ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ
വിലാസം
പാലയാട് നട

പാലയാട് നട - പി.ഒ, ഇരിങ്ങൽ - വഴി, വടകര, കോഴിക്കോട് ജില്ല
,
പാലയാട് നട പി.ഒ.
,
673521
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 06 - 1966
വിവരങ്ങൾ
ഫോൺ04962203905
ഇമെയിൽvadakara16056@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16056 (സമേതം)
എച്ച് എസ് എസ് കോഡ്10114
യുഡൈസ് കോഡ്32041101101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ360
പെൺകുട്ടികൾ316
ആകെ വിദ്യാർത്ഥികൾ733
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ156
പെൺകുട്ടികൾ417
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.വി.അനിൽ കുമാർ
പ്രധാന അദ്ധ്യാപകൻരാജീവൻ വളപ്പിൽക്കുനി
പി.ടി.എ. പ്രസിഡണ്ട്സുനിൽ മുതുവന
എം.പി.ടി.എ. പ്രസിഡണ്ട്രാഗിണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മണിയൂർഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഹയർസെക്കന്ററിവിദ്യാലയമാണ്, മണിയൂർപഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര് .ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറിയതിനു ശേഷം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്തു .1966 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

ചരിത്രം

വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ കായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് സയൻസ് ലാബുകൾ, ലൈബ്രറി, റീഡിങ്ങ്റൂം, രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • സെന്റർ ഓഫ് എക്സലൻസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫിലിംക്ലബ്ബ്.

മാനേജ്മെന്റ്

മണിയൂർ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോൾ ഈ വിദ്യാലയം പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറി. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. വളപ്പിൽക്കുനി രാജീവൻ മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.കെ.വി.അനിൽ കുമാർ മാസ്റ്ററുമാണ്.

മുൻ സാരഥികൾ

  • കെ.അപ്പുണ്ണികുറുപ്പ്
  • കുഞ്ഞിരാമകുറുപ്പ്
  • ടി.വി.മാതു
  • പി.സുഗതൻ
  • പത്മിനി
  • കെ.വിശ്വനാഥൻ
  • ലീല.കെ
  • വിജയൻ.എൻ
  • ഇ.എം.വിശ്വരൂപൻ
  • കെ.സി.പവിത്രൻ
  • ഇ.എം.ശോഭന
  • രാജീവൻ കടത്തനാടൻ
  • കെ.വിമല
  • പി.എം.ശശി
  • ടി.എൻ.ലതിക
  • രാജീവൻ വളപ്പിൽക്കുനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ.കെ.വിജയൻ, (എം.എൽ.എ)
  • എ.എം.ബിൻസി
  • മണിയൻ
  • സെൽവരീഷ്

വഴികാട്ടി

വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.

കോഴിക്കോട് നിന്ന് 47 കി.മി. അകലം

Map