സഹായം Reading Problems? Click here


ജി എൽ പി എസ് ചെറിയകുമ്പളം

Schoolwiki സംരംഭത്തിൽ നിന്ന്
(16451 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി എൽ പി എസ് ചെറിയകുമ്പളം
16451 sch.JPG
വിലാസം
പാലേരി പി.ഒ,
കോഴിക്കോട്

ചെറിയകുമ്പളം
,
673 508
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0496 2598813
ഇമെയിൽglpscheriyakumbalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്16451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം48
പെൺകുട്ടികളുടെ എണ്ണം47
വിദ്യാർത്ഥികളുടെ എണ്ണം95
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാം ഫിലിപ്പ്
പി.ടി.ഏ. പ്രസിഡണ്ട്എം.എം.ജാഫർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സർക്കാർ പ്രാഥമിക വിദ്യാലയം. 1954-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നൽകിയ 7 സെൻറ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തിൽ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെൻറ് സ്ഥലം സകൂളിന് സംഭാവന നൽകി. ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രീ.എം. മൂസ്സ മാസ്റ്റർ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായർ ആയിരുന്നു ഒന്നാമത്തെ അധ്യാപകൻ. 1971-72 കാലഘട്ടത്തിൽ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിർമ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയപ്പോൾ ഫ്ലഡ് റിലീഫ് സ്കീമിൽ ഉൾപ്പെടുത്തി ഒരു പെർമനെന്റ് കെട്ടിടമാക്കാൻ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സർക്കാർ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സർക്കാർ ശമ്പളം നൽകുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയിൽ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ എട്ട് ക്ലാസ് മുറികൾ ആണ് ഇപ്പൊഴത്തെ കോൺക്രീററ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ആറു ശിശു സൗഹൃദ ശൗചാലയങ്ങളും പ്രീ പ്രൈമറിക്ക് വേറെ തന്നെ കെട്ടിടവും ഉണ്ട്. വിശാലമായ മുറ്റവും ചുറ്റുമതിലും സ്കൂളിനുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളില് ഇപ്പോൾ 95 കുട്ടികളും പ്രീ പ്രൈമറിയിൽ 51 കുട്ടികളും പഠിക്കുന്നു. സ്കൂളിൽ പ്രധാനാധ്യാപകനുൾപ്പടെ മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാ അധ്യാപകനും ഒരു പി.ടി.മീനിയലും പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപികമാരും ഒരു സഹായിയും ഒരു പാചകക്കാരിയും സേവനമനുഷ്ടിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ശ്രീ. ശേഖരൻ മാസ്റ്റർ
 2. ശ്രീ. കുഞ്ഞാണ്ടി മാസ്റ്റർ
 3. ശ്രീ. കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ
 4. ശ്രീ. പത്മനാഭൻ മാസ്റ്റർ
 5. ശ്രീ. ടി.പി. അമ്മദ് മാസ്റ്റർ
 6. ശ്രീ. മഹമൂദ് മാസ്റ്റർ
 7. ശ്രീ. എൻ. ഖാലിദ് മാസ്റ്റർ
 8. ശ്രീമതി. ഉമ ടീച്ചർ
 9. ശ്രീ. കൃഷ്ണൻ മാസ്റ്റർ
 10. ശ്രീ. അബ്ദുല്ല മാസ്റ്റർ
 11. .......

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ശ്രീമതി. കാനത്തിൽ ജമീല (മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)
 2. ശ്രീ. പൊക്കൻ പുതിയോട്ടിൽ (എഫ്.സി.ഐ.)
 3. ശ്രീ. ഇസഡ്. എ. ഷമീം (എച്ച്. എസ്. എസ്. ടി.)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറിയകുമ്പളം&oldid=401703" എന്ന താളിൽനിന്ന് ശേഖരിച്ചത്