ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വിലാസം
എഴുമറ്റൂർ

എഴുമറ്റൂർ
,
എഴുമറ്റൂർ പി.ഒ.
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0469 2794256
ഇമെയിൽghssezhumatoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37054 (സമേതം)
എച്ച് എസ് എസ് കോഡ്3003
യുഡൈസ് കോഡ്32120601616
വിക്കിഡാറ്റQ87592571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ143
ഹയർസെക്കന്ററി
ആൺകുട്ടികൾ63
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയലക്ഷ്മി ബി
പ്രധാന അദ്ധ്യാപികമിനി ജി നായർ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ ജി
എം.പി.ടി.എ. പ്രസിഡണ്ട്സഫീന റാഫി
അവസാനം തിരുത്തിയത്
13-03-202237054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എ‌ഴുമറ്റൂർ. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ എ‌ഴുമറ്റൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്ഥാപിതമായിട്ട് നൂറ്റി പത്ത് വർഷം ആയി. 1910 ൽ സ്ഥാപിതമായ ഈ സ്ക്കൂളിൽ ആദ്യം പ്രൈമറി വിഭാഗവും പിന്നീട് അപ്പർ പ്രൈമറി വിഭാഗവും ആണ് ഉണ്ടായിരുന്നത്.പിന്നീട് 1966ൽ ഹൈസ്ക്കൂൾആയിഅപ് ഗ്രേഡ്ചെയ്യുകയായിരുന്നു.1990 ൽ ഹയർ സെക്കന്ററി ആയിഅപ് ഗ്രേഡ്ചെയ്തു.

സ്കൂൾചരിത്രം ഓർമ്മ കുറിപ്പ്

എഴുമറ്റൂർ വടക്കേകോയിക്കൽ [അത് മൂന്നു നടുമുറ്റവും നാലുകെട്ടുകളും ചേർന്നുള്ള കൊട്ടാരമായിരുന്നു ]ഗോദവർമ്മത്തമ്പുരാൻ ഒരു ഉൽപതിഷ്ണുവായ ആളായിരുന്നു.നാട്ടിലെ ക്ഷത്രിയ കുട്ടികളേയും നായർ കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കാനായി അദ്ദേഹം കൊട്ടാരത്തിന്റെ വരാന്തയിൽ ഒരു ക്ലാസ് ആരംഭിച്ചു.അയിത്തം കൊടികുത്തിവാണിരുന്ന കാലത്ത് താഴ്ന്നജാതിക്കാരെ കൊട്ടാരത്തിന്റെ മുറ്റത്ത് പ്രവേശിപ്പിക്കാൻ അനുവാദമില്ലായിരുന്നു.അവർക്കും കൂടി വിദ്യാഭ്യാസം നൽകുവാനായി അദ്ദേഹം തന്റെ സ്കൂൾ [ക്ളാസ് ]കൊട്ടാരത്തിന്റെ പടിപ്പുരയ്കു പൂറത്തായി സ്ഥാപിച്ചു.മതവും ജാതിയും നോക്കാതെ എല്ലാകുട്ടികൾക്കും പ്രവേശനം നൽകുവാനായി ഈ സ്കൂൾ പിന്നീട് കണ്ണച്ചതേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്തിന് വെളിയിൽ സ്ഥാപിക്കപ്പെട്ടു.ഈ സ്ഥാപിക്കൽ എന്നാണ് നടന്നതെന്ന രേഖകൾ ഒരു പക്ഷേ ഏതെങ്കിലും കോയിക്കലിലെ ആധാരത്തിലോ മറ്റോ കണ്ടേക്കാം.അല്ലാതെ കൃത്യമായ ഒരു തീയതി അറിയില്ല കാലഗണനയ്ക് കൊട്ടാരത്തിലെ സ്കൂളിന്റെ കാര്യമാണോ ക്ഷേത്രത്തിന് പടിഞ്ഞാറെ സ്കൂളിന്റെ സ്ഥാപനമാണോ കണക്കിലെടുക്കേണ്ടതെന്ന് ആലോചിക്കേണ്ടതുണ്ട്.

കാലത്തെകുറിച്ച് നമുക്ക് സൂചനകിട്ടുന്ന ഒരു പരാമർശം സംപൂജ്യനായ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രത്തിൽ നിന്നുള്ളതാണ്. അതിൻ പ്രകാരം 1913ൽ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദ്യപൂർത്തിനാളിൽ നടന്ന ആഘോഷങ്ങളെ പറ്റി പറയുന്നിടത്ത് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള സർക്കാർ സ്കൂളിന്റെ ഹാളിലാണ് നടന്നതെന്ന് പറഞ്ഞിരിക്കുന്നു.അന്ന് നാലാം ക്ലാസ് വരെകുട്ടികളെ അവിടെയാണ് പഠിപ്പിച്ചിരുന്നത്.ഈ കെട്ടിടത്തിന് പെൺപള്ളിക്കൂടം എന്ന് പറഞ്ഞിരുന്നു. അപ്പോൾ ആൺകുട്ടികളെ പഠിപ്പിച്ചിരുന്നത് ഒരു പക്ഷേ ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള കെട്ടിടത്തിൽ ആയിരുന്നിരിക്കാം.അതായത് 1913 ന് വളരെ മുമ്പ് തന്നെ ഈ സ്കൂളിന്റെ സ്ഥാപനം നടന്നിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ് 85വയസ്സുള്ള എന്റെ മാതാപിതാക്കളും അവരുടെ മുൻതലമുറയും ഇതേ സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്.1960- 61 കാലഘട്ടത്തിൽ ഞാൻ ഈ സ്കൂളിൽ അധ്യാപകനായിരുന്നു അതിനിടയിൽ ഈ സ്കൂളിന്റെ 100-ആം വാർഷികാഘോഷം നടന്നുവെന്നാണ് എന്റെഓർമ്മ. വാർഷികാഘോഷം അസാധാരണമായ തയ്യാറെടുപ്പുകളോടെ ആയിരുന്നു. അധ്യാപകരും നാട്ടുകാരിൽ ചിലരും ചേർന്ന് നാടകം അവതരിപ്പിച്ചു.ഈ കുറിപ്പ് എഴുതുന്ന ആളും വെള്ളാങ്കൽ ശ്രീ രാഘവപിള്ളസാർ, തെക്കേടത്ത് സുബ്രഹ്മണ്യൻ നായർ, വല്യതറയിൽ മെന എന്ന് വിളിപ്പേരുള്ള ആൾ എന്നിവരായിരുന്നു അഭിനേതാക്കൾ ശതാബ്ദിആഘോഷത്തിനുള്ള ക്ഷണം സ്വീകരിച്ച് അന്നത്തെ മുഖ്യമന്ത്രി ബഹു . പട്ടംതാണുപിള്ള സാർ,DPS ശ്രീനമ്പ്യാർസാർ മുതലായവരും അതിഥികളായിരുന്നു.സ്റ്റേറ്റ് അസംബ്ലിയുടെ രീതിയിൽ കുട്ടികളുടെ ഒരു മോക്ക്പാർലമെന്റും അന്ന് അവതരിപ്പിച്ചു.ഇതിൽ നിന്നും 1860 അടുപ്പിച്ചെങ്കിലും സ്കൂളിന്റെ രൂപത്തിൽ ഈ സ്ഥാപനം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

