട് വരുന്നതിൽ തുടർന്ന് വന്ന എല്ലാ സാരഥികൾക്കും സാധിച്ചിട്ടുണ്ട്.

                സ്കൂളിന്റെ പ്രധാനപ്പെട്ട ഒരു ആഘോഷം തന്നെയായിരുന്നു വാർഷികാഘോഷം.അത് ഒരു പക്ഷെ,നാടിന്റെ തന്നെ ഒരു ഉത്സവമായിരുന്നു. നാലിശ്ശേരിക്കാവിലെ പൂരം പോലെത്തന്നെ ഇതും ജനമനസ്സുകളിൽ ഇടം പിടിച്ചിരുന്നു. 1986 മുതൽ സ്കൂൾ വാർഷികം ഒരു മുടക്കവും കൂടാതെ ആഘോഷിച്ചുവരുന്നു.

              എല്ലാ ദിനാചരണങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി വിദ്യാലയം ആഘോഷിച്ചുവരുന്നു. സാമൂഹിക പ്രതിബദ്ധത ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്നുണ്ട്. കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന നേതൃത്വമാണ് സ്കൂളിന്റെ മുഖമുദ്ര. ' പുസ്തകങ്ങൾക്ക് പാർക്കാനൊരിടം ' എന്ന പേരിൽ ഒരുപക്ഷെ കേരളത്തിലാദ്യമായി ഒരു വായനശാല മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ. എം.ടി  വാസുദേവൻ നായർ 13 / 01/ 2001 സ്കൂളിൽ ഉദ്‌ഘാടനം ചെയ്യുകയുണ്ടായി.  കുട്ടികളുടെ പഠനത്തിന് വിവരസാങ്കേതികവിദ്യയും, ആധുനിക സൗകര്യങ്ങളും കൂട്ടിയിണക്കി 2008 ൽ സ്മാർട്ട് ക്ലാസ് ക്ലാസ്സ്‌റൂം സ്കൂളിൽ യാഥാർഥ്യമായി. 2001 ൽ തന്നെ സ്കൂളിൽ വാഹനസൗകര്യം ആരംഭിക്കുകയുണ്ടായി. 2010 ൽ സ്കൂൾ മാനേജ്‍മെന്റ് ശബരി ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയുണ്ടായി.  സ്കൂളിലെ അക്കാദമികവും ബൗദ്ധികസാഹചര്യങ്ങളിലും ഏറെ ശ്രദ്ധപുലർത്തുന്ന ശബരി ട്രസ്റ്റ് MISSION 2022 ലക്ഷ്യത്തോടുകൂടി പുതിയ സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുന്ന തിരക്കിലാണ്.

