ഗവ.എൽ.പി.എസ്.കഠിനംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.കഠിനംകുളം
വിലാസം
പുതുക്കുറിച്ചി

ഗവ.എൽ.പി.എസ്. കഠിനംകുളം ,പുതുക്കുറിച്ചി
,
പുതുക്കുറിച്ചി പി.ഒ.
,
695303
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1877
വിവരങ്ങൾ
ഫോൺ9495370210
ഇമെയിൽlpskadinamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43406 (സമേതം)
യുഡൈസ് കോഡ്32140300404
വിക്കിഡാറ്റQ64036213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി കെ ഇ
പി.ടി.എ. പ്രസിഡണ്ട്ആശാ നേതൻ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിലെ തീരപ്രദേശമായ പുതുക്കുറുച്ചിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂളാണ് ഗവ. എൽ പി സ്കൂൾ കഠിനംകുളം.

ചരിത്രം

147 വർഷങ്ങൾക്കു മുമ്പ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് പള്ളി വക ഒരു ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും, ആ കെട്ടിടം തീ പിടിച്ചപ്പോഴാണ് ഈ സ്ഥലത്ത് ഇന്നു കാണുുന്ന സകൂൾ സ്ഥാപിതമായതെന്നും പറയപ്പെടുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അബ്ദുൾ ഖാദർ ആയിരുന്നു. ഇപ്പോഴത്തെ കെട്ടിടത്തിന് 67 വർഷത്തെ പഴക്കമുണ്ടെന്നും പാർവ്വതീ ഭായ് തമ്പുരാട്ടിയുടെ കാലത്ത് തിരുവനന്തപുരം തീരമേഖലയിലെ ആദ്യത്തെ സ്കൂളായിരുന്നു ഇത് എന്നും പറയുന്നു.

ഇന്ന് കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കടലോര പ്രദേശമായ പുതുക്കുറുച്ചിയിൽ 60 സെന്റ് പുരയിടത്തിൽ ചുറ്റു മതിലോടു കൂടിയ 120 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഓടിട്ട കെട്ടിടം, ഐ.ടി ലാബ്, ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ്‌വെയർ സൊലൂഷൻസ് സഹായത്താൽ നിർമിതമായ മൾട്ടി പർപ്പസ് ഹാൾ ,സ്കൂൾ കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് ഗവ. എൽ.പി.എസ് കഠിനംകുളം.

എ.ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്.

പ്രഥമാധ്യാപിക ശ്രീമതി. ജോളി കെ ഇ യെ കൂടാതെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി 110 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഫലവൃക്ഷത്തെെകൾ, ഡിജിറ്റൽ ക്ലാസ്റൂം, മനോഹരമായ പാർക്ക്, മികച്ച ഫർണീച്ചറുകൾ, കളി സ്ഥലം, വിശാലമായ ഡൈനിംഗ് ഹാൾ...

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്

മാനേജ്മെന്റ്

കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

പ്രധാന അധ്യാപകൻ - ശ്രീമതി. സൗദാബീവി എം

എസ് എം സി ചെയർമാൻ- ആശാ നേതൻ

എം പി ടി എ പ്രസിഡണ്ട് - രഞ്ജിനി

മുൻ സാരഥികൾ

ക്ര.നം പേര് വർഷം
1 ജോളി കെ ഇ 2023-
2 വിദ്യ 2023
3 സൗദാ ബീവി 2020-2023
4 ഉഷാകുമാരി 2019-2020
5 ബേബി ഗിരിജ 2018-2019
6 ഷീലാകുമാരി 2016-2018
7 ശോഭനകുമാരി 2011-2016
8 ഗ്രേസി 2010-2011

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

  • ഗണിത മേഖലയിലും കായിക മേഖലയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കണിയാപുരം സബ്ജില്ലയുടെ അംഗീകാരങ്ങൾ
  • കലോത്സവം, ശാസ്ത്രമേള, സ്കൂൾ കായികമേളകളിൽ എ ഗ്രേഡ് ഉൾപ്പെടെ മികച്ച ഗ്രേഡുകൾ കരസ്തമാക്കി (ദേശഭക്തി ഗാനം രണ്ടാം സ്ഥാനം, 100 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം)

അധിക വിവരങ്ങൾ

വഴികാട്ടി

കണിയാപുരത്ത് നിന്ന് കെ എസ് ആർ ടി സി യിൽ പുതുക്കുറുച്ചി ഇറങ്ങുക (13 കിലോമീറ്റർ). തിരുവനന്തപുരത്ത് നിന്നും പെരുമാതുറ ബസിൽ കയറി പുതുക്കുറുച്ചി ഇറങ്ങുക (24 കിലോമീറ്റർ).

Map

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കഠിനംകുളം&oldid=2535057" എന്ന താളിൽനിന്ന് ശേഖരിച്ചത്