[എഴുമറ്റൂർ സ്കൂളിന്റെ ആവിർഭാവത്തെക്കുറിച്ച് എന്റെ മാതാവ് ദേവകിയമ്മ പറഞ്ഞുതന്നിട്ടുള്ള കഥ മാത്രമാണ് ഈ കുറിപ്പിന് ആധാരം]

കെ.സുകുമാരൻ നായർ

കൃഷ്ണവിലാസം

എഴുമറ്റൂർ

മാതൃവിദ്യാലയ സ്മരണകൾ   ഡോ . ഏഴുമറ്റൂർ രാജരാജവർമ്മ

എന്റെ മാതൃവിദ്യാലയമായ എഴുമറ്റൂർഗവ . യു .പി . എസ് .ന് പ്രണാമം .ഇന്ന് ആ സാരസ്വതി വിദ്യാലയം ഹയർ സെക്കണ്ടറി സ്‌കൂൾ ആയി വളർന്നു പന്തലിച്ചു നിൽക്കുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും .പാഠ്യപദ്ധതിയിലുള്ള പുസ്‌തകങ്ങൾക്കപ്പുറമുള്ള ജീവിത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ച മാതൃകാ സ്ഥാപനമാണിത് .

സ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഞങ്ങളുടെ വല്യമ്മാവൻ രാഘവവർമ്മ തമ്പുരാൻ (കിളിയൻകാവ്‌ ) ആണ് എന്നെ എഴുത്തിനിരുത്തിയത് .ഓലിക്കമുറിയിൽ രാമൻ പിള്ള ആശാനാണ് എന്റെ ആദ്യ ഗുരു .പടയണി ആശാനും നിലത്തെഴുത്താശാനുമായ രാമൻ പിള്ള ആശാന്റെ കളരിയിലെ ആദ്യ ബാച്ചി ലെ വിദ്യാർത്ഥി ആയിരുന്നു ഞാൻ .ഓമന, ,പൊന്നമ്മമാർ,ശാന്ത ,രാജേന്ദ്രൻ ,രാജശേഖരൻ ,തുടങ്ങി ,അന്ന് ആ കളരിയിൽ പഠിച്ചവരെല്ലാം ചിരകാല സൗഹൃദത്തിന്റെ ഉടമകളായി .വഴക്കുണ്ടാക്കുന്ന എന്നെ ആശാൻ അനുനയിപ്പിച്ച വീട്ടിൽ നിന്ന് കളരിയിലേക്ക് എടുത്തുകൊണ്ടുപോകുന്നത് ഓർമ്മയുണ്ട് .ആശാന്റെ സ്നേഹവും വാത്സല്യവും കൊണ്ട് ഭാഷയുടെയും പിന്നീട് കണക്കിന്റെയും പാഠങ്ങൾ എന്നും വാങ്ങണമെന്ന വാശിയിലായിരുന്നു ഞങ്ങൾ.പനയോലയിൽ നാരായം കൊണ്ടെഴുതിയ ഭാഷയും കണക്കും ഞൊടിയിടയിൽ മനസ്സിൽ പതിയുമായിരുന്നു .കൂടുതൽ മിടുക്കു കാട്ടിയതുകൊണ്ടാവണം എന്നെ ഒന്നാം ക്‌ളാസ്സിലെ അവസാന പരീക്ഷയ്‌ക്കിരുത്തി രണ്ടാം ക്‌ളാസിൽ ചേർത്തു .പ്രായം കൂട്ടി വെച്ചു (തികയാത്തതിനാൽ ) ചേർത്തതിനാൽ പിന്നീട് എല്ലാ ക്‌ളാസ്സിലും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു ഞാൻ .അതുകൊണ്ടു തന്നെ കൂട്ടുകാരുടെ തോണ്ടും തല്ലും ശകാരവും ഒക്കെ ആദ്യ കാലങ്ങളിൽ പതിവായിരുന്നു .കുരുവിള ,ഓമനക്കുട്ടൻ ,ജോസഫ് ,കരുണാകരൻ ,ശാന്ത ,പൊന്നമ്മമാർ ,വിജയൻ ,ശശി ,കലാകൃഷ്ണൻ ,അരവിന്ദാക്ഷൻ തുടങ്ങിയ സുഹൃത്തുക്കളുമായുളള ബന്ധം ഇന്നും തുടരുന്നു.പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.പ്രായവും,ശരീരബലവും കുറവാണങ്കിലും പഠിത്തത്തിൽ മുൻപിൽ നിൽക്കാൻ എന്നും ഞാൻ ശ്രദ്ധിച്ചിരുന്നു.മാതാപിതാക്കളെപ്പോലെ വിദ്യാർത്ഥികളെ കരുതുന്ന അദ്ധ്യാപകരുടെ അനുഗ്രഹമായിരുന്നു ഞങ്ങളുടെ പഠനത്തിനും,വ്യക്തിത്വവികാസത്തിനും വഴിയൊരുക്കിയത്.

