കുപ്പം എം എം യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുപ്പം എം എം യു പി സ്കൂൾ | |
---|---|
വിലാസം | |
കുപ്പം കുപ്പം , കുപ്പം പി.ഒ. , 670502 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0460 202175 |
ഇമെയിൽ | mmupschoolkuppam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13757 (സമേതം) |
യുഡൈസ് കോഡ് | 32021000607 |
വിക്കിഡാറ്റ | Q64457022 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 345 |
പെൺകുട്ടികൾ | 365 |
ആകെ വിദ്യാർത്ഥികൾ | 710 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അമീൻ . ടി.വി |
പി.ടി.എ. പ്രസിഡണ്ട് | സജീർ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സറീന കെ വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറമ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റർ, ലൈബ്രറി, സമാർട് ക്ലാസ് റൂം തുങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്. വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, സാമുഹ്യശാസ്ത്ര ക്ലബ് അറബിക് ഉറുദു സംസ്കൃതം ഭാഷാ ക്ലബ്ബുകൾ, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ
മാനേജ്‌മെന്റ്
മാനേജ്‌മെന്റ് കമ്മിറ്റി മുനവ്വിറുൽ ഇസ്ലാം സംഘം കുപ്പം
പ്രസിഡൻറ് കെ വി അബ്ദുഹാജി
ജനറൽ സെക്രട്ടറി എൻ. യു. റഷീദ്
മാനേജർ ടി.പി. മഹ് മൂദ്
പ്രധാന അധ്യാപകൻ മുഹമ്മദ് അമീൻ ടി വി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തളിപ്പറമ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13757
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