ഭൗതികസൗകര്യങ്ങൾ

# ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് റൂം / കമ്പ്യൂട്ടർ ലാബ്

# പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഒന്നാം ക്ലാസ്സ്

# ആധുനിക പഠനരീതികൾക്കുതകുന്ന ശാസ്ത്ര - ഗണിതലാബുകൾ

# മൂവായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള വായനശാല

# ആകർഷകമായ അസംബ്ലി ഹാൾ

# സ്കൂൾ അഡ്രസ്സിങ്‌ സിസ്റ്റം

# വിശാലമായ കളിസ്ഥലം

# തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ബാന്റ് പരിശീലനം

#സ്കൂൾബസ് യാത്രാസൗകര്യം

# വൃത്തിയുള്ള പാചകപ്പുര

# സോളാർ സംവിധാനത്തിലൂടെയുള്ള ഊർജ ഉപയോഗം

# കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഫെൻസിങ്ങോട് കൂടിയ സ്കൂൾ കോമ്പൗണ്ട്

# ശാന്തമായ പഠനാന്തരീക്ഷം

# സുരക്ഷ മുൻനിർത്തി പ്രത്യേകം സജ്ജീകരിക്കപ്പെട്ട കോവിഡ് പ്രതിരോധ സെന്റർ

# ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് / യൂറിനൽ സൗകര്യങ്ങൾ

# പ്രീ പ്രൈമറി കുട്ടികൾക്കായി വൃത്തിയുള്ളതും എയർ കണ്ടിഷൻ ചെയ്തതുമായ ക്ലാസ്സ്‌റൂം

#   TV ,LCD ഉപയോഗിച്ചുള്ള പഠനം

# ചിൽഡ്രൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

# മികച്ച വിദ്യാലയത്തിനുള്ള ജില്ലാതല കുഞ്ഞുണ്ണി മാഷ് സ്മാരക വിദ്യാലയ പുരസ്‌കാരം (2007)

# മികച്ച വിദ്യാലയത്തിനുള്ള  ഹരിശ്രീ പുരസ്‌കാരം (2008)

#  മികച്ച പ്രധാനാധ്യാപകനുള്ള 'സാധനാ' പുരസ്‌കാരം- സി രാധാകൃഷ്ണൻ  (2015)

#  മികച്ച അധ്യാപികക്കുള്ള 'സാധനാ' പുരസ്‌കാരം - പി എൻ പ്രസന്ന (2015)

# മികച്ച ഭാഷാധ്യാപകനുള്ള 'ഭാഷാപുരസ്‌കാരം' - സി സുരേഷ് (2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

# രാഗരത്നം ശ്രീ മണ്ണൂർ രാജകുമാരൻ ഉണ്ണി

# കാളിദാസ് പുതുമന

# ഡോ. പത്മനാഭൻ

# ഡോ. ഷണ്മുഖൻ പുലാപ്പറ്റ

# ഡോ . കെ നാരായണി CAPTAIN

# വീരജവാൻ സി രാധാകൃഷ്ണൻ

# പ്രൊഫസർ ടി ബാലകൃഷ്ണൻ മാസ്റ്റർ

# നരേൻ പുലാപ്പറ്റ

# Capt. വി ചന്ദ്രശേഖരൻ

# ജയകൃഷ്ണൻ എസ് മോക്ഷത്ത്

# ചന്ദ്രത്ത് ഉണ്ണിക്കണ്ണ മന്നാടിയാർ

# ചന്ദ്രൻ പുലാപ്പറ്റ

# കെ സി വിജയകുമാരൻ തമ്പാൻ

  

ദിനാചരണങ്ങൾ

ദേശീയവും പ്രാദേശികവുമായ എല്ലാ ദിനാചരണങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി സ്കൂളിൽ ആഘോഷിച്ചു വരുന്നു. കുട്ടികളിൽ ദേശീയബോധവും, സഹകരണ മനോഭാവവും, ദയാവായ്പ്പും വളർത്തിയെടുക്കുന്നതിൽ അതീവ  ശ്രദ്ധ പുലർത്തുന്നുണ്ട്.വിശേഷ ദിവസങ്ങളിൽ പ്രത്യേക അസ്സംബ്ലി കൂടി ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു നൽകാറുണ്ട്.വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടും കുട്ടികളുടെ പരിപാടികളും കൊണ്ട് അർത്ഥവത്താക്കാറുണ്ട് ആ ദിനം.

വഴികാട്ടി

Map
  • പാലക്കാട് ചെർപ്പുളശ്ശേരി റോഡിൽ നിന്നും പെരിങ്ങോട് സെൻട്രൽ വന്നു പുലാപ്പറ്റ റോഡിലൂടെ 5 കി മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • മണ്ണാർക്കാടിൽനിന്നും ടിപ്പു റോഡിലൂടെ 14 കി മി സഞ്ചരിച്ചു ഉമ്മനേഴി സെൻട്രലിൽ വന്നു വലത്തോട്ട് തിരിഞ്ഞു പുലാപ്പറ്റയിൽ എത്തി ചീനിക്കടവ് റോഡിലൂടെ ഒരു കി മി വന്നാൽ സ്കൂളിൽ എത്താം.
  • ശ്രീകൃഷ്ണപുരത്തുനിന്നു കല്ലടിക്കോട് റോഡിലൂടെ 10 കി മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
"https://schoolwiki.in/index.php?title=സി._യു._പി._എസ്._പുലാപ്പറ്റ&oldid=2538165" എന്ന താളിൽനിന്ന് ശേഖരിച്ചത്