ഒന്നാം സാറായ വർഗീസ് സാർ ‍, ഗൗരിയമ്മ,ഈശോ,ശോശാമ്മ,തോമാ,മറിയാമ്മ,സുഭദ്രാമ്മ, ഭാസ്കരൻ, ഈശ്വരിയമ്മ,അമ്മുക്കുട്ടിയമ്മ,ഏലിയാമ്മ,മത്തായി‍,ഈശ്വരിയമ്മ,

അമ്മുക്കുട്ടിയമ്മ,ഏലിയാമ്മ,മത്തായി,കമലാക്ഷി,ജോസഫ് തുടങ്ങി എല്ലാ ഗുരുക്കന്മാരെയും മനസ്സുകൊണ്ട് നമസ്ക്കരിക്കുന്നു.

ഈശോസാറിനെ ഓർക്കുമ്പോൾ സാക്ഷാൽ യേശുദേവന്റെ ചിത്രമാണ് മനസ്സിൽ തെളിയുന്നത്.ഈശോസ്സാർ എന്ന പേരിൽ പിൽക്കാലത്ത് ഒരു കവിത എഴുതുകയും ചെയ്തു. എന്റെ സ്ലേറ്റും കല്ലുപെൻസിലും ചവിട്ടിപൊട്ടിച്ച വട്ടവാൾ മോഹനനെ സാർ കൈകാര്യം ചെയ്തതാണ് കവിതാവിഷയം. വെള്ളമുണ്ടും, വെള്ള ജുബയും ധരിച്ചു ചിരിച്ച മുഖവും ചൂരൽ വടിയുമായി വരുന്ന ഈശോസാരിന്റെ ഹൃദയം സ്നേഹമൃതത്താൽ തുളുമ്പിയിരുന്നു.

ഒരിക്കൽ അടിച്ചേച്ചോട്ടം നടത്തുമ്പാൾ ഞാനും കുരുവിളയും മുഖാമുഖംഅതിവേഗത്തിൽ വന്നു കൂട്ടിയിടിച്ചു. കൂട്ടുകാരന്റെ നെറ്റി പൊട്ടി ചോരയൊഴുകി.ആലിന്റെ ചുവട്ടിൽ വെച്ചാണ് സംഭവം. ഞൻ ആലില പോലെ വിറച്ചുനിന്നു. കുരുവിളയെ ആശുപത്രിയിൽ കൊണ്ടുപോയി. എന്നെ ഒന്നാം സാറിന്റെ മുറിയിലും. അവിടെ ഭിത്തി ചാരി നിരന്നു നിൽക്കുന്ന പല വണ്ണത്തിലും, നീളത്തിലുമുള്ള ചൂരൽ വടികൾ കണ്ടു ഞാൻ വിയർത്തു. ഒന്നാം സാർ പറഞ്ഞത നുസരിച്ച് ഒരാൾ എനിക്ക് വെള്ളം തന്നു.കുറെ നേരം അവിടിരുന്നു. വീട്ടിൽ നിന്നും അമ്മ വന്ന് എന്നെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. കുരുവിള എന്നും എന്റെ ഉറ്റ ചങ്ങാതി മാരിൽ ഒരാളാണ്.

ജോസഫിന്റെ അച്ഛന് സ്കൂളിന്റെ മുൻപിൽ പെയിന്റിങ് ജോലിക്കൊപ്പം സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കട ഉണ്ടായിരുന്നു.വല്ലപ്പോഴും ഞങ്ങൾ അവിടെചെന്നു മിഠായി വാങ്ങിക്കുമ്പോൾ അദ്ദേഹം കണക്ക് നോക്കാതെ വാരിത്തരുമായിരുന്നു. ആലിൻചോട്ടിൽ കുറുപ്പ് ചേട്ടന്റെ മുറുക്കാൻകട,അവിടെയുമുണ്ടായിരുന്നു ഞങ്ങൾക്ക് സൗജന്യം.

ആദ്യത്തെ വിനോദയാത്ര പുളിക്കാമറ്റം മലയിലേക്കായിരുന്നു. അവിടെച്ചെന്ന് സാറന്മാരും ഞങ്ങളും കൂട്ടായി ശ്രമിച്ചു കപ്പ പുഴുങ്ങിത്തിന്നതും കരിക്ക് പിരിച്ചു കുുടിച്ചതും, പാട്ടു പാടിത്തിമിർത്തതും ഓർമ്മയിൽ ഉത്സവമേളമുണർത്തുന്നു. സഹപാഠിയായിരുന്ന ചെള്ളാടത്തു വാസുദേവന്റെ അകാലമൃത്യു ഇന്നും നീറുന്ന സ്മരണയാണ്.

1957 മുതൽ64 വരെ ഏവുവർഷമാണ് എഴുമറ്റൂർ സ്കൂളിൽ ഞാൻ പഠിച്ചത്.ഒന്നു മുതൽ ഏഴുവരെയുള്ലള ക്ലസ്സുകൾക്ക് പ്രത്യേക പൂന്തോട്ടമുണ്ടായിരുന്നു. മുറ്റത്ത് വസന്തോത്സവം തീർക്കാൻ ഞങ്ങൾക്കും മത്സരമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഒാരോ ക്ലാസിനും പച്ചക്കറി ത്തോട്ടവും ഉണ്ടായിരുന്നു.

ഞാനും കൂട്ടുകാരൻ കരുണാകരനുമാണ് സ്കൂളിൽ ആദ്യം എത്തുക. 8.30 ന് ക്ലാസ് മുറികൾ തുറക്കുക, ക്ലാസു വൃത്തിയാക്കുക,ബോർഡ് തുടക്കുക,വടി വെട്ടിയൊരുക്കി വയ്ക്കുക എന്നിങ്ങനെയുള്ള പരിപാടികൾക്കുശേഷം പൂന്തോട്ടത്തിലും പച്ചക്കറിത്തോട്ടത്തിലും വെള്ളമൊഴിക്കണം, കളപറിക്കണം. 9.30 ആകുമ്പോഴേക്കും കൂട്ടുകാരും വന്നു കൂടെച്ചേരും. ചേച്ചിമാരോ, ചേട്ടന്മാരോ പഠിച്ച പഴയ പുസ്തകമായിരിക്കും എനിക്ക് എല്ലാവർഷവും കിട്ടുക .അതിനാൽ തന്നെ കൂട്ടുകാരുടെ പുതിയ പുസ്തകങ്ങൾ മേടിച്ചു മണപ്പിക്കുക എന്റെ ശീലമായി.ബയന്ററുടെ കടയിൽ നിന്ന് കട്ടിപ്പുറന്താളുളള ബുക്കുകൾ മിക്കവരും മേടിക്കുമ്പോൾ കടലാസ്സു വാങ്ങി മഞ്ഞപ്പുറന്താൾ ഇട്ട് അച്ഛൻ കുത്തികെട്ടി,ആശാരി വക്കരിഞ്ഞു തരുന്ന നോട്ടുബുക്കുകളാണ് എനിക്കുണ്ടാവുക. എനിക്ക് മാത്രമല്ല കുറെ കുട്ടികൾക്കും. സിനിമാനടിനടന്മാരുടെ പടമുള്ള നോട്ടുബുക്കുകൾ കാണാൻ കൊതിയായിരുന്നു.

തിങ്കളും വെള്ളിയും അസംബ്ലി ഉണ്ടായിരുന്നു.കണ്ണച്ചത്തേവരുടെ ക്ഷേത്രത്തിനു മുൻപിലുള്ള സ്കൂൾ മുറ്റത്തായിരു അന്ന് അസംബ്ലി.ദൈവമെ കൈതൊഴാം അല്ലെങ്കിൽ അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി പ്രാർത്ഥനയ്ക്ക് ശേഷം ഗീത,ബൈബിൾ,ഖുർ ആൻ പാരായണവും അർത്ഥം പറയലും. കുറെനാൾ ഗീത വായിക്കാനും,പറയാനും സാധിച്ചത് ഭാഗ്യമായി. പിന്നെ വാർത്താവായന. തുടർന്ന് ഒന്നാം സാറിന്റെ അറിയിപ്പുകൾ.തലേദിവസം നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണയും പരസ്യമായി അടിശിക്ഷയും. ഒരിക്കൽപോലും അടിവാങ്ങുവാൻ കഴിഞ്ഞിട്ടില്ല.

ക്ലാസിലിരിക്കുമ്പോൾ ഉപ്പുമാവുണ്ടാക്കുന്ന മണം മൂക്കുതുളച്ചുകേറും. ഒരിക്കൽ ക്ലാസ് ടീച്ചറായിരുന്ന അമ്മായിയോട് എനിക്കും ഉപ്പ്മാവ് വേണം എന്നു പറഞ്ഞു.കുഞ്ഞേ,അതു വീട്ടിലെങ്ങും കഴിക്കാൻ നിവൃത്തിയില്ലാത്തവർക്കുള്ളതാ,നമുക്കുള്ളതല്ല എന്നു പറഞ്ഞു. ഇന്നും അതോർക്കുമ്പോൾ കണ്ണ് നിറയും.മണമുണ്ടാക്കിയ രുചി നല്ലൊരു പാഠമായി.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്തിന് വിനോദയാത്ര വന്നു.രാത്രി വൈകി മടങ്ങിയെത്തുമ്പോൾ അമ്മ ചോദിച്ചു 'എങ്ങനുണ്ടായിരുന്നു യാത്ര?’എന്ന്.ഞാൻ പെട്ടെന്ന് പറഞ്ഞത്,എനിക്ക് തിരുവന്തപുരത്ത് താമസിക്കണമെന്നാണ്.അത്ര മാത്രം തിരുവനന്തപുരം ആ യാത്രയിൽ എന്നെ വശീകരിച്ചു. പിന്നീട് അതൊരു പ്രാർത്ഥനയും ലക്ഷ്വുമായി.ആദ്യ ജോലിക്ക് ഉത്തരവു വന്നു.1975ൽ തിരുവന്തപുരത്തുതന്നെ. 45 വർഷമായി ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഭാസ്കരൻ സാർ(കണക്ക് സാർ) ചോദിച്ചുഎല്ലാവരോടും ആരാകാനാണ് ആഗ്രഹം എന്ന് ബുക്കിൽ എഴുതാൻ പറഞ്ഞു.ഓരോരുത്തരായി വായിച്ചു, എൻജിനിയർ ,ഡോക്ടർ,പൈലറ്റ്,സാർ....അങ്ങനെ ഞാൻ വായിച്ചു. കണ്ടക്ടർ .എല്ലാവരും എന്നെ പരിഹസിച്ചു.സാർ എന്നെ അനുഗ്രഹിച്ചു ,തലയിൽ കൈവച്ചു, എന്നിട്ടു പറഞ്ഞു 'താൻ കണ്ടക്ടറാകുമെന്നു്‍ 'കുഞ്ഞൂഞ്ഞമ്മാവൻ ഓടിക്കുന്ന സെന്റ് തോമസ് ബസ്സിലെ കണ്ടക്ടറുടെ ഗമ കണ്ടിട്ടാണ് അന്ന് ഞാൻ അതെഴുതിയത്. തിരുവനന്തപുരത്ത് ആദ്യ ജോലി കിട്ടി.ഒന്നര വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ജോലിക്കുള്ള ഉത്തരവ് വന്നു.കണ്ടക്ടറായിട്ട്.അതിന് പോയില്ല എന്നത് സത്യം.ഭാസ്കരൻ സാറിനെപ്പറ്റിയും പിന്നീട് കവിത എഴുതി.

മുട്ടറ്റമുള്ള കട്ടി ഷർട്ടിട്ടുവരുന്ന ഭീമാകാരനായതോമസാറിനെ എനിക്ക് വല്യഇഷ്ടമായിരുന്നു.ഷർട്ടിന്റെ മുൻപിൽ ഒരുപാട് പോക്കറ്റ് ഉണ്ടായിരുന്നു. പേനകൾ,മഷിക്കുപ്പി,ടോർച്ച്, ടൈംപീസ് തുടങ്ങി ഒരുപാടു സാധനങ്ങൾ പോക്കറ്റുകളിൽ. ക്ലാസിൽ വന്നാലുടൻ,ആരുടെ യെങ്കിലും പേനാ നന്നാക്കാനുണ്ടോ എന്നാണ് ചോദ്യം.ലീക്ക് മാറ്റി മഷി ഒഴിച്ചുതരും.പേന ഇല്ലാത്തവർക്ക് പേന നൽകും.വീട്ടിൽ നിന്ന് ടൈംപീസു കൊണ്ടുപോകും,കേടായാൽ അതു നന്നാക്കിത്തരും. മുഴങ്ങുന്ന ശബ്ദത്തിൽ, ഈണത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കും.ചിലപ്പോൾ ക്യാമറയുമായി വന്ന് ഫോട്ടോ എടുത്തുതന്നത് ഇന്നും ഞാൻ നിധി പോലെ സൂക്ഷിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ഊർജ്ജത്തെപ്പറ്റി പറയുമ്പോഴൊക്കെ ആദ്യം മനസ്സിൽ തെളിയുന്നതു തോമാ സാറാണ്.

ഡ്രില്ല്,ക്രാഫ്റ്റ്,ഡ്രോയിങ്,സാഹിത്യസമാജം,നെല്ലിമരം,മൂലക്കിണർ,ഒാലഷെഡ്,അസംബ്ലി തുടങ്ങി ഇനിയുമുണ്ട് ഏറെപ്പറയാൻ.അസംബ്ലിയിൽ മന്ത്രിയായിരുന്നു സ്കൂൾ നടത്തിപ്പിൽ പങ്കാളിത്തം വഹിച്ചത്.നല്ല അനുഭവമായിരുന്നു .സാഹിത്യസമാജത്തിലെ വിവിധ പരിപാടികളാണ് മലയാളത്തോടു എനിക്കുള്ള അഭിനിവേശം ഉണർത്തിയത്.എഴുമറ്റൂർ ശ്രീ ബാലകൃഷ്ണവിലാസം ഗ്രന്ഥശാലയും അന്നത്തെ സെക്രട്ടറി കുട്ടപ്പനമ്മാവനും എന്റെ വായനയ്ക്ക് വളം നൽകി.പരമഭട്ടാരകാശ്രമത്തിലെ നാരായണചൈതന്യതീർത്ഥപാദ സ്വാമികളുടെ ആദ്ധ്യാത്മിക ക്ലാസുകളിൽ അഞ്ചുവർഷം പഠിച്ചത് ഭാരത സംസ്കാരസ്രോതസ്സുകളായിരുന്നു. എഴുമറ്റൂർ സെൻട്രൽ ആർട്സ് ക്ലബ്ബിലെ ബാലവിഭാഗത്തിലെയും നെഹ്രുജി ബാലജന സഖ്യത്തിലെയും പ്രവർത്തനങ്ങളും ഈ സ്കൂൾ വിദ്യാഭ്യാസകാലത്തു് ജീവിത പാഠങ്ങൾ നൽകിയിരുന്നു.

1964 ൽ എട്ടാം ക്ലാസില് ചേർന്നത്‍ വായ്പൂര് എൻ.എസ്.എസ്സിൽ.രണ്ടു മലകൾ താണ്ടി,മൂന്നര മൈൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നാണ് യാത്ര.കൂട്ടുകാരൊത്ത് കഥയും,കവിതയും,പാട്ടും ഒക്കെയായുള്ള യാത്ര.കാഥികനായുള്ള കുട്ടൻപിള്ളസാറിന്റെ മൂന്നുവർഷത്തെക്ലാസുകൾ അനുഭവിച്ചുകഴിഞ്ഞപ്പോൾ മലയാളവും എന്റെ ലക്ഷ്യമായി.മലയാളത്തിന്റെ മഹാഗുരുനാഥനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ സന്നിധിയിൽ എന്നെ എത്തിച്ചതു സനാതിയുടെ ചിറകുപോലെ എന്നെ കാത്തുരക്ഷിക്കുന്ന പൂർവ്വകാലഗുരുക്കന്മാരുടെ അനുഗ്രഹമാണ്.

പിൽക്കാലത്ത് പല യോഗങ്ങളിൽ സംബന്ധിക്കാനായി മാതൃവിദ്യാലയത്തിൽ എത്തിയിട്ടുണ്ട്. എന്റെ ഭാര്യാമാതാവ് രാജമ്മത്തമ്പുരാട്ടി ഇവിടെ അദ്ധ്യാപികയായിരുന്നു. വിവാഹം കഴിഞ്ഞ ഉടൻതന്നെ സ്കൂളിൽ ഒരു സത്കാരമുണ്ടായിരുന്നു.പല തലമുറയിലുള്ള വിദ്യാർത്ഥികളോട് സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സ്കൂളിൽ എനിക്ക് ലഭിച്ച ആദരവ് ഗുരുക്കന്മാർക്ക് സമർപ്പിക്കുന്നു.എന്റെ ഇരുപത്തഞ്ചോളം പുസ്തകങ്ങൾ ലൈബ്രറിക്ക് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ജന്മനാടിന്റെ നിറദീപമായി നിന്ന് തലമുറകൾക്ക് പ്രകാശം വിതറിക്കൊണ്ടിരിക്കുന്ന എഴുമറ്റൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ മുറ്റത്ത് വരുമ്പോൾ വള്ളിനിക്കറിട്ടു ഓടിനടക്കുന്ന ഒരു വിദ്യാർത്ഥിയാകുന്നു. ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു‍


എഴുമറ്റൂർ

6.11.2020

ഫോൺ.9847125791

കോവിലകം

വഴുതക്കാട്

തിരുവന്തപുരം



ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം ഉൾ പ്പെടെ 3 ഏക്കർ 34 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 1 മുതൽ 10 വരെ 16 ക്ലാസ്സുകളും ലാബ് ലൈബ്രററി, സൊസൈറ്റി,വർക്ക്എക്സ്പീരിയൻസ്, സ്ററാഫ്റൂം, ഓഫീസ് ഇതിനെല്ലാമായി 12 മുറികളും ഉണ്ട്. ഹയർസെക്കൻററിവിഭാഗത്തിൽ ഓഫീസിനും മററുമായി 4 മുറികളും ക്ലാസ്സ്മുറികൾ 9 എണ്ണവുമാണ് ഉള്ളത്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 5 കമ്പ്യൂട്ടറുകളും 10 ഡി എല്പികളും 11 ലാ പ്ടോപ്പുകളും ഉണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾനിറവേറ്റുന്നതിലേക്ക് 10 യൂറിനൽ കം ടോയ്ലറ്റുകളും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ഹരിതസേന
  • ജെ .ആർ .സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ് മെന്റ്

