രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്.
2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന b തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾ മേൽക്കൂര ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ- പ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്.
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിൽ 39 കുട്ടികളും പ്രൈമറിയിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ k ലാബും 3 പ്രത്യേക ക്ലാസ് മുറികൾ, പ്രൈമറി കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച bhouthika നിലനിൽക്കുമ്പോഴും കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത് പോരായ് മയായി കാണുന്നു.
കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു.
പ്രീ - പ്രൈമറി
2012 മുതൽ ഗവൺമെൻറ് അംഗീകൃത പ്രീ- പ്രൈമറി, ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ 24 ആൺ കുട്ടികളും 15 പെൺകുട്ടികളും ഉൾപ്പെടെ 39 വിദ്യാർത്ഥികൾ പഠിക്കുന്നു.
രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
രാമന്തളി രാമന്തളി പഞ്ചായത്ത് ഗവ എൽ പി സ്കൂൾ , രാമന്തളി പി.ഒ. , 670308 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 09 - 07 - 1937 |
വിവരങ്ങൾ | |
ഫോൺ | 04985 222680 |
ഇമെയിൽ | rplps1937@gmail.com |
വെബ്‍സൈറ്റ് | www.plps.gov.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13930 (സമേതം) |
യുഡൈസ് കോഡ് | 32021200103 |
വിക്കിഡാറ്റ | 09 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമന്തളി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കാഞ്ചന. വി. എം |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് കുമാർ. എം. എം |
എം.പി.ടി.എ. പ്രസിഡണ്ട് | നമിത.എം.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകൻ്റെ പേര് | വർഷം | |
---|---|---|---|
മുതൽ | വരെ | ||
1 | സി.എച്ച്.ഗോപാലൻ നമ്പ്യാർ | 1939 | 1941 |
2 | എൻ.പി.കുഞ്ഞിക്കണ്ണൻ നായർ | 1941 | 1943 |
3 | പി.എം.നാരായണൻ അടിയോടി | 1943 | 1945 |
4 | സി.എച്ച് ഗോപാലൻ നമ്പ്യാർ | 1945 | 1950 |
5 | കെ . കേശവക്കുറുപ്പ് | 1950 | 1961 |
6 | കെ.വി.രാമമാരാർ | 1961 | 1967 |
7 | പി.പി.നാരായണപൊതുവാൾ | 1967 | 1978 |
8 | കെ.വി.രാമമാരാർ | 1978 | 1979 |
9 | എ.കുഞ്ഞികൃഷ്ണൻ | 1979 | 2000 |
10 | കെ.വി.സാവിത്രി | 2000 | 2003 |
11 | ടി ഗീത | 2003 | 2022 |
12 | കാഞ്ചന. വി . എം | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | |
---|---|---|
1 | സി രാഘവൻ | |
2 | കലാമണ്ഡലം ആദിത്യൻ | |
3 | പിടി രാഘവൻ |
വഴികാട്ടി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13930
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