കേരള സർക്കാർ

ദിനാചരണങ്ങൾ

ചാന്ദ്ര ദിനാചരണം-2020

  എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം   ചന്ദ്രോത്സവ്- 2020 എന്നപേരിൽ ജൂലൈ 21 മുതൽ 25 വരെ തീയതികളിലായി ആചരിച്ചു.  ചന്ദ്രോത്സവ്- 2020 ഓൺലൈൻ ഉദ്ഘാടനം  ജൂലൈ 21 രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട്  ശ്രീ ജി. അനിൽകുമാർ നിർവഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ ടി പുരുഷോത്തമൻ സർ അധ്യക്ഷനായിരുന്ന  പ്രസ്തുത ചടങ്ങിന് വെണ്ണിക്കുളം ബി പി സി ശ്രീ എ. കെ പ്രകാശ് സർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സുനിത. ആർ അരവിന്ദ്  ടീച്ചർ സ്വാഗതം ആശംസിച്ചു .ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാവിലെ പത്തുമണിയോടെ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ ഓൺലൈനായി നടന്നു . എൽ.പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ്,പേപ്പർ പ്രസന്റേഷൻ എന്ന മത്സരങ്ങൾ നടത്തി. ജൂലൈ 25 രാവിലെ 10 മണിക്ക് ചന്ദ്രോത്സവ്- 2020- ന്റെ സമാപന സമ്മേളനം നടന്നു.  പി ടി എ പ്രസിഡൻറ്  ശ്രീ ജി .അനിൽ കുമാർ അധ്യക്ഷനായ ഈ ചടങ്ങിന്റെ  ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ശ്രീ രാജേഷ് വള്ളിക്കോട് സാർ നിർവഹിച്ചു അധ്യാപികയായ ശ്രീമതി സജിത നായർ സ്വാഗതമാശംസിച്ചു യോഗത്തിൽ വെണ്ണിക്കുളം എ.ഇ.ഒ ശ്രീ മുഹമ്മദ് പയ്യനാട്ട്തൊടി സർ മുഖ്യസന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ ടി പുരുഷോത്തമൻ  സർ അനുമോദന സന്ദേശം നൽകി .ചാന്ദ്ര ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളിൽ വിജയികളായവരെ സർ അഭിനന്ദിച്ചു. അധ്യാപികമാരായ ശ്രീമതി ജയ.എസ്.നായർ,  ശ്രീമതി ശർമിള എൻ.സി, വിദ്യാർത്ഥി പ്രതിനിധി കുമാരി നന്ദിത ഷാജി എന്നിവർ ആശംസകൾ നേർന്നു. ചന്ദ്രോത്സവ്- 2020 പ്രോഗ്രാം കോർഡിനേറ്ററും അധ്യാപകനായ ശ്രീ മോൻസി കുര്യൻ സാറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു

അന്താരാഷ്ട്രബഹിരാകാശവാരാചരണം_ 2020

എഴുമറ്റൂർ  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ അന്താരാഷ്ട്ര ബഹിരാകാശ വാരാചരണം സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 4 മുതൽ 10 വരെ തീയതികളിലായി നടന്നു. എൽപി,  യുപി,  എച്ച് .എസ് വിഭാഗം കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കോവിഡ് വ്യാപനം കാരണം മത്സരങ്ങൾ ഓൺലൈനായി ആണ് നടത്തപ്പെട്ടത് .ബഹിരാകാശ ക്വിസ്, റോക്കറ്റ് മാതൃക നിർമ്മാണം, ഉപന്യാസരചന, വാർത്താവായന എന്നീ  മത്സരയിനങ്ങളെക്കുറിച്ച് വേണ്ട നിർദ്ദേശങ്ങൾ    അതത്  ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും കുട്ടികൾ താൽപര്യപൂർവം പങ്കെടുക്കുകയും ചെയ്തു .ബഹിരാകാശ   വാരാചരണത്തിൻറെ സമാപന സമ്മേളനം ഒക്ടോബർ പത്ത് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്നു. കുട്ടികൾക്ക് സമ്മേളനം ഓൺലൈൻ ആയി കാണാനുള്ള   അവസരമൊരുക്കിയിരുന്നു . പി.ടി.എ പ്രസിഡൻറ് ശ്രീ ജി  അനിൽകുമാറിൻറെ അധ്യക്ഷതയിൽ  നടന്ന  സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ സയൻസ് ക്ലബ് സെക്രട്ടറി ശ്രീ കെ അനിൽകുമാർ   സർ നിർവഹിച്ചു .  കുമാരി സ്വാതി എസ് സ്വാഗതമാശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ  ടി പുരുഷോത്തമൻ സർ അനുമോദന പ്രസംഗം നടത്തി. ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ  വിജയികളായവരെയും പങ്കെടുത്ത എല്ലാ കുട്ടികളെയും ഹെഡ്മാസ്റ്റർ അഭിനന്ദിക്കുകയുണ്ടായി. മാസ്റ്റർ കനിഷ്ക് ആശംസകൾ നേർന്നു. കുമാരി മീനാക്ഷിയുടെ കൃതജ്ഞതയ്ക്ക് ശേഷം യോഗനടപടികൾ അവസാനിച്ചു.

ഹിരോഷിമ നാഗസാക്കി ദിനാചരണം 2020

ഹിരോഷിമ നാഗസാക്കി ദിനാചരണം 2020 എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനം ഒക്ടോബർ 6 മുതൽ 9 വരെ തീയതികളിൽ വിപുലമായി തന്നെ ആചരിച്ചു. ഈ വർഷത്തെ പ്രത്യേക കോവിഡ് സാഹചര്യത്തിൽ  കുട്ടികൾക്ക് ഓൺലൈനായി ക്ളാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയും അതുമൂലം ലോകത്തിന് നേരിട്ട വിപത്തുകളും വിശദമാക്കുന്ന ഒരു ഡോക്യുമെൻററി പ്രദർശനം നടത്തുകയുണ്ടായി.  ഒരു ടൈറ്റിൽ ഗാനത്തിലൂടെ ജപ്പാനു മേൽ  ലിറ്റിൽ ബോയ് ,ഫാറ്റ്മാൻ എന്നീ അണുബോംബുകൾ അമേരിക്ക വർഷിച്ചതിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.പ്രസ്തുത പരിപാടിയിൽ ബഹുമാനപ്പെട്ട പ്രഥമാധ്യാപകൻ ശ്രീ പുരുഷോത്തമൻ സർ ,ശ്രീമതി സുനിത ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ‍ ഡി. സന്തോഷ് സർ,ദീപ ടീച്ചർ എന്നിവർ പങ്കെടുത്തു യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകുകയുംകുട്ടികളെ കൊണ്ട് യുദ്ധവിരുദ്ധ വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.തുടർന്ന് എൽ.പി, യു.പി ,എച്ച്.എസ് വിഭാഗം കുട്ടികൾക്കായി യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഓൺലൈൻ ക്വിസ് മത്സരം നടത്തി. യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ ഉണ്ടാക്കുവാൻ വേണ്ടി യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കുമോ എന്ന വിഷയത്തിൽ അസൈൻമെൻറ് തയ്യാറാക്കാൻ നിർദ്ദേശിക്കുകയുണ്ടായി. തുടർന്ന് ദേശീയ ഗാനത്തോടെ  പരിപാടി അവസാനിച്ചു .

സ്വാതന്ത്ര്യ ദിനാഘോഷം 2020

എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ രാജ്യത്തിൻറെ 74ാ മത് സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ   8 .30 ന് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജി  അനിൽകുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി ഷൈലജ ടീച്ചർ ദേശീയ പതാക ഉയർത്തി .മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം വാർഡ് മെമ്പർ ശ്രീമതി സുഗത കുമാരി നൽകുകയുണ്ടായി . തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി സുനിത ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി  ഡി.സന്തോഷ് സർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം  നൽകുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് എൽ.പി യു.പി എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി .പ്രസ്തുത ചടങ്ങിൽ സ്കൂൾ  ജെ. ആർ. സി യൂണിറ്റ് ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയും ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു. ദേശീയ ഗാനം ആലപിച്ചതോടുകൂടി ആഘോഷ പരിപാടിക്ക് സമാപ്തി കുറിച്ചു.

ഗാന്ധിജയന്തി 2020

  എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാഘോഷം  ഒക്ടോബർ 2ാം തീയതി  കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്തുകയുണ്ടായി .  മാറിയ ലോകസാഹചര്യത്തിൽ ഗാന്ധിസത്തിന്റെ പ്രസക്തി ഏറിവരുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പുരുഷോത്തമൻ സർ ഓർമ്മിപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ്   ശ്രീ ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗാന്ധിജയന്തി സന്ദേശം സീനിയർ അധ്യാപിക ശ്രീമതി സുനിത ടീച്ചർ നൽകി. തുടർന്ന്  പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. കോവിഡ് കാലത്തെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം  എന്നിവയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഒരു സെമിനാർ തയ്യാറാക്കാൻ കുട്ടികളോട് നിർദ്ദേശിക്കുകയുണ്ടായി വൃത്തിയുള്ള ഒരു തലമുറ വളർന്നു വരേണ്ടതിന്റെ ആവശ്യകതകുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി സ്വന്തം പരിസരശുചീകരണം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകിക്കൊണ്ട് വാരാഘോഷത്തിന് തുടക്കം കുറിച്ചു.ഒക്ടോബർ 8 ന് ഗാന്ധിജയന്തി വാരാഘോഷ പരിപാടി സമാപിച്ചു.

ഓണാഘോഷം ( 2020-20 21 )

എഴുമറ്റൂർ ഗവ.എച്ച്എസ്.എസ് ലെ ഈ വർഷത്തെ (2020-20 21 ) ഓണാഘോഷ പരിപാടികൾ പൂവിളി 2020 എന്ന പേരിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റമ്പർ 4 വരെ കോവിഡ് സുരക്ഷയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെട്ടു.30/08 /2020 ഞായറാഴ്ച രാവിലെ 9 മണിക്ക് പി.റ്റി.എ.പ്രസിഡന്റ് ശ്രീ.ജി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തിരുവല്ല ഡി. ഇ .ഒ .ശ്രീമതി.പ്രസീന ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീമതി. സുനിത ടീച്ചർ സ്വാഗതം ചെയ്യുകയും ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ സാർ ആശംസകൾ അറിയിക്കുകയും ചെയ്തു. .തുടർന്നുള്ള ദിവസങ്ങളിൽ നടത്തേണ്ട പരിപാടികളെക്കുറിച്ചുള്ള വിശദീകരണം, പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ശ്രീമതി. ജയ ടീച്ചർ നൽകി. ശ്രീമതി. ഷീജ ടീച്ചറുടെ കൃതജ്ഞതയോടെ ഉദ്ഘാടന യോഗം അവസാനിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ പങ്കെടുത്ത പൂക്കള മൽസരവും വിവിധ കലാപരിപാടികളും നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു.സെപ്റ്റംബർ 4 വെള്ളിയാഴ്ച നടന്ന സമാപന സമ്മേളനം ശ്രീമതി. ശർമ്മിള ടീച്ചർ സ്വാഗതം ചെയ്തു പി.റ്റി.എ പ്രസിഡൻറും സ്കൂൾ ഹെഡ്മാസ്റ്ററും യോഗത്തിന് ആശംസകൾ അറിയിക്കുകയും മൽസരത്തിൽ വിജയികളായവരെ അനുമോദിക്കുകയും ചെയ്തു.വിദ്യാർത്ഥികളായ അനുശ്രീ ,ശ്രീജിത്ത്, അനഘ, സ്വാതി എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.എസ് .ആർ .ജി.കൺവീനർ ശ്രീമതി. ജയ ടീച്ചറുടെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.

അധ്യാപക ദിനം

എഴുമറ്റൂർ ഗവ.എച്ച്എസ്എസ് ലെ 2020_2021 വർഷത്തെഅധ്യാപക ദിനാഘോഷം ഗുരു വന്ദനം എന്ന പേരിൽ സെപ്റ്റംബർ 5ന് മൂന്നു മണിക്ക് ഓൺലൈനായി നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗം പി. റ്റി .എ .പ്രസിഡന്റ് ശ്രീ.അനിൽകുമാ റിന്റെ അധ്യക്ഷതയിൽ തിരുവല്ല ഡി.ഇ.ഒ.ശ്രീമതി പ്രസീന ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ സർ ഗുരു വന്ദനം നടത്തി.തുടർന്ന് പൂർവ്വ അധ്യാപകർ അവരുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ പങ്കു വച്ചു.യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും കുട്ടികൾക്കും അത് വ്യത്യസ്തമായ അനുഭവമായിരുന്നു.എസ് .ആർ .ജി .കൺവീനർ കൂടിയായ ശ്രീമതി. ജയ ടീച്ചറും വിദ്യാർത്ഥിനിയായ സാനിയ മോളും ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ.മോൻസി സാറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു

കേരളപ്പിറവി ദിനാേഘാഷം

നവമ്പർ ഒന്ന് കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് ഒരു വെബ്മിനാർ സംഘടിപ്പിക്കയുണ്ടായി പി.റ്റി.എ.പ്രസിഡന്റ് ശ്രീ.ജി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ സാർ സ്വാഗതം പറഞ്ഞു .തുടർന്ന് മലയാള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ്മ വെബ്മിനാർ ഉദ്ഘാടനം ചെയ്യുകയും ഭാഷാദിന സന്ദേശം നല്കുകയും ചെയ്തു.മലയാള ഭാഷയുെട തനിമയും നന്മയും അതി ശ്രേഷ്ഠമാണ്.മലയാളിയല്ലാത്ത കേരളീയരുടെ എണ്ണം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ മലയാള ഭാഷ പരിപോഷിപ്പിക്കപ്പെടണമെങ്കിൽ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഉദ്ഘാടനത്തിനു ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ മോൻസി കുര്യൻ കുട്ടികൾക്ക് ഭാഷാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർ‍‍ഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട് വെണ്ണിക്കുളം ബി പി ഒ ശ്രീ എ കെ പ്രകാശ് എന്നിവർ ആശംസകൾ അറിയിക്കുകയും സീനിയർ അസിസ്റ്റൻറ് ശ്രീമതി. സുനിത ആർ അരവിന്ദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു

സ്റ്റാഫ്2020-21

എച്ച് എസ് വിഭാഗം
റ്റി.പുരുഷോത്തമൻ ഹെഡ്മാസ്റ്റർ
സുനിത ആർ അരവിന്ദ് എച്ച് എസ് റ്റി
സാബു പി എച്ച് എസ് റ്റി
സന്തോഷ് ഡി എച്ച് എസ് റ്റി
സജിത നായർ എച്ച് എസ് റ്റി
ജയകുമാരി പി കെ യു പി എസ് റ്റി
മോൻസി കുര്യൻ യു പി എസ് റ്റി
ദീപ കെ യു പി എസ് റ്റി
ജയ എസ് നായർ എൽ പി എസ് റ്റി
ശർമ്മിള എൻ സി എൽ പി എസ് റ്റി
ലില്ലികുട്ടി മാത്യു എൽ പി എസ് റ്റി
സുധി കൃഷ്ണൻ ക്ലാർക്ക്
ജയകുമാർ എസ് കെ ഓ എ
അഖില ഓ എ
യൂനസ് എഫ് റ്റി സി എം

എച്ച് എസ് എസ് വിഭാഗം

ഷൈലമ്മ റ്റി .കെ പ്രിൻസിപ്പൽ
സീന വി കെ
മായ യോഗി
ജയശ്രീ എം
പ്രശാന്ത് കുമാർ വി
ബിൻസി എസ്
അനൂപ റ്റി എം
നീതു ഫിലിപ്പ്
ശോഭ നായർ കെ ആർ

മുൻ സാരഥികൾ

1993-97 റ്റി.കെ.നരേന്ദ്രൻ നായർ
1998-99 പി.ഭാസ്ക്കരൻ & രവീന്ദ്രൻ
1999-2000 എം.മാത്യു
2000-01 മേരിഗ്രെയ്സ്
2001-02 സി.ധനലക്ഷ്മി
2002-03 ഫിലോമിനമാനുവൽ
2003-04 കെ.ആർ.ശാരദ & കെ.എം.എയ്ഞ്ചലീന
2004-05 പത്മിനി.സി.ജെ & റ്റി.വി.മറിയാമ്മ
2005-06 അന്നമ്മ.പി.സാമുവേൽ
2006-07 തങ്കമ്മബീവി & മറിയാമ്മചെറിയാൻ
2007-08 സി.എം.ഉണ്ണികൃഷ്ണൻ & ചന്ദ്രിക പി.ജി
2008-09 കുമാരി ഗിരിജ
2009-10 പി.ഗീത
2010-11 എം.വസന്ത
2011-12 കെ.എസ് പ്രേമലത
2012-14 പി.പി തോമസ് കുട്ടി
2014-15 സുമയ്യബീഗം
2015-17 കെ .എ ശാന്തകുമാരി
2017-18 സുനിത. പി & ജോർജ്ജ് .ഡി
2018-19 മുഹമ്മദ് ഇക് ബാൽ
2019-20 ഷിബു പ്രേംലാൽ. ഇ
2020-21 പുരുഷോത്തമൻ റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.രാജരാജവർമ്മ(ഭാഷാപണ്ഡിതൻ)
  • എം.എ.കുട്ടപ്പൻ(മുൻമന്ത്രി)

ഡോ.മോഹൻ.പി.സാം (സൂപ്രണ്ട് മെഡിക്കൽകോളജ് ആലപ്പുഴ) ഭഭ്രൻ എസ് ഞാറയ്ക്കാട്(ജനറൽസെക്രട്ടറി അഖിലേഡ്യ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ) ഭാസ്കരശാസ്ത്രികൾ(ജ്യോതിഷം) രാജരാജവർമ്മ(കാപ്പികുട്ടൻതമ്പുരാൻ)(കഥകളി - അബ്രഹാമിന്റെബലി) ജസ്റ്റീസ് കെ തങ്കപ്പൻ(മുൻഹൈക്കോടതിജഡ്ജി) അഡ്വ. കെ ജയവർമ്മ(ജില്ലാപഞ്ചായത്ത് മെമ്പർ)

വഴികാട്ടി

{{ #multimaps:9.4184417,76.6985537| zoom=16 }}

പ്രമാണം:Ghsse1.jpg‌‌‌